Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്!
അളവറ്റ സൗഭാഗ്യങ്ങളുമായി ജീവിതത്തിലേക്ക് മഹാലക്ഷ്മി കടന്നുവരുന്നു; രാജയോഗത്തിന്റെ നേട്ടങ്ങള്‍ ഇവര്‍ക്ക്
ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിലെ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. കാരണം രാശിമാറ്റങ്ങളിലൂടെയാണ് പലവിധ യോഗങ്ങളും ദോഷങ്ങളും ഉണ്ടാകുന്നത്. ഒരേ രാശിയില്‍ ഒന്നിലധികം ഗ്രഹങ്ങള്‍ വരുന്നതിലൂടെ ഗ്രഹസംയോഗങ്ങള്‍ ഉണ്ടാകുന്നു. തത്ഫലമായി ശുഭമോ അശുഭമോ ആയ യോഗങ്ങള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. ശുഭകരമായ രാജയോഗങ്ങളില്‍ അതിവിശിഷ്ടമാണ് മഹാലക്ഷ്മി യോഗം. ഈ യോഗത്തിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും ആംഗീകാരവും ലഭിക്കുന്നു.

മഹാലക്ഷ്മി യോഗം
ഗ്രഹനിലയില്‍ ചന്ദ്രനും ചൊവ്വയും അടുത്തടുത്ത ഭാവങ്ങളില്‍ വരുമ്പോഴാണ് മഹാലക്ഷ്മി യോഗം രൂപം കൊള്ളുന്നത്. ഇതുകൂടാതെ ഗ്രഹനിലയിലെ രണ്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ഭാവങ്ങളില്‍ ഈ രണ്ട് ഗ്രഹങ്ങളുടെയും .സംയോഗം നടക്കുകയാണെങ്കിലും മഹാലക്ഷ്മി യോഗം ഉണ്ടാകും. പ്രധാനമായും സാമ്പത്തിക നേട്ടങ്ങളാണ് ഈ യോഗഫലമായി ഉണ്ടാകുന്നത്. അതേസമയം പ്രതികൂല ഭാവങ്ങളിലാണ് ഈ യോഗം രൂപമെടുത്തതെങ്കില് അതുമൂലം ദോഷങ്ങളും വരാം.
ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വ മേടം രാശിയിലേക്ക് കടക്കുകയാണ്. നിലവില്‍ മേടം രാശിയില്‍ ചന്ദ്രനും ഉണ്ട്. അങ്ങനെ ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗത്തിലൂടെ മഹാലക്ഷ്മി യോഗം രൂപംകൊള്ളുകയാണ്. ചില രാശികള്‍ക്ക് ഈ രാജയോഗം വളരെയധികം ശുഭകരമായി തീരും.
ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് മഹാലക്ഷ്മി യോഗം വളരെയധികം ഗുണകരമായിരിക്കും. ഈ കാലയളവില്‍ ധാരാളം പണം സമ്പാദിക്കാന്‍ അവര്‍ക്ക് സാധിക്കും. ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരുടെ പ്രശംസ നേടാനും സഹപ്രവര്‍ത്തകരുടെ ബഹുമാനവും ആദരവും നേടാനും സാധിക്കും. കഠിനാധ്വാനത്തിലൂടെയും പ്രയത്നത്തിലൂടെയും പണം സമ്പാദിക്കാന്‍ കഴിയും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം നേടാനും ബിസിനസില്‍ ഉയര്‍ച്ച നേടാനും കഴിയും. നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ കഴിയും. സാമ്പത്തികമായി മെച്ചപ്പെട്ട് നില്ക്കുന്ന സമയമായതിനാല്‍ സമ്പാദ്യം വളര്‍ത്താനും സാധിക്കും.
