Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ചൊവ്വയുടെ വക്രചലനം: ഈ രാശിക്കാര്‍ക്ക് കഷ്ടകാലം, ശ്രദ്ധിക്കേണ്ടത് ഇവ
ചൊവ്വ അതിന്റെ ചലനഗതി മാറ്റിയിരിക്കുകയാണ്. നേര്‍രേഖയില്‍ നിന്നും വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ചൊവ്വയുടെ സഞ്ചാരത്തില്‍ മാറ്റം സംഭവിച്ചിരിക്കുന്നതിനാല്‍ ഇത് 12 രാശികളെയും പലവിധത്തിലാണ് ബാധിക്കാന്‍ പോകുന്നത്. ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുമ്പോള്‍, ചില രാശിക്കാര്‍ക്ക് കഷ്ടകാലമാണ് നല്‍കുന്നത്.

2025 ഫെബ്രുവരി മാസം വരെ ഈ രാശിക്കാര്‍ക്ക് കഷ്ടകാലം നേരിട്ടെന്ന് വന്നേക്കാം. ചൊവ്വയുടെ ഈ വക്രചലനം മൂലം ദുരിതം അനുഭവിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്നും, ഇതുമൂലം ഉണ്ടാകുന്ന ദോഷങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ ഈ രാശിക്കാര്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്നും നോക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇനിവരുന്ന ദിവസങ്ങള്‍ വളരെ ദുഷ്കരമായിരിക്കും. പലവിധത്തിലുള്ള പ്രതിസന്ധികളാണ് ഓരോ കാര്യത്തിലും ഇവരെ കാത്തിരിക്കുന്നത്. പ്രധാനമായും, ജോലി ലഭിക്കാന്‍ സാമ്പത്തികപരമായി നല്ല ബുദ്ധിമുട്ട് ഇവര്‍ അനുഭവിക്കുന്നതാണ്. പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനായി ഇറങ്ങിത്തിരിച്ചാലും പ്രതിസന്ധികള്‍ നിങ്ങളെ വേട്ടയാടാം. നിങ്ങള്‍ക്ക് പണം നല്കി സഹായിക്കാം എന്നു പറഞ്ഞവരോട് വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് ധന സഹായം ലഭിക്കാതിരിക്കാന്‍ കാരണമായേക്കാം. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കാം. ഇത് കുടുംബത്തില്‍ സമാധാനക്കുറവ് ഉണ്ടാക്കുന്നതിനും കാണമാകുന്നുണ്ട്.
പരിഹാരം: ഈ രാശിക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക. ക്ഷമ ശീലിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്ന ശീലം കുറയ്ക്കുന്നതും നല്ലതായിരിക്കും. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
വൃശ്ചികം
സാമ്പത്തികപരമായി പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും ഇവ തരണം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. എന്നാല്‍, കുടുംബ ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പലപ്പോഴും തീര്‍പ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കാറില്ല. ഇത് ബന്ധങ്ങള്‍ വഷളാകുന്നതിന് കാരണമാകുന്നു. കുടുംബ വഴക്ക് വര്‍ദ്ധിക്കാനും ഇത് കാരണമായേക്കും. കൂടാതെ, നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തുന്ന പല സംഭവങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമാധാനം നഷ്ടപ്പെടുന്നതായിരിക്കും.
പരിഹാരം: കുടുംബ പ്രശ്നങ്ങള്‍ക്കിടയില്‍ മോശം വാക്കുകള്‍ പ്രയോഗിക്കാതിരിക്കുക. എല്ലാ കാര്യത്തിനെയും സൗമ്യതയോടെ സമീപിക്കുക. മനസ്സിനെ ശക്തിപ്പെടുത്താന്‍ മന്ത്രങ്ങള്‍ ജപിക്കുക. ധ്യാനിക്കുക. അമ്പല ദര്‍ശനം നടത്തുക.
മീനം
മീനം രാശിക്കാര്‍ ജോലി ലഭിക്കാന്‍ കുറച്ചധികം പ്രയാസപ്പെടുന്നതാണ്. എത്രശ്രമിച്ചാലും വേണ്ടരീതിയില്‍ ഉയരാന്‍ ഇവര്‍ക്ക് സാധിച്ചെന്ന് വരികയില്ല. സാമ്പത്തികപരമായി പലപ്പോഴും, പല പ്രതിസന്ധികളും ഇവര്‍ നേരിട്ടെന്ന് വന്നേക്കാം. പ്രണയ ബന്ധങ്ങള്‍ തകരാന്‍ സാധ്യത കൂടുതല്‍. ബന്ധുക്കളുമായുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത വളരെ കൂടുതലാണ്.
പരിഹാരം: ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പരമാവധി കടം വാങ്ങാതിരിക്കുക. മനസ്സിനെ ശക്തിപ്പെടുത്തുക. ക്ഷമ ശീലിക്കുക. ശിവ ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതായിരിക്കും.
മേടം
മേടം രാശിക്കാര്‍ക്ക് വിചാരിച്ച പല കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിക്കാതെ വന്നേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സ് നടത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കുക. പലരുടെയും വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക നഷ്ടം വരുത്തിയേക്കാം.
പരിഹാരം: മറ്റുള്ളവരുടെ വാക്കുകള്‍ അന്ധമായി വിശ്വസിക്കരുത്. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
