Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ചൊവ്വയുടെ മാറ്റം ഇന്ന്; മിഥുനത്തിലെ വക്രഗതിയില്‍ കാലിടറുന്നത് 3 രാശിക്കാര്‍ക്ക്, ജോലി നഷ്ടപ്പെടാനും സാധ്യത
ഗ്രഹങ്ങളുടെ സേനാപതിയെന്നും ഭൂമിപുത്രനെന്നുമാണ് വേദ ജ്യോതിഷത്തില്‍ ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ ഒരോ മാറ്റവും പന്ത്രണ്ട് രാശികളിലും ശുഭ ഫലങ്ങളും അശുഭഫലങ്ങളും സൃഷ്ടിക്കും. ജനുവരി 21-ന് ചൊവ്വ കര്‍ക്കിടകം രാശിയില്‍ നിന്നും മിഥുനം രാശിയിലേക്ക് വക്രഗതിയില്‍ സഞ്ചരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ചില രാശികളില് ജനിച്ചവര്‍ക്ക് ജീവിതത്തില്‍ ചില പ്രതിസന്ധികളും സാമ്പത്തികക്ലേശങ്ങളും ഉണ്ടാകും.

മിഥുനത്തിലെ ചൊവ്വയുടെ വക്രഗതിയിലൂടെ കഷ്ടകാലവും ദൗര്‍ഭാഗ്യവും വന്നെത്തുന്ന രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ഇടവം രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ് ചൊവ്വ വക്രഗതിയിലാകുന്നത്. ഈ മാറ്റം ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് പലതരത്തിലുള്ള പ്രതിസന്ധികളും തടസ്സങ്ങളുമേകും. ഈ കാലയളവില്‍ ഇടവം രാശിക്കാരുടെ സാമ്പത്തിക സാഹചര്യം അസ്ഥിരമായിരിക്കും. വളരെ ആലോചിച്ച്, ശ്രദ്ധയോടെ മാത്രമേ ഇവര്‍ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. വരുമാനം ഇല്ലാതാകുന്നതോ നിക്ഷേപത്തിലൂടെ നഷ്ടമോ ഉണ്ടാകുന്നത് കൊണ്ട് ഈ രാശിയില്‍ ജനിച്ചവര്‍ക്ക് സാമ്പത്തികമായി വളരെ കഠിനസമയമാണ് മുന്നിലുള്ളത്. ജോലിസ്ഥലത്ത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. തര്‍ക്കങ്ങളും പ്രശ്നങ്ങളും കാരണം ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും.
ഇക്കാലയളവിലെ പ്രതിസന്ധികള്‍ ഇല്ലാതാക്കാനും ചൊവ്വ മൂലമുള്ള ദോഷങ്ങള്‍ കുറയ്ക്കാനും ഹനുമാന് ഭജനം നല്ലതാണ്. എത്ര വലിയ കഷ്ടതകള്‍ അനുഭവപ്പെട്ടാലും ഈ സമയത്ത് ജോലി വിടരുത്. കാരണം മറ്റൊരു ജോലി കിട്ടുക ഒട്ടും എളുപ്പമായിരിക്കില്ല.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
കുംഭം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ വക്രഗതി സംഭവിക്കുന്നത്. ഈ കാലയളവില്‍ മക്കളുടെ ആരോഗ്യത്തില്‍ ആശങ്കകള്‍ വന്നണയും. മക്കള്‍ക്ക് അസുഖം ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേകശ്രദ്ധയും കരുതലും ഇക്കാലയളവില്‍ വേണം. കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുക്കാം. പ്രത്യേകിച്ച് മാതാവുമായി പ്രശ്നങ്ങള്‍ ഉണ്ടാകാം. ജോലിസ്ഥലത്തെ ഇടപെടലുകളില്‍ അങ്ങേയറ്റം കരുതല്‍ വേണം. കാരണം അനാവശ്യപ്രശ്നങ്ങള്‍ ജോലിക്ക് തന്നെ ഭീഷണിയായി മാറും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ആരോഗ്യത്തിന് കരുതല്‍ നല്‍കണം.
ഇക്കാലയളവിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് കുംഭം രാശിയില്‍ ജനിച്ചവര്‍ ചുവന്ന വസ്ത്രങ്ങളും മധുരപലഹാരങ്ങളും ദാനം ചെയ്യുക. ഇതിലൂടെ ജീവിതത്തില്‍ പോസിറ്റിവിറ്റിയും മനസമാധാനവും കൈവരും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിയുടെ നാലാം ഭാവത്തിലാണ് ചൊവ്വയുടെ വക്രഗതി സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ മീനം രാശിക്കാരുടെ ദാമ്പത്യത്തിലും കുടുംബജീവിതത്തിലും പ്രതിസന്ധികള്‍ ഉണ്ടായേക്കും. ഭാര്യയ്ക്കും ഭര്ത്താവിനുമിടയില് തെറ്റിദ്ധാരണകള്‍ ഉടലെടുക്കും. ചെറിയ അഭിപ്രായഭിന്നതകള്‍ വലിയ വഴക്കിലേക്കും വേര്‍പിരിയലിലേക്കും നയിച്ചേക്കും. ഇതുകൂടാതെ, വീട്, ഭൂമി, പ്രോപ്പര്‍ട്ടി എന്നിവയുമായി ബന്ഝപ്പെട്ട പ്രശ്നങ്ങളും മീനം രാശിക്കാരെ വലയ്ക്കും. ഇക്കാലയളവില്‍ ആരോഗ്യത്തിന് പ്രത്യേക കരുതല്‍ നല്‍കണം. പലതരം ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്. മനസമാധാനത്തിനും കുടുംബപ്രശ്നങ്ങള്‍ മാറ്റുന്നതിനും മീനം രാശിക്കാര്‍ ഹനുമാനെ ഭജിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
