Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സെപ്റ്റംബര്‍ 16 മുതല്‍ ചൊവ്വ യുവ അവസ്ഥയില്‍; സമ്പത്ത് കുമിഞ്ഞുകൂടും, നേട്ടങ്ങള്‍ അനവധി
ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വയെ വിശേഷിപ്പിക്കുന്നത്. നവഗ്രഹങ്ങളില്‍ വളരെ ശക്തിശാലിയായ ഗ്രഹമെന്നാണ് പൊതുവേ ചൊവ്വ അറിയപ്പെടുന്നത്. സാഹസം, ഊര്‍ജ്ജം, പരാക്രമം എന്നിവയുടെ കാരണഭൂതനും ചൊവ്വയാണ്. ഇക്കാരണത്താല്‍ ചൊവ്വ രാശിയോ, നക്ഷത്രമോ, സ്ഥിതികളോ മാറുമ്പോള്‍ ഈ മണ്ഡലങ്ങളിലാണ് അതിന്റെ പ്രഭാവം അനുഭവപ്പെടുക.

ആഗസ്റ്റ് മാസത്തില്‍ ചൊവ്വ മിഥുനം രാശിയിലേക്ക് പ്രവേശിച്ചു. ഒക്ടോബര്‍ വരെ അതേ രാശിയിലാണ് ചൊവ്വ ഉണ്ടായിരിക്കുക. ഇതിനിടയില്‍ സെപ്റ്റംബര്‍ 16ന് ചൊവ്വയുടെ അംശബലം 12 ഡിഗ്രി ആയിരിക്കും. ഈ അംശബലത്തില് ചൊവ്വ പൂര്‍ണ്ണമായും യുവ അവസ്ഥയില്‍ ആയിരിക്കും. ശത്രുരാശിയായ മിഥുനത്തില് ചൊവ്വ യുവ അവസ്ഥയില്‍ ആകുന്നത് ചില രാശികള്‍ക്ക് ഗുണകരമാണ്. ജാതകത്തില്‍ ചൊവ്വ അനുകൂലസ്ഥിതിയില്‍ ആണെങ്കില്‍ അവര്‍ക്ക് ഈ മാറ്റം വളരെയധികം ഗുണം ചെയ്യും. മിഥുനം രാശിയില്‍ മഹാബലശാലിയാകുന്ന ചൊവ്വ ഏതെല്ലാം രാശികള്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
ഇടവം
ഇടവം രാശിയില്‍ ചൊവ്വ ധനഭാവമായ രണ്ടാം ഭാവത്തിലാണ്. ഈ രാശിയുടെ പതിനൊന്ന്, ഏഴ് ഭാവങ്ങളുടെ അധിപന് ആയ ചൊവ്വ ധന ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ചൊവ്വയുടെ സ്ഥിതിയിലുള്ള മാറ്റം ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ചൊവ്വയുടെ സ്വാധീനത്താല്‍ ഇവര്‍ ഊര്‍ജ്ജസ്വലരാകും. ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാനമാര്‍ഗ്ഗങ്ങള്‍ തുറക്കപ്പെടും. പണം സമ്പാദിക്കുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലും ഇവര്‍ വിജയം കാണും.
സാമ്പത്തികസ്ഥിതി അപ്രതീക്ഷിതമായ തരത്തില്‍ ശക്തിപ്പെടും. മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് ലാഭം തേടിയെത്തും. പാരമ്പര്യസ്വത്തില്‍ നിന്നും ലാഭമുണ്ടാക്കാന്‍ സാധിക്കും. ചൊവ്വയുടെ അനുഗ്രഹവും സ്വാധീനവും കാരണം ഈ കാലയളവില്‍ ഈ രാശിക്കാരുടെ എത്ര വലിയ ആഗ്രഹവും സ്വപ്നങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയും. കുടുംബത്തില്‍ വളരെ നല്ല സമയം വന്നെത്തും. കുടുംബത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിസ്ഥിതി അഭിവൃദ്ധിപ്പെടും. വരുംതലമുറകള്‍ക്ക് അതിന്റെ നേട്ടം ലഭിക്കും. കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. പ്രണയിക്കുന്നവര്‍ക്ക് ചൊവ്വയുടെ യുവ അവസ്ഥ ഗുണകരമാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ചൊവ്വയുടെ അവസ്ഥയിലുള്ള മാറ്റം ശുഭകരമാകും. ഈ രാശിയുടെ പതിനൊന്നാമത്തെ ഭാവത്തിലാണ് ചൊവ്വയുള്ളത്. ഇതിനാല്‍ ചിങ്ങം രാശിക്കാരുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ടെന്‍ഷന്‍ ഒഴിയും. സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മുമ്പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം വന്നണയും. സന്താനഭാഗ്യത്തിനുള്ള യോഗവും ഇവര്‍ക്കുണ്ടാകും. സന്താനങ്ങള്‍ ഉള്ളവര്‍ക്ക് അവരെപ്രതി സന്തോഷമുണ്ടാകും. പണം കരുതിവെക്കാന്‍ സാധിക്കും. ബിസിനസില്‍ നിന്നും ലാഭം തേടിയെത്തും. സാമ്പത്തികസ്ഥിതിയോടൊപ്പം ആരോഗ്യസ്ഥിതിയും അഭിവൃദ്ധിപ്പെടും.
ധനു
ധനു രാശിയുടെ ആറാമത്തെ ഭാവത്തിലാണ് ചൊവ്വയുള്ളത്. അതിനാല്‍ ചൊവ്വ യുവ അവസ്ഥയില്‍ എത്തുന്നത് ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. കരിയറിലും ബിസിനസിലും ഇവര്‍ നേട്ടങ്ങള്‍ കൊയ്യും. ഏറെക്കാലമായി പൂര്‍ത്തിയാക്കാതിരുന്ന ജോലികള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. സാമ്പത്തികമായി രക്ഷപ്പെടുമെന്നുള്ളതാണ് ചൊവ്വയുടെ സ്ഥിതി മാറ്റത്തിലൂടെ കൈവരുന്ന മറ്റൊരു നേട്ടം. ജോലിസ്ഥലത്ത് നല്ല ദിവസങ്ങളാണ് മുമ്പിലുള്ളത്. പത്താം ഭാവത്തില്‍ ചൊവ്വയുടെ ദൃഷ്ടി ഉള്ളതുകൊണ്ട് ഈ രാശിക്കാര്‍ക്ക് ലാഭമുണ്ടാക്കുന്നതിനുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. ഉന്നതനിലയില്‍ എത്താനുള്ള യോഗമുണ്ടാകും. കുടുംബത്തിന്റെയും കുലത്തിന്റെയും യശ്ശസ്സ് ഉയര്‍ത്താന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
