Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നീചരാശിയിലേക്ക് ചൊവ്വ; രാജയോഗത്താല്‍ സര്വ്വസൗഭാഗ്യകാലം വിരുന്നെത്തുന്നു
ജ്യോതിഷത്തില്‍ ഭൂമി, പ്രോപ്പര്‍ട്ടി, റിയല്‍ എസ്റ്റേറ്റ്, ദേഷ്യം തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ടിട്ടുള്ള ഗ്രഹമാണ് ചൊവ്വ. അതുകൊണ്ട് ചൊവ്വ രാശി മാറുമ്പോഴെല്ലാം ഈ മേഖലകളില്‍ കാര്യമായ വ്യത്യാസം അനുഭവപ്പെടും. ഒക്ടോബറില്‍ ചൊവ്വ കര്‍ക്കടകം രാശിയിലേക്ക് കടക്കുകയാണ്. ചൊവ്വയുടെ നീചരാശിയാണ് കര്‍ക്കടകം. ജ്യോതിഷത്തില്‍ ഏതെങ്കിലും ഒരു ഗ്രഹം അതിന്റെ നീചരാശിയിലേക്ക് കടന്നാല്‍ പൊതുവേ അശുഭങ്ങളായ ഫലങ്ങളാണ് ഉണ്ടാകുക. എന്നാല്‍ ചൊവ്വ നീചരാശിയില്‍ എത്തുന്നതിലൂടെ നീചഭംഗ രാജയോഗം രൂപപ്പെടും. ഇതിലൂടെ ചില രാശികള്‍ക്ക് ധനലാഭവും ഭാഗ്യവും കൈവരും. അവര്‍ക്ക് സമ്പത്തും ശ്രേയസ്സും ഉണ്ടാകും. ഈ ഭാഗ്യരാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

കര്‍ക്കടകം
ചൊവ്വ കര്ക്കടകത്തിലേത്ത് എത്തുന്നത് കര്‍ക്കടകം രാശിക്കാര്‍ക്ക് തന്നെ ഗുണകരമാണ്. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സംക്രമണം നടത്താന്‍ പോകുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ കര്‍ക്കടകം രാശിയില്‍ ജനിച്ചവര്‍ക്ക് സമ്പത്ത് കൊടുക്കുന്നതിലൂടെയും വാങ്ങുന്നതിലൂടെയും ലാഭമുണ്ടാകും. കൂടാതെ സമൂഹത്തില്‍ ഇവര്‍ക്കുള്ള നിലയും വിലയും വര്‍ധിക്കും. കഴിഞ്ഞ ഒരു വര്‍ഷമായുള്ള ഇവരുടെ അധ്വാനത്തിന് ഉലം ലഭിക്കാന്‍ പോകുന്നത് ഈ കാലയളവിലാണ്. ജോലികള്‍ ചെയ്യുന്ന രീതിയില്‍ വലിയ മാറ്റമുണ്ടാകുകയും കൂടുതല്‍ മികവോടെ ജോലികള്‍ ചെയ്യുകയും ചെയ്യും. വിവാഹിതരായിട്ടുള്ളവരുടെ ദാമ്പത്യജീവിതം കൂടുതല്‍ സന്തോഷപൂര്ണ്ണമാകും. ഉദ്യോഗസ്ഥരായിട്ടുള്ളവര്ക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.
മീനം
ചൊവ്വയുടെ രാശിമാറ്റം മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശുഭകരമാകും. കാരണം ചൊവ്വ ഇവരുടെ ജാതകത്തിലെ അഞ്ചാമത്തെ ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. അതുകൊണ്ട് ഈ സമയം സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധ്യതയുണ്ട്. വ്യക്തിജീവിതത്തില്‍ പിതാവിന്റെയും ഗുരുജനങ്ങളുടെയും പിന്തുണ ലഭിക്കും. ഈ കാലയളവില്‍ കുടുംബജീവിതം വളരെയധികം സന്തോഷപൂര്‍ണ്ണവും സുഖകരവും ആകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ഊഷ്മളവും മധുരതരവുമാകും. പ്രേമകാര്യങ്ങള്‍ സഫലമാകും. ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാന്‍ കഴിയുന്ന സമയമാണിത്.
കന്നി
കന്നി രാശിയില്‍ ജനിച്ച ആളുകള്‍ക്കും ചെവ്വയുടെ രാശിമാറ്റം ലാഭപ്രദമാകും. കാരണം ചൊവ്വ ഈ രാശിയുടെ വരുമാനം, ലാഭം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് സംക്രമണം നടത്തുന്നത്. കൂടാതെ പുതിയ വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുമ്പില്‍ തുറക്കപ്പെടും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം ഇടപാടുകള്‍ക്ക് അനുകൂലമണ്. നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിവരാന്‍ ഇടയുള്ള സമയമാണിത്. ബിസിനസുകാര്‍ക്ക്, പ്രത്യേകിച്ച് കയറ്റുമതി, ഇറക്കുമതി ബിസിനസ് ചെയ്യുന്നവര്‍ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