മിഥുനം
മിഥുനം രാശിയില്‍ പിറന്നവര്‍ക്ക് മഹാലക്ഷ്മി രാജയോഗത്തിലൂടെ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും പുരോഗതിയുണ്ടാകും. കരിയറില്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തിയുണ്ടാകും. എങ്കിലും കരിയര്‍ വളര്‍ച്ച ലക്ഷ്യമിട്ട് ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കും. പണവുമായും സാമ്പത്തിക നേട്ടവുമായും ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായിരിക്കും. ഈ കാലയളവില്‍ ചിലവുകള്‍ കുറയുകയും പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം കൈവരുന്നതോടെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെടുകയും ചെയ്യും.പാരമ്പര്യസ്വത്തുക്കള്‍ കൈവശം വന്നുചേരാനും യോഗമുണ്ടാകും. കഠിനാധ്വാനം ഫലം കാണും. വരുമാനം വര്‍ധിക്കുന്നതിലൂടെ സാമ്പത്തികപുരോഗതിയുണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. കാര്യമായ അസുഖങ്ങളൊന്നും ഈ കാലയളവില്‍ ഉണ്ടാകില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം വളരെയധികം ഗുണം ചെയ്യും. ഈ കാലയളവില്‍ ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളിലും സംതൃപ്തിയുണ്ടാകുകയും മികച്ച ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ വിശ്വാസവും പ്രശംസയും നേടും. സഹപ്രവര്‍ത്തകര്‍ക്ക് നിങ്ങളില്‍ ബഹുമാനവും ആദരവും വളരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്കും മഹാലക്ഷ്മി രാജയോഗത്തിലൂടെ നേട്ടങ്ങളുടെ കാലം കൈവരും. പുതിയ ആളുകളെ പരിചയപ്പെടാനും ബന്ധങ്ങള്‍ വളര്‍ത്താനും സാധിക്കും. എല്ലാ കാര്യങ്ങളിലും സുഹൃത്തുക്കളുടെ പിന്തുണ നേടാന്‍ സാധിക്കും. കരിയറില്‍ കഠിനാധ്വാനത്തിന്റെ ഫലമായി സമാനതകളില്ലാത്ത വിജയം നേടാന്‍ കഴിയും. സാമ്പത്തിക അഭിവൃദ്ധിയും ഈ കാലയളവില്‍ ഉണ്ടാകും. വരവ് കൂടുന്നതിനാല്‍ പണം സമ്പാദിക്കാന്‍ സാധിക്കും. ദാമ്പത്യജീവിതം കൂടുതല്‍ സുന്ദരസുരഭിലമാകും. പങ്കാളിയുമായി യാത്രകള്‍ പോകാനിടയുണ്ട്. ഈ കാലയളവില്‍ ആരോഗ്യം മെച്ചപ്പെടും.
തുലാം
മഹാലക്ഷ്മി യോഗത്തിന്റെ നേട്ടം തേടിയെത്തുന്ന മറ്റൊരു രാശിയാണ് തുലാം രാശി. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ വലിയ വിജയങ്ങള്‍ ഉണ്ടാകും. എല്ലാ പ്രയത്നങ്ങളും ഫലം കാണും. കരിയറില്‍ വളരെ മികച്ച നേട്ടങ്ങള്‍ കൈവരിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും, പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തും. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തികവും മെച്ചപ്പെട്ടിരിക്കും. ധനത്തിന് മുട്ടുണ്ടാകുകയില്ല. പാരമ്പര്യസ്വത്തോ പ്രതീക്ഷിക്കാത്ത സ്രോതസ്സുകളില്‍ നിന്ന് വരുമാനമോ ഉണ്ടാകാം. ബിസിനസുകാര്‍ക്ക് ബിസിനസ് വളര്‍ത്താനും ലാഭമുണ്ടാക്കാനും ഉചിതമായ സമയമാണ്. ആരോഗ്യം മെച്ചപ്പെടും.
ധനു
ധനു രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയമാണിത്. വിചാരിച്ച കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കരിയറിലും പോസിറ്റീവ് ആ മാറ്റങ്ങള്‍ ഉണ്ടാകും. സന്തോഷവും സമാധാനവും ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭവും വിജയവും ഉണ്ടാകും. ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. ഭാഗ്യത്തിന്റെ തുണയോടെ ഈ കാലയളവില്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. സമ്പാദ്യം വളര്‍ത്താന്‍ സാധിക്കും. പങ്കാളിയുമായി വിശ്വസ്തതയില്‍ ഊന്നിയ ബന്ധം തുടരും. വര്‍ഷം മുഴുവന്‍ പങ്കാളിയുടെ പിന്തുണ അനുഭവഭേദ്യമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications