Latest Updates
-
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം -
മഴക്കാലത്തെ ജലദോഷവും ചുമയും: പെട്ടെന്ന് ആശ്വാസം നൽകുന്ന വീട്ടുവൈദ്യങ്ങൾ ഇതാ!
പതിനെട്ട് മാസത്തിന് ശേഷം ചൊവ്വ നല്കുന്ന മഹാഭാഗ്യം; 3 രാശികള്‍ക്ക് ആശിച്ച ജീവിതം ഒരു മാസത്തിനുള്ളില്‍
Mars Transit 2025: വേദ ജ്യോതിഷത്തിലെ വളരെ ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. ചൊവ്വയുട സ്ഥാനമോ രാശിയോ മാറുന്നത് പന്ത്രണ്ട് രാശികളിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നു. ദേഷ്യം, വൈരാഗ്യം, രക്തം, ഭൂമി, സേന, യുദ്ധം എന്നിവയുടെയെല്ലാം പ്രതീകമാണ് ചൊവ്വ. ചൊവ്വയുടെ സ്ഥാനമാറ്റം പ്രധാനമായും ബാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഈ തലങ്ങളെ ആയിരിക്കും.

ചൊവ്വയുടെ മാറ്റം
ഈ വര്‍ഷം നടക്കുന്ന സുപ്രധാന രാശിമാറ്റിങ്ങളില് ഒന്നാണ് ചൊവ്വയുടെ രാശിമാറ്റം. വലിയൊരു കാലം വക്രഗതിയില്‍ കഴിഞ്ഞ ചൊവ്വ 2025-ല്‍ ശക്തി വീണ്ടെടുക്കാന്‍ പോകുകയാണ്. ഈ മാറ്റം എല്ലാവരുടെ ജീവിതത്തിലും വ്യക്തമായ പ്രതിഫലനം സൃഷ്ടിക്കും.
2025 ജൂണിലാണ് ചൊവ്വ ചിങ്ങം രാശിയിലേക്ക് മാറുന്നത്. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൊവ്വയുടെ രാശിമാറ്റം ഉണ്ടാകുന്നത്. ഇത് കരിയര്‍, സാമ്പത്തിക മേഖലകളില്‍ അളവറ്റ നേട്ടങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ രാശികളിലും ചൊവ്വയുടെ സ്വാധീനം അനുഭവപ്പെടുമെങ്കിലും ചില രാശികള്‍ക്ക് മാത്രം അവിശ്വസിനീയ നേട്ടങ്ങള്‍ ചൊവ്വയാല്‍ വന്നുചേരും. ഇവര്‍ക്ക് ആഗ്രഹിച്ച സമ്പത്തും കരിയര്‍ നേട്ടങ്ങളും ഇക്കാലയളവില്‍ സ്വന്തമാക്കാം. അതേസമയം ചില രാശികള്‍ക്ക് ഈ കാലയളവില്‍ പലതരം വെല്ലുവിളികളും ഉണ്ടാകാം.
ചിങ്ങം രാശിയിലേക്കുള്ള ചൊവ്വയുടെ മാറ്റത്തിലൂടെ അപൂര്‍വ്വ ഭാഗ്യം നേടാന്‍ പോകുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം 1/4
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം പുതിയ ജോലിയില്‍ പ്രവേശിക്കാനും പുതിയ പ്രോജക്ട് ആരംഭിക്കാനും സംരംഭം ആരംഭിക്കാനുമെല്ലാം വളരെ ഗുണകരമാണ്. ഇവരുടെ ലഗ്നത്തിലാണ് ചൊവ്വയുടെ രാശിമാറ്റം നടക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നേട്ടങ്ങളും വിജയങ്ങളും അനുഭവപ്പെടുന്ന സമയമാണിത്. ചിങ്ങം രാശിയുടെ നാല്, ഒമ്പത് ഭാവങ്ങളുടെ അധിപന് കൂടിയാണ് ചൊവ്വ. ഇത് ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയില്‍ നിന്നുള്ള ഗുണഫലങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കും.
വീട്, വാഹനം, ഭൂമി എന്നിവ വാങ്ങാന്‍ യോഗമുണ്ടാകും. ഇവര്‍ക്ക് ആളുകള്‍ക്കിടയിലുള്ള മതിപ്പ് വര്‍ധിക്കും. കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിക്കും. ധൈര്യവും തന്റേടവും വര്‍ധിക്കും. ഉദ്യോഗസ്ഥരായ ചിങ്ങം രാശിക്കാരുടെ പേരും പ്രശസ്തിയും വര്‍ധിക്കും. റിയല്‍എസ്റ്റേറ്റ്, പ്രോപ്പര്‍ട്ടി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് വമ്പന്‍ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. ഈ സമയത്ത് ചിങ്ങം രാശിക്കാരുടെ ആരോഗ്യം ദൃഢമായിരിക്കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ഈ വര്‍ഷത്തെ ചൊവ്വയുടെ രാശിമാറ്റം തുലാംരാശിക്കാര്ക്കും ഗുണകരമായിരിക്കും. ഇവരുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലേക്കാണ് ചൊവ്വ വന്നെത്തുന്നത്. അതുകൊണ്ട്് ഇവരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധന ഇക്കാലയളവില്‍ ഉണ്ടാകും. പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ ഇവര്‍ക്ക് മുമ്പില്‍ തെളിയാനുള്ള സാധ്യതയും ഉണ്ട്. പുതിയ ജോലി ആരംഭിക്കാനും വലിയ ലക്ഷ്യങ്ങള്‍ക്കായുള്ള പ്രയത്നം ആരംഭിക്കാനും ഏറ്റവും നല്ല സമയമാണിത്. യാത്രകളിലൂടെയും തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പല നേട്ടങ്ങളും കൈവരും. ഉദ്യോഗസ്ഥരായവര്‍ക്ക്, പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കാനും പ്രമോഷന് ലഭിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം സമൂഹത്തില്‍ ഇവരുടെ പ്രതിച്ഛായ മെച്ചപ്പെടും. ഇവരുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ തേടിയെത്തും. ജനപ്രിയരായിത്തീരാനും യോഗമുണ്ട്.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിക്കാര്‍ക്കും ചൊവ്വയുടെ മാറ്റം വളരെ ഗുണകരമായിരിക്കും. ഇവരുടെ കരിയര്‍, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചൊവ്വ രാശിമാറ്റം നടക്കുന്നത്. ഇതിലൂടെ അവര്‍ക്ക് ജോലിയിലും ബിസിനസിലും വലിയ വിജയം പ്രതീക്ഷിക്കാം. ചൊവ്വാമാറ്റത്തിന്റെ പ്രതിഫലനമായി വൃശ്ചികം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇവര്‍ അവരുടെ പുതിയ ആശയങ്ങളും പദ്ധതികളും വിജയകരമായി നടപ്പിലാക്കും. കരിയറില്‍ ധനം സമ്പാദിക്കുന്നതിന് മികച്ച അവസരങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകും. ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ് വിപുലപ്പെടുത്തുന്നതിന്ും വിദഗ്ധമായി ലാഭം വര്‍ധിപ്പിക്കുന്നതിനും പല വഴികളും മുന്നില്‍ തെളിയും. കുടുംബപ്രശ്നങ്ങള്‍ അവസാനിക്കുകയും സന്തോഷകരമായി കുടുംബജീവിതം നയിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications