Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
നാളെ പുലരുന്നത് ഇവരുടെ ഭാഗ്യവുമായി: ജൂലൈ തീരും മുന്‍പേ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നവര്‍
ചൊവ്വയുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജൂലൈ 12 അതായത് ഇന്നാണ് ചൊവ്വ ഇടവം രാശിയിലേക്ക് സംക്രമിക്കുന്നത്. ഇവത്തില് വ്യാഴവും സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചൊവ്വയും വ്യാഴവും സംക്രമിക്കുന്നതിന്റെ ഫലമായി ഗുരുമംഗള യോഗവും രൂപം കൊള്ളുന്നു. ശുക്രന് സ്ഥിതി ചെയ്യുന്നതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നു.
12 രാശിക്കാര്‍ക്കും ചൊവ്വ- വ്യാഴ സംയോഗം എത്രത്തോളം ഗുണ ഫലങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ഇത് ഇരട്ടി നേട്ടങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഗുരുമംഗള യോഗം എത്രത്തോളം ഓരോ രാശിക്കാരേയും സ്വാധീനിക്കുന്നു എന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയും വ്യാഴവും കൂടിച്ചേരുന്നതിന്റെ ഫലമായി പലപ്പോഴും ഭാഗ്യങ്ങള്‍ ചൊരിഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല ലക്ഷ്യത്തിലേക്ക് അടുക്കാന്‍ അധികം കഷ്ടപ്പെടേണ്ടിയും വരില്ല. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് യോഗഫലമായി നല്ല സമയം ഉദിച്ച് നില്ക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുകയും സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും സന്താനങ്ങളുടെ കാര്യത്തില്‍ ചെറിയ പ്രതിസന്ധി ഉണ്ടാവും എന്നല്ലാതെ പൊതുവേ അനുകൂല ഫലങ്ങളാണ് ഉണ്ടാവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചെറിയ തോതില്‍ ചൊവ്വ-വ്യാഴ സംയോഗം ദോഷം നല്കുന്നു. എങ്കിലും ആഗ്രഹിക്കുന്നതിന് വിപരീതമായി ഒന്നും സംഭവിക്കുകയില്ല. ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം തന്നെ മാറി മറിയുന്ന സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യാനുഭവങ്ങളാണ് ഇത് വഴി ഉണ്ടാവുന്നത്. മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. പലപ്പോഴും അത്യധികമായ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന സമയം കൂടിയാണ്. ചൊവ്വയുടെ വ്യാഴവുമായുള്ള കൂടിച്ചേരല്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത് കര്‍ക്കിടകം രാശിക്കാരെയാണ്. ഇവര്‍ക്ക് സാമ്പത്തിക നേട്ടവും കാര്യവിജയവും ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ദൈവാധീനമുള്ള സമയമാണ് ചൊവ്വയുടെ രാശിമാറ്റം നല്‍കുന്നത്. പലപ്പോഴും ഗുരുമംഗള യോഗ ഫലപ്രകാരം ജീവിതത്തില്‍ നേട്ടങ്ങള്‍ ഇവരെ ഇങ്ങോട്ട് തേടി വരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്ന ഒരു സമയം കൂടിയാണ്. പലപ്പോഴും ജീവിതം മാറി മറിയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ സാധിക്കുന്നു. ഗുരുമംഗള യോഗം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. മാതാവിന്റെ സ്വത്ത് വകകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കാര്യവിജയം നിങ്ങള്‍ക്കുണ്ടാവുന്നത് വഴി എല്ലാ തരത്തിലുള്ള പ്രതിസന്ധികളും മാറുന്നു. സാമ്പത്തിക സ്ഥി മാറി മറിയുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. അപ്രതീക്ഷിതമായ ധനനേട്ടം നിങ്ങളെ തേടി എത്തും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജീവിതം തന്നെ മാറി മറിയുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യാന്‍ പറ്റിയ സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെ ദൃഷ്ടടി പതിയുന്നത് അവരുടെ കര്മ്മഭാവത്തിലേക്കാണ്. അപ്രതീക്ഷിത ധനാഗമം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നു. വിവാഹകാര്യത്തില്‍ തീരുമാനമാവുന്നു. അതുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്ന നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയിക്കുന്ന വ്യക്തിയെ തന്നെ വിവാഹം കഴിക്കുന്നതിനുള്ള യോഗം കാണുന്നു. പങ്കാളിയോടൊപ്പം ദാമ്പത്യ ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും എല്ലാ ദോഷങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജൂലൈ 12 മുതല്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അപ്രതീക്ഷിത ധനനേട്ടം, സാമ്പത്തിക നേട്ടങ്ങള്‍, ആഭരണം സമ്മാനമായി ലഭിക്കുന്നത് തുടങ്ങി നിരവധി മാറ്റങ്ങള്‍ ഇവര്‍ക്ക് ഈ സമയം ലഭിക്കുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്തേക്കായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബിസിനസില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ നേടിയെടുക്കാന്‍ മംഗള ഗുരു യുതിസഹായിക്കുന്നു. എല്ലാ ദോഷവും ചൊവ്വയുടെ ഈ ഒരു യോഗത്തില്‍ മാറിക്കിട്ടുന്നു. വര്‍ഷങ്ങളായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഇതെല്ലാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും ചൊവ്വയുടെ ഇടവം രാശിയിലേക്കുള്ള മാറ്റവും അത് വഴി രൂപപ്പെടുന്ന മംഗള-ഗുരു യുതിയുടെ നേട്ടവും നിര്‍വ്വചിക്കാന്‍ ആവാത്ത ഗുണഫലങ്ങളാണ് നല്‍കുന്നത്. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം കൊയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക രംഗത്ത് നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മൂന്നാം ഭാവത്തില്‍ വ്യാഴം നില്ക്കുമ്പോള് ഗുണാനുഭവങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നു. പലപ്പോഴും അപ്രതീക്ഷിത ധനലാഭം നിങ്ങളെ അമ്പരപ്പിക്കുന്നു. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും വസ്ത്രരംഗത്തെ നേട്ടങ്ങള്‍ക്കും നിങ്ങള്‍ക്ക് യോഗം കാണന്നു. ബിസിനസ് ആരംഭിക്കുന്നവര്‍ക്കും ബിസിനസ് ചെയ്യുന്നവര്‍ക്കും ഇതിലും നല്ല അനുയോജ്യമായ ഫലം ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും. അത്രയധികം മാറ്റങ്ങള്‍ ചൊവ്വയുടെ മാറ്റം നല്കുന്നു. എല്ലാ അര്‍ത്ഥത്തിലും മീനം രാശിക്കാരില്‍ ചൊവ്വ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications