Latest Updates
-
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം!
ആഗസ്റ്റ് 26 വരെ ചൊവ്വ ഇടവത്തില്‍; സമ്പത്തും സൗഭാഗ്യവും ഫലം, ആഗ്രഹങ്ങള്‍ സാധിക്കും
വേദ ജ്യോതിഷം അനുസരിച്ച് ഒരു രാശിയില്‍ ഏതാണ്ട് 45 ദിവസമാണ് ചൊവ്വ സ്ഥിതി ചെയ്യുന്നത്. ജൂലൈ 22നാണ് ചൊവ്വ ഇടവം രാശിയില്‍ എത്തിയത്. ആഗസ്റ്റ് 26 വരെ ചൊവ്വ ഇവത്തില് തുടരും. ശുക്രന്റെ ആധിപത്യമുള്ള രാശിയാണ് ഇടവം. ശുക്രനും ചൊവ്വയും തമ്മില്‍ മിത്ര ഭാവത്തില്‍ ആയതിനാല്‍ ഈ രാശിമാറ്റം ചില രാശികള്‍ക്ക് ശുഭകരവും ഭാഗ്യദായകവുമാണ്. ഇവര്‍ക്ക് ആഗസ്റ്റ് 26 വരെ സാമ്പത്തിക സമൃദ്ധിയും ഐശ്വര്യവും നിലനില്ക്കും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
ചൊവ്വയുടെ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. കാരണം ചൊവ്വ ഈ രാശിയുടെ അധിപനാണ്. കൂടാതെ ഈ രാശിയുടെ ധനം, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ചൊവ്വ ഉള്ളത്. ഇക്കാരണത്താല്‍ വരുംദിവസങ്ങളില്‍ ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് അപ്രതീക്ഷിതമായ ധനാലാഭവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. മറ്റുള്ളവരില്‍ ഇഷ്ടം വളര്‍ത്താനും അവരുടെ പ്രശംസ പിടിച്ചുപറ്റാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. ഏറെക്കാലമായി തടഞ്ഞുവെക്കപ്പെട്ട പണം തിരികെ ലഭിക്കും. ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് പാത്രമാകും. ജോലിസ്ഥലത്ത് ആശയവിനിമയം മികച്ചതാകുകയും അതിലൂടെ സഹപ്രവര്‍ത്തകരുടെയും ഉന്നതാധികാരികളുടെയും ഇഷ്ടം നേടുകയും ചെയ്യും.
ധനു
ധനു രാശിയില്‍ ജനിച്ച ആളുകള്‍ക്കും ഇടവം രാശിയിലെ ചൊവ്വ ശുഭഫലങ്ങള്‍ നല്‍കും. കാരണം ഈ രാശിയുടെ അഞ്ചാംഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില്‍ മക്കളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ഉദാഹരണത്തിന് മക്കള്‍ക്ക് ജോലി ലഭിക്കുന്നതോ വിവാഹം നടക്കുന്നതോ പോലെ എന്തെങ്കിലും. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചത് ആയിരിക്കും. ഇത് കരിയറില്‍ പ്രകടമായ മാറ്റങ്ങളും ഐശ്വര്യവും കൊണ്ടുവരും. കൂടാതെ ഈ കാലയളവില്‍ പ്രതീക്ഷിക്കാത്ത ധനലാഭം ഇവരെ തേടിയെത്തും. പൊതുവേ എല്ലാ കാര്യങ്ങളും ശുഭപര്യവസായിയാകും. കുടുംബബന്ധങ്ങളും ദാമ്പത്യജീവിതവും സന്തോഷകരമാകും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക ചൊവ്വ ഇടവം രാശിയില്‍ നിലനില്‍ക്കുന്നത് ഗുണകരമാണ്. ഇവരുടെ പത്താമത്തെ ഭാവത്തിലാണ് ചൊവ്വയുടെ സംക്രമണം. ഈ സമയത്ത് കരിയറിലും ബിസിനസിലും സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ജോലി ലഭിക്കും. സാമ്പത്തികമായി പല നേട്ടങ്ങളും ഈ കാലയളവില്‍ സംഭവിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും ഉന്നതാധികാരികളുടെയും സഹകരണം ഉണ്ടാകും. ബിസിനസുകാര്‍ക്കും ഈ സമയം വളരെ ഗുണകരമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications