Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
വര്‍ഷഫലം 2025: ചൊവ്വയുടെ ആദ്യ സംക്രമണം വക്രഗതിയില്‍; ലാഭത്തിന് മേല്‍ ലാഭം കൊയ്യാന്‍ യോഗം
2024 അവസാനഘട്ടത്തിലെത്തി നില്‍ക്കെ ഓരോ ഗ്രഹങ്ങളുടെയും പുതുവര്‍ഷ ഫലങ്ങള്‍ ദിനംപ്രതി ആളുകള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. വമ്പന്‍ ഗ്രഹമാറ്റങ്ങള്‍ നടക്കാന്‍ പോകുന്ന 2025ല്‍ പല ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും നേര്ഗതിയും വക്രഗതിയുമെല്ലാം സംഭവിക്കുന്നുണ്ട്. കൂട്ടത്തില്‍ ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വയുടെ മാറ്റങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

2025 തുടക്കത്തില്‍ തന്നെ, അതായത് ജനുവരിയില്‍ തന്നെ ചൊവ്വ രാശിമാറ്റത്തിനൊരുങ്ങുകയാണ്. മിഥുനം രാശിയിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. വക്രഗതിയിലാണ് ചൊവ്വ മിഥുനത്തിലേക്ക് എത്തുക എന്ന പ്രത്യേകത ഈ രാശിമാറ്റത്തിനുണ്ട്. ധൈര്യത്തിന്റെയും ശൗര്യത്തിന്റെയും വീര്യത്തിന്റെയും ക്രോധത്തിന്റെയും കാരണഭൂതനായ ചൊവ്വ മിഥുനത്തിലേക്ക് വക്രഗതിയില്‍ എത്തുന്നത് ചില രാശികളില് ജനിച്ചവര്‍ക്ക് അത്യന്തം ഗുണകരമാണ്. അവര്‍ക്ക് ഭാഗ്യം വന്നെത്താന്‍ പോകുകയാണ്. സാമ്പത്തികമായി അഭിവൃദ്ധി നേടാനും വ്യക്തിജീവിതത്തിലും തൊഴില്‍ജീവിതത്തിലും നേട്ടങ്ങള്‍ കൊയ്യാനും ഈ രാശികള്‍ക്ക് സാധിക്കും. ഏതെല്ലാമാണ് ഈ രാശികള്‍ എന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് പുതുവര്‍ഷത്തില്‍ പല ഗ്രഹങ്ങളുടെയും അനുഗ്രഹം ഉണ്ടാകും. അതില്‍ ചൊവ്വയും ഉണ്ട്. ചൊവ്വയുടെ വക്രഗതി ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണമാണ്. ഈ കാലയളവില്‍ ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും ശത്രുദോഷം തീരുകയും ചെയ്യും. ഏറെ ദിവസമായി മുടങ്ങിപ്പോയ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ അഭിവൃദ്ധി കാണാനാകും. ആലോചിച്ച് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. കുടുംബത്തില്‍ പ്രത്യേകിച്ച് സഹോദരങ്ങള്‍ക്കിടയില്‍ ഐക്യവും സഹകരണവും വര്‍ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഇക്കാലയളവില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസില്‍ നിന്നും വന്‍ലാഭം തേടിയെത്തും. ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷം അനുഭവപ്പെടും. ജീവിതപങ്കാളിക്കൊപ്പം ഭാവികാര്യങ്ങള്‍ ആലോചിച്ച് ചെയ്യും. ആരോഗ്യം വളരെ തൃപ്തികരമായിരിക്കും.
തുലാം
തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുട രാശിമാറ്റവും വക്രഗതിയും 2025ല്‍ തുണയാകും. ഈ രാശിമാറ്റം ഇവര്‍ക്ക് ഭാഗ്യമേകും. തൊഴിലിടത്തില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സ്ഥാനക്കയറ്റമോ ശമ്പളവര്‍ധനയോ ഉണ്ടാകാം. ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് സാമ്പത്തികലാഭം കൈവരും. ഈ കാലയളവില്‍ ധാര്‍മ്മിക കാര്യങ്ങളിലോ ശുഭകര്മ്മങ്ങളിലോ പങ്കുചേരാന്‍ അവസരം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മുന്നേറാന്‍ സാധിക്കും. ഇവരുടെ കഴിവുകളും പഠനശേഷിയും ഉത്സാഹവും വര്‍ധിക്കും.
ചിങ്ങം
ചൊവ്വയുടെ വക്രഗതി ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്കും നേട്ടമാകും. ഇവര്‍ക്ക് ലാഭത്തിന് മേല്‍ ലാഭം വരുന്ന സമയമാണിത്. അതോടൊപ്പം ജീവിതത്തില്‍ ഒരുപാട് സന്തോഷങ്ങളും വന്നെത്തും. വലിയ സന്തോഷം നല്കുന്ന വാര്‍ത്തകള്‍ ഇവരെ തേടിയെത്തും. ജോലിസ്ഥലത്ത് പുതിയ സ്ഥാനത്തേക്ക് കയറ്റം ലഭിക്കും. വരുമാനത്തില്‍ പ്രകടമായ മാറ്റമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് ഇവരുടെ അധ്വാനം തിരിച്ചറിയപ്പടുകയും അതിനുള്ള ഫലം ലഭിക്കുകയും ചെയ്യും. സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും സ്വീകാര്യത വര്‍ധിക്കുകയും ചെയ്യും. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തികലാഭം ഉറപ്പാണ്. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കാനിടയുണ്ട്. എല്ലാ കാര്യങ്ങളിലും ജീവിതപങ്കാളിയുടെ സഹകരണം ഉണ്ടാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
