Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
ചൊവ്വയുടെ ഉദയം ധനുവില്‍: നാളത്തെ ഉദയം മുതല്‍ 12 രാശിക്കും വരാനിരിക്കും മാറ്റങ്ങള്‍, സമ്പൂര്‍ണഫലം
ചൊവ്വയുടെ ഓരോ നക്ഷത്ര- രാശി മാറ്റങ്ങളും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. കാരണം ചൊവ്വ പ്രധാനമായും ഒരു വ്യക്തിയുടെ ഊര്‍ജ്ജത്തേയും നിശ്ചയദാര്‍ഢ്യത്തേയും സ്വാധീനിക്കുന്നതാണ്. ധനു രാശിയില്‍ ചൊവ്വ ജനുവരി 16-നാണ് ഉദിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു. ധനു രാശിയില്‍ ചൊവ്വ ഉദിക്കുമ്പോള്‍ അത് പലരുടേയും ജീവിതത്തേയും വളരെയധികം മാറ്റങ്ങളിലൂടെ കൊണ്ട് പോവുന്നു.
ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും ലാഭനഷ്ടങ്ങളിലേക്ക് എത്തിയ്ക്കുന്നതിനും എല്ലാം പലപ്പോഴും ചൊവ്വ ഒരു കാരണമാകുന്നു. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നത് എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചൊവ്വയുടെ ഉദയം നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത് 12 രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ചൊവ്വയുടെ ഉദയം സ്വാധീനിക്കുന്നത്. ഇത് നിങ്ങള്‍ക്ക് ധൈര്യവും ഉത്സാഹവും നല്കുന്നു. അത് മാത്രമല്ല ഏത് സാഹസികമായ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ പലപ്പോഴും ചെയ്യുന്ന കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാതെയാണ് മേടം രാശിക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക്, ചൊവ്വയുടെ ഉദയം പലപ്പോഴും വ്യക്തിപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഈ സമയങ്ങളില്‍ ഉണ്ടാവുന്നു. ജാഗ്രതയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മിഥുനം
ധനുരാശിയിലെ ചൊവ്വ മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. പലപ്പോഴും പങ്കാളിയുമായി കൂടുതല്‍ അടുത്ത് പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഓരോ കാര്യത്തിലും പങ്കാളികളോട് വളരെയധികം അടുപ്പവും സ്നേഹവും നിറയുന്നു. തീവ്രമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
കര്‍ക്കിടകം
ധനുരാശിയിലെ ചൊവ്വയുടെ ഉദയം കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും മറ്റുള്ളവരുടെ ഇടപെടല്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് നയിക്കും. ബന്ധങ്ങള്‍ എപ്രകാരം മികച്ചതാക്കാം എന്നത് ഈ സമയം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആശയവിനിമയത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ ഒരിക്കലും അശ്രദ്ധയോടെ കൈകാര്യം ചെയ്യരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ ചൊവ്വയുടെ ഉദയം മൂലം ഉണ്ടാവാം. പലപ്പോഴും ആരോഗ്യം അല്പം പ്രതിസന്ധിയിലാവാം. നിങ്ങളുടെ ശീലങ്ങള്‍ എല്ലാം കൃത്യമായി പരിപാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കാം. കരിയറില്‍ പുരോഗതിയുണ്ടാവാം. ഇത് സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കാം. കഠിനാദ്വാനം ചെയ്യുന്നതിനുള്ള മനസ്സ് നിങ്ങള്‍ക്കുണ്ടാവും.
കന്നി
കന്നി രാശിക്കാര്‍ക്ക് ധനുവിലെ ചൊവ്വയുടെ ഉദയം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കാന്‍ സാധിക്കുന്ന സമയമാണ് ചൊവ്വയുടെ ഉദയം. നിങ്ങളുടെ രോഗാവസ്ഥകളില്‍ ഒന്നിനേയും നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട
തുലാം
ധനു രാശിയില്‍ ഉദിക്കുന്ന ചൊവ്വ തുലാം രാശിക്കാര്‍ക്ക് പ്രത്യേക മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വീട് പണി ആരംഭിക്കുന്നതിനും നേട്ടങ്ങളിലേക്ക് എത്തുന്നതിനും ഉള്ള ഒരു സമയം കൂടിയാണ് വരാന്‍ പോവുന്നത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ സന്തോഷകരമാക്കുന്നു. വ്യക്തിപരമായി നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയം കൂടിയാണ് ചൊവ്വയുടെ മാറ്റം നല്‍കുന്നത്.
വൃശ്ചികം
ധനു രാശിയിലെ ചൊവ്വയുടെ ഉദയം വൃശ്ചികം രാശിക്കാര്‍ക്ക് മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നതിനും ആശയവിനിമയത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സഹായിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ചികിത്സകള്‍ എടുക്കേണ്ടതായി വരും. ആവേശം കൂടുന്നത് പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ചൊവ്വയുടെ ഉദയം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് ധനു രാശിക്കാരില്‍. പലപ്പോഴും എന്തെങ്കിലും നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ടെങ്കില്‍ അതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക്, ചൊവ്വയുടെ ധനു രാശിയിലെ ഉദയം പല വിധത്തിലുള്ള ആത്മീയമായ കാര്യങ്ങളിലേക്ക് ഉള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. പലപ്പോഴും നിങ്ങളെ കാത്തിരിക്കുന്ന പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് നാളെ മുതല്‍. രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും രോഗത്തില്‍ നിന്ന് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം
ധനു രാശിയില്‍ ഉദിക്കുന്ന ചൊവ്വ കുംഭം രാശിക്കാരില്‍ അല്പം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സാമാന്യ ബുദ്ധിയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് തന്നെ ഒരു തലവേദനയായി മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക്, ധനു രാശിയിലെ ചൊവ്വയുടെ ഉദയം കരിയര്‍ ലക്ഷ്യങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങള്‍ വരുത്തുന്നു. കൂടാതെ എല്ലാ വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ്. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളില്‍ സന്തോഷമുണ്ടാക്കുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ പോലും അനുകൂലമാക്കി മാറ്റുന്നതിന് ഇവര്‍ക്ക് ചൊവ്വയുടെ സ്വാധീനം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
