Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചൊവ്വ അടുക്കില്ല; ഇനിവരുന്ന 80 ദിവസം ധന നഷ്ടം, ജോലി നഷ്ടം ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. ഒരു വ്യക്തിയുടെ ജീവിതം ശോഭനമാകണമെങ്കില്‍ ചൊവ്വയുടെ അനുഗ്രഹം അനിവാര്യമാണ്. ജോലി, സമ്പത്ത് എന്നിവ കയ്യില്‍ വന്ന് ചേരാനും, ആഗ്രഹിച്ച കാര്യങ്ങള്‍ തടസ്സങ്ങളില്ലാതെ നടപ്പിലാക്കാനും ചൊവ്വയുടെ അനുഗ്രഹം അനിവാര്യമാണ്.

ഡിസംബര്‍ 7 മുതല്‍ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കാന്‍ ആരംഭിക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 24 വരെ ചൊവ്വ ഇതേ രീതിയില്‍ സഞ്ചരിക്കുന്നതാണ്. ചൊവ്വയുടെ ഈ മാറ്റം ചില രാശിക്കാരെ ദോഷകരമായി ബാധിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ നിരവധി ദുരിതങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തികപരമായി ബുദ്ധിമുട്ടും. ജോലി ലഭിക്കാനുള്ള പ്രയാസം മാനസികമായി തളര്‍ത്താം. പണത്തിന് ക്ഷാമം നേരിടും. വീട്ടില്‍ നിന്നും പരിഹാസം നേരിടാന്‍ സാധ്യത. കുടുംബക്കാര് അകറ്റി നിര്‍ത്താന്‍ സാധ്യത. ബിസിനസ്സ്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. വിശ്വസിച്ച പലരും വഞ്ചിക്കാം. സ്ഥല കച്ചവടം നടത്താതിരിക്കാന്‍ ശ്രദ്ധിക്കുക. വീടുപണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്ന് വന്നേക്കാം. പല കാര്യങ്ങളും മനസ്സില്‍ വിഷമം വര്‍ദ്ധിപ്പിക്കാം. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കും. പലപ്പോഴും പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചിലവഴിക്കാന്‍ സാധ്യത. ജോലി സ്ഥലത്ത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടാം.
സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. പല ഉയര്‍ന്ന സ്ഥാനങ്ങളും മറ്റുള്ളവരുടെ എതിര്‍പ്പ് മൂലം നഷ്ടപ്പെടാന്‍ സാധ്യത. കൂടെ നിന്ന സുഹൃത്തുക്കളില്‍ ചിലര്‍ വഞ്ചിക്കാം. ജോലി ലഭിച്ചാലും ശമ്പളക്കുറവ് നിങ്ങളെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം. കട ബാധ്യത വര്‍ദ്ധിക്കാന്‍ സാധ്യത. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. തിരിച്ചടവ് മുടങ്ങാന്‍ സാധ്യത. അമിതമായി വ്യക്തികളെ വിശ്വസിക്കാതിരിക്കുക. പരിചയം ഇല്ലാത്തവര്‍ക്ക് പണം നല്കാതിരിക്കാനും ശ്രദ്ധിക്കുക. ക്ഷമ കൈവരിക്കുക. ദേഷ്യം കുറയ്ക്കുക.
കുംഭം
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കുറവായിരിക്കും. പണം ലഭിക്കും എന്നുകരുതിയ പലതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാം. സ്ഥല കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാകാന്‍ സാധ്യത കുറവ്. വീടുപണി സാവധാനത്തില്‍ മാത്രമേ പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. സാമ്പത്തിക നേട്ടങ്ങള്‍ കുറവായിരിക്കും. എത്ര ശ്രമിച്ചാലും പുരോഗതി ജീവിതത്തില്‍ ഉണ്ടായിരിക്കുകയില്ല. സ്നേഹിക്കുന്നവരില്‍ നിന്നും വേദനിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. പ്രണയ ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കാം. പലരും നിങ്ങളെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറയാന്‍ സാധ്യത. കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത.
സമാധാനം നഷ്ടപ്പെടുന്ന ദിനങ്ങളാണ് മുന്നിലുള്ളത്. പല ഘട്ടത്തിലും വിഷമം സഹിക്കാന്‍ സാധിക്കാത്ത അവസ്ഥ അനുഭവപ്പെടാം. ജോലിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ചിലപ്പോള്‍ ജോലി നഷ്ടമാകാനുള്ള സാധ്യതയും കാണുന്നു. പുതിയ ജോലി കണ്ടെത്താന്‍ പ്രയാസപ്പെടുന്നതാണ്. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം ഉണ്ടായെന്ന് വരികയില്ല. സാമ്പത്തിക ലാഭം കുറവായിരിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
