Mars Retrograde 2025: മിഥുനത്തില്‍ ചൊവ്വയുടെ വക്രഗതി; ജനുവരി 21 മുതല്‍ കര്‍മ്മരംഗത്ത് ഉയര്‍ച്ച, പുതിയ ജോലി

Mars Retrograde 2025:വേദ ജ്യോതിഷത്തില്‍ ഒരു ഗ്രഹത്തിന്റെ മഹത്വം അത് നില്‍ക്കുന്ന രാശിയെ കൂടി ആശ്രയിച്ചിരിക്കുന്നു. എത്ര ശുഭഫലങ്ങള്‍ നല്‍കുന്ന ഗ്രഹമായാലും അത് സഞ്ചരിക്കുന്നത് ശത്രുഭാവത്തിലുള്ള ഗ്രഹത്തിന്റെ രാശിയിലൂടെ ആണെങ്കില്‍ ആ ഗ്രഹത്തിന്റെ ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ലഭിച്ചെന്ന് വരില്ല. ഓരോ ഗ്രഹവും നിശ്ചിതകാലം കൂടുമ്പോള്‍ രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യുന്നതിലൂടെ ആ ഗ്രഹത്തെ കൊണ്ടുള്ള ഗുണദോഷഫലങ്ങള്‍ മാറിമറിയുന്നു.

mars retrograde
Photo Credit: AI Generated

ഗ്രഹങ്ങളുടെ വക്രഗതി

ജ്യോതിഷത്തില്‍ നിരന്തരമായി ഉപയോഗിക്കുന്ന പദമാണ് വക്രഗതി. ഗ്രഹങ്ങളുടെ പിന്നോട്ടുള്ള ചലനമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. എന്നാലിത് ഒരു സാങ്കല്‍പ്പിക ആശയം അല്ലെങ്കില് കണ്‍കെട്ട് ആണെന്ന് പറയാം. കാരണം ഗ്രഹങ്ങള്‍ ഒരിക്കലും പിന്നോട്ട് ചലിക്കുന്നില്ല. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അല്ലെങ്കില്‍ ഭൂമിയുടെ ചലനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒരു ഗ്രഹം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന് തോന്നുകയാണ്.

ഒരു ഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പിന്നോട്ട് പോകുന്നതായുള്ള തോന്നലാണ് വക്രഗതി സഞ്ചാരം. ഭൂമി സൂര്യന് ചുറ്റുമുള്ള സഞ്ചാരത്തില്‍ ഭൂമി മറ്റൊരു ഗ്രഹത്തെ പിന്നിലാക്കുമ്പോഴാണ് ഈ തോന്നലുണ്ടാകുന്നത്.

ചൊവയുടെ വക്രഗതി

ജനുവരി 21-ന് ഗ്രഹങ്ങളുടെ സേനാപതിയെന്ന് അറിയപ്പെടുന്ന ചൊവ്വ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കുകയാണ്. ബുധന്റെ രാശിയായ മിഥുനത്തിലാണ് ചൊവ്വ വക്രഗതിയിലാകുന്നത്. ഊര്‍ജ്ജത്തിന്റെയും പ്രയത്‌നത്തിന്റെയും മത്സരബുദ്ധിയുടെയും ഗ്രഹമാണ് ചൊവ്വ. പാപഗ്രഹമെന്നും ദോഷങ്ങള്‍ നല്‍കുന്ന ഗ്രഹമെന്നും ചൊവ്വയെ വിളിക്കാറുണ്ട്. ഓരോ രാശിയിലും 6-7 ആഴ്ചയാണ് ചൊവ്വ സഞ്ചരിക്കുന്നത്. ധൈര്യം, ശക്തി, കോപം തുടങ്ങിയവയ്്ക്ക് കാരകമായ ഗ്രഹവും ചൊവ്വയാണ്. അഭിലാഷങ്ങള്‍, ആസക്തികള്‍, വിശപ്പ, ലൈംഗികതൃഷ്ണ എന്നിവയുടെ പ്രതീകവും ചൊവ്വയാണ്.

