Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
7 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രാശിക്കാര്‍ക്ക് ചൊവ്വ മഹാദശ; പണം ആകര്‍ഷിക്കാന്‍ പോകുന്നത് ഇവരെ
വേദ ജ്യോതിഷ പ്രകാരം, ഒരാളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ, ഒരു വ്യക്തിയ്ക്ക് സമ്പത്ത് സമ്പാദിക്കാന്‍ സാധിക്കൂ. ജീവിത്തില്‍ ഉയര്‍ച്ചയും ഉണ്ടാവുകയുള്ളൂ. നിലവില്‍ ചൊവ്വ അതിന്റെ സഞ്ചാര ദിശ മാറ്റിയിരിക്കുകയാണ്. അതിനാല്‍ തന്നെ, 7 വര്‍ഷങ്ങള്‍ക്ക് ശേഷം ചില രാശിക്കാരില്‍ ചൊവ്വ മഹാദശ രൂപപ്പെടുന്നു. ഈ മഹാദശയോടെ ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച രീതിയില്‍ പണം സമ്പാദിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ജീവിത്തില്‍ വളര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

മേടം
7 വര്‍ഷങ്ങള്‍ക്ക് ശേഷം മേടം രാശിക്കാര്‍ക്ക് ചൊവ്വ മഹാദശ രൂപപ്പെട്ടിരിക്കുകയാണ്. ഈ രാശിക്കാര്‍ക്ക് കഷ്ടകാലം അവസാനിക്കാറായിരിക്കുന്നു. ഇവര്‍ക്ക് പുതിയ മേഖലയില്‍ ജോലി മുതല്‍, പലവിധത്തിലുള്ള സൗഭാഗ്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തികപരമായി അഭിവൃദ്ധി ഉണ്ടായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടായിരിക്കും. നഷ്ടത്തിലായിരുന്ന ബിസിനസ്സ് ലാഭത്തിലാക്കാന്‍ ഇവര്‍ക്ക് സാധിക്കും. പര സഹായമില്ലാതെ തന്നെ കടങ്ങള്‍ വീട്ടിയെടുക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളെ സാമ്പത്തികപരമായി സഹായിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഏത് പ്രതിസന്ധിയിലും നല്ല ജോലി ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
വീട്ടില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും കൂട്ടി യാത്രകള്‍ ചെയ്യും. പുതിയ ബിസിനസ്സ് ആരംഭിക്കും. മക്കളെ വിദേശത്തേയ്ക്ക് അയക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് ജോലി നോക്കുന്നവര്‍ക്ക് വമ്പന്‍ സുവര്‍ണ്ണാവസരങ്ങള്‍ ലഭിക്കുന്നതാണ്. പണം സമ്പാദിക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീടുപണി വേഗത്തില്തീര്ക്കാന് സാധിക്കും. കച്ചവടക്കാര്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ സാധിക്കും. മാര്‍ക്കറ്റില്‍ കുത്തകയായി നിലനില്ക്കാന് സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പലതും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നത് ലാഭം ഉണ്ടാക്കാന്‍ സഹായിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകും. മാതാപിതാക്കള്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്കാന് സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് പുതിയ ജോലികള്‍ ലഭിക്കും. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നത്. വിലപിടിപ്പുള്ള പല വസ്തുക്കളും ഉപയോഗിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യയില്‍ മുന്നിട്ട് നില്ക്കാന് വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് നല്ല ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. മക്കളുമൊത്ത് വിദേശത്തേയ്ക്ക് പോകാന്‍ സാധിക്കും. വിദേശത്ത് സ്ഥിരതാമസമാക്കാന്‍ യോഗം വളരെ കൂടുതലാണ്. സാമ്പത്തിക കെട്ടുറപ്പ് നേടിയെടുക്കാന്‍ സാധിക്കും. വിദ്യയില്‍ മികച്ച് നില്ക്കാന് സാധിക്കുന്നതാണ്. കട ബാധ്യതകള്‍ ഇല്ലാതാകും. നേട്ടങ്ങള്‍ പലതും ഈ രാശിക്കാരെ തേടിയെത്തുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
