Latest Updates
-
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ
ഇടവം രാശിയില്‍ ഒരു അപൂര്‍വ്വ രാജയോഗം; ഇരട്ടഗ്രഹങ്ങളുടെ അനുഗ്രഹം മൂന്ന് രാശികള്‍ക്ക്
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന്റെ ഫലമായാണ് ഗ്രഹസംയോഗങ്ങള്‍ ഉണ്ടാകുന്നത്. ശുഭകരവും അശുഭകരവുമായ ഗ്രഹസംയോഗങ്ങള്‍ ഉണ്ടാകാറുണ്ട്. അവയുടെ സ്വാധീനം ഓരോ രാശികളിലും അനുഭവപ്പെടാം. എങ്കിലും ചില സമയങ്ങളില്‍ ഗ്രഹസംയോഗങ്ങളുടെയും തത്ഫലമായി ഉണ്ടാകുന്ന രാജയോഗങ്ങളുടെയും ഫലം ചില രാശികളില് മാത്രം കേന്ദ്രീകരിക്കുന്നതായി കാണാം.

ജൂലൈ 12ന് ചൊവ്വ ഇടവം രാശിയില്‍ പ്രവേശിച്ചിട്ടുണ്ട്. വ്യാഴവും ഇതേ രാശിയില്‍ തന്നെയാണുള്ളത്. അങ്ങനെ ഇടവത്തില്‍ ചൊവ്വയുടെയും വ്യാഴത്തിന്റെയും സംയോഗമുണ്ടാകും. ആഗസ്റ്റ് 26 വരെ ചൊവ്വ ഇടവത്തില്‍ തുടരും. അതിനുശേഷം മിഥുനം രാശിയിലേക്ക് പോകും. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇടവം രാശിയില്‍ സംഭവിക്കുന്ന ചൊവ്വ-വ്യാഴം സംയോഗത്തിലൂടെ അപൂര്‍വ്വമായ രാജയോഗം സൃഷ്ടിക്കപ്പെടും. മൂന്ന് രാശികളില് ജനിച്ച ആളുകള്‍ക്ക് ഈ രാജയോഗം വളരെയധികം സൗഭാഗ്യങ്ങള്‍ നല്‍കും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
വ്യാഴത്തിന്റെയും ചൊവ്വയുടെയും മംഗളകരമായ സംയോഗം ഇടവം രാശിയുടെ ലഗ്ന ഭാവത്തിലാണ് സംഭവിക്കുന്നത്. ഇതിന്റെ പ്രഭാവത്താല്‍ ഇടവം രാശിയില്‍ ജനിച്ച ആളുകളുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടുകയും ആകര്‍ഷകമായിത്തീരുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കയറ്റം ലഭിക്കാം. ശരിയായ ബിസിനസ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം കൂടിയാണ് ഇത്. വിവാഹിതര്‍ക്കും പ്രണയിക്കുന്നവര്‍ക്കും ഈ സമയം മധുരതരവും സന്തോഷപ്രദവുമായിരിക്കും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ പിന്തുണയുണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയുടെ പത്താമത്തെ ഭാവത്തിലാണ് മംഗളകരമായ ഈ രാജയോഗം രൂപമെടുക്കുന്നത്. ഈ കാലയളവില്‍ ഈ രാശിയില്‍ പിറന്നവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് വിജയവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ഉദ്യോഗസ്ഥരായവര്ക്കും ഇത് വളരെ ശുഭകരമായ യോഗമായിരിക്കും. വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമുണ്ടാകും.
തുലാം
തുലാം രാശിയുടെ എട്ടാമത്തെ ഭാവത്തിലാണ് ചൊവ്വയും വ്യാഴവും തമ്മിലുള്ള ഈ അപൂര്‍വ്വ സംയോഗമുണ്ടാകുന്നത്. ഈ കാലയളവില്‍ തുലാം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ജീവിതത്തില്‍ സന്തോഷം കളിയാടുകയും മനസ്സ് വളരെ സന്തോഷവും സംതൃപ്തവുമായിരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലിടത്തില്‍ വിജയം നേടുന്നതിനുള്ള വലിയ അവസരങ്ങള്‍ വന്നുചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