ജനുവരി 21-ലെ ചൊവ്വയുടെ വക്രഗതി ഏതെല്ലാം രാശികള്‍ക്കാണ് ഗുണമായി ഭവിക്കുക എന്നറിയാം.

മിഥുനം

മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4

ചൊവ്വയുടെ വക്രഗതി സംഭവിക്കുന്നത് മിഥുനം രാശിയിലാണ്. അതുകൊണ്ട് ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും കാര്യങ്ങള്‍ ചെയ്യാന്‍ ധൈര്യം അനുഭവപ്പെടുകയും ചെയ്യും. കര്‍മ്മരംഗത്ത് കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ ഈ കാലയളവില്‍ സാധിക്കും. ജോലിയിലും ബിസിനസിലും നേട്ടങ്ങളുടെ സമയമാണ് ഇത്. സേനാവിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ ധൈര്യവും സാഹസബുദ്ധിയും അനുഭവപ്പെടും. ജോലിയില്‍ അഭിമാനവും സംതൃപ്തിയും തോന്നും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും. ബിസിനസ് ചെയ്യുന്ന ആളുകള്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. കുടുംബത്തില്‍ സന്തോഷവും ശാന്തിയും ഉണ്ടാകും. ആരോഗ്യം തൃപ്തികരമാകും.

തുലാം

ചിത്ര 1/2 ചോതി, വിശാഖം 3/4

തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുടെ ഈ മാറ്റം മൂലം ജീവിതത്തില്‍, പ്രത്യേകിച്ച് കര്‍മ്മരംഗത്ത് അഭിവൃദ്ധിയുണ്ടാകും. ഏറെക്കാലമായി സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചിരുന്ന തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സാമ്പത്തികകാര്യത്തില്‍ പുരോഗതിയുണ്ടാകും. ധനയോഗങ്ങള്‍ കൈവരും. ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ വര്‍ധിക്കും. ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതിലൂടെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുകയും സമ്പാദ്യമായി നീക്കിവെക്കുകയും ചെയ്യും. ജോലിമാറ്റം ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇക്കാലയളവില്‍ അതിന് സാധിക്കും. വിവാഹിതരായ ആളുകള്‍ക്കും ചൊവ്വയുടെ വക്രഗതി ഗുണകരമാണ്. ദാമ്പത്യത്തില്‍ അപ്രതീക്ഷിത സന്തോഷങ്ങള്‍ ഉണ്ടാകും. ജീവിതപങ്കാളിക്കൊപ്പം യാത്ര പോകുകയും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുകയും ചെയ്യും. ഉന്നതപഠനത്തിനായി ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അതിനുള്ള അവസരങ്ങള്‍ വന്നുചേരും.

വൃശ്ചികം

വിശാഖം 1/4, അനിഴം, തൃക്കേട്ട

വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതി കാലയളവ് അപ്രതീക്ഷിത സാമ്പത്തികയോഗങ്ങളുടെ സമയമാണ്. പ്രതീക്ഷിക്കാത്ത സ്രോതസ്സുകളില്‍ നിന്നും ധനം വന്നുചേരും. കര്‍മ്മരംഗത്തും പഠനരംഗത്തും മികവ് പ്രകടിപ്പിക്കാന്‍ സാധിക്കും. കൂടുതല്‍ ശ്രദ്ധയോടെ ജോലികള്‍ ചെയ്യാനും പഠനം പൂര്‍ത്തിയാക്കാനും കഴിയും. പുതിയ ജോലികളോ കഴിവുകളോ സ്വായത്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം അതിന് ഉചിതമാണ്. ഉദ്യോഗസ്ഥരായ വൃശ്ചികം രാശിക്കാര്‍ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ അവരുടെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരുടെ പ്രശംസ പിടിച്ചപറ്റുകയും ചെയ്യും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, January 17, 2025, 10:04 [IST]
X
Desktop Bottom Promotion