Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
രുചകയോഗമാണ് കാത്തിരിക്കുന്നത്: അതും ചൊവ്വയുടെ അനുഗ്രഹത്തിലൂടെ, 3 രാശിക്ക് വിധി തോല്‍ക്കും ഭാഗ്യം
ഓരോ രാശിമാറ്റവും ഓരോ തരത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതില്‍ അനുകൂലവും പ്രതികൂലവുമായ. മാറ്റങ്ങളുണ്ടാവും. പലപ്പോഴും അത് തന്നെയാണ് 12 രാശിക്കാരേയും സ്വാധീനിക്കുന്നതും. ഡിസംബര്‍ മാസത്തില്‍ ജ്യോതിഷപരമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. അതില്‍ ഒന്നാണ് ചൊവ്വ സൃഷ്ടിക്കുന്ന രുചകയോഗം. ചൊവ്വയുടെ രുചകയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ചൊവ്വയുടെ വൃശ്ചികം രാശിയിലേക്കുള്ള മാറ്റമാണ് നിങ്ങള്‍ക്ക് രുചകയോഗം സൃഷ്ടിച്ചത്.
ചൊവ്വ പൊതുവേ ഊര്‍ജ്ജം, ധൈര്യം, ആത്മവിശ്വാസം എന്നിവ പകരുന്നു. വൃശ്ചികത്തിലൂടെ മാറുന്നതിന്റെ ഫലമായാണ് ചൊവ്വ രുചകയോഗം സൃഷ്ടിക്കുന്നത്. ജ്യോതിഷപ്രകാരം ഈ യോഗം നിങ്ങളില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായും കുടുംബപരമായും സന്തോഷകരമായും എല്ലാം നേട്ടങ്ങള്‍ കൊണ്ട് വരുന്ന സമയമാണ് രുചകയോഗം എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഈ രാജയോഗം എത്രത്തോളം നിങ്ങളില്‍ മാറ്റം കൊണ്ട് വരുന്നു, ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രുചകയോഗം പല വിധത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല ഇവരെ ബാധിക്കുന്നത് ചൊവ്വയായതിനാല്‍ അത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും കൊണ്ട് വരുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് നിങ്ങളില്‍ ഉണ്ടാവുന്നു. ജോലി മാറുന്നതിന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ യോഗം മികച്ചതാണ്. അത് മാത്രമല്ല സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല അതിനുള്ള നിരവധി അവസരങ്ങള്‍ തേടി എത്തും. സമൂഹത്തില്‍ ആദരവും അംഗീകാരവും നിങ്ങള്‍ക്ക് തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് രുചകയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അതെല്ലാം തന്നെ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ പല കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി നേട്ടങ്ങളും ഉണ്ടാവും. മാധ്യമങ്ങള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കും. നിയമവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. ബഹുമാനവും പ്രശസ്തിയും നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തികമായി ഒട്ടും പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല എന്നതാണ് ഏറ്റവും മികച്ച മാറ്റവും. ഈ സമയം നിങ്ങളില്‍ പ്രശസ്തി തേടി എത്തുന്നു. ചൊവ്വയുടെ ശുഭസ്വാധീനം കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ചൊവ്വയുടെ രുചകയോഗം നല്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളില്‍ എപ്പോഴും നിലനില്ക്കുന്നു. അത് മാത്രമല്ല ഏറ്റെടുത്ത ജോലികള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അത് മാത്രമല്ല ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് എത്തുന്നതിനും യോഗം കാണുന്നു. ജോലിയില്‍ വിജയം തേടി എത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പുതിയ തുടക്കങ്ങള്‍ പലപ്പോഴും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള സന്തോഷം കൊണ്ട് വരുന്നു എന്നതാണ് സത്യം. സമൂഹത്തില്‍ നിങ്ങള്‍ക്ക് പോസിറ്റീവ് നേട്ടങ്ങളും അംഗീകാരവും തേടി എത്തും.



Click it and Unblock the Notifications
