Latest Updates
-
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്കിളിംഗ് മതിയോ? ലോക സൈക്കിൾ ദിനത്തിൽ അറിയാം ഈ ഫിറ്റ്നസ് രഹസ്യം -
വ്യാഴത്തിന്റെ ഉച്ചസ്ഥിതി: ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുമോ? -
69-ാം വയസ്സിലും അനിൽ കപൂറിന്റെ ഈ യുവത്വം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാക്കാം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കാലാവസ്ഥാ മാറ്റം വില്ലനാകുന്നുണ്ടോ? ചുമയും അസിഡിറ്റിയും അകറ്റാൻ അടുക്കളയിലെ ഈ അത്ഭുത വഴികൾ പരീക്ഷിക്കൂ -
മഴയോ വെയിലോ? കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങൾ ഇതാ! -
ഡൽഹി സ്കൂളുകളിൽ വിപ്ലവകരമായ മാറ്റം; ആർത്തവ ആരോഗ്യ നയം നടപ്പിലാക്കി, വിദ്യാർത്ഥിനികൾക്ക് ഇനി സുരക്ഷിത പഠനം -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മദർ ഡയറിയുടെ പുതിയ ഹൈ-പ്രോട്ടീൻ വിഭവങ്ങൾ; ജൂൺ 5 മുതൽ വിപണിയിൽ!
ചൊവ്വയുടെ നക്ഷത്രമാറ്റം; ദുരിതങ്ങള്‍ വിട്ടൊഴിയാതെ 5 രാശിക്കാര്‍, ധന നഷ്ടം കടക്കെണിയില്‍ വീഴ്ത്താം
വേദ ജ്യോതിഷ പ്രകാരം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ഒരു മനുഷ്യന്റെ തലവര മാറ്റുന്നതില്‍ ചൊവ്വയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. ചൊവ്വ ഒരു രാശിയില്‍ സ്വാധീനം കടുപ്പിച്ചാല്‍ അവരില്‍ ദുരിതങ്ങളും അമിതമായിരിക്കും. ആഗ്രഹിച്ച കാര്യങ്ങള്‍ക്ക് തടസ്സം, വിവാഹത്തില്‍ തടസ്സം എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഓരോ രാശികള്‍ക്കും നേരിടേണ്ടതായി വന്നേക്കാം.

എന്നാല്‍, ചൊവ്വ ശുഭ സ്ഥാനത്താണെങ്കില്‍ അതിനനുസരിച്ചുള്ള ഗുണങ്ങളും ഓരേ രാശിക്കാര്‍ക്കും ലഭിക്കുന്നതാണ്. നിലവില്‍ ചൊവ്വ പുണര്‍തം നക്ഷത്രത്തിലേയ്ക്ക് അതിന്റെ ഏഴാം ഭാവത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍, മറ്റു ചില രാശിക്കാര്‍ക്ക് ചൊവ്വയുടെ ദോഷവും ലഭിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കന്നി
കന്നി രാശിക്കാര്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കൈ വെയ്ക്കുന്ന മേഖലകളില്‍ നിന്നെല്ലാം പലതരത്തിലുള്ള തിരിച്ചടികള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സില്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും എന്നു കരുതി ചെയ്യുന്ന പല കാര്യങ്ങളിലും പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാര്‍ അനുഭവിക്കേണ്ടതായി വന്നേക്കാം.
തുലാം
തുലാം രാശിക്കാര്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചൊവ്വ നിലവില്‍ ഈ രാശിക്കാര്‍ക്ക് അനുകൂലമല്ല. അതിനാല്‍, ഓരോ കാര്യങ്ങളിലും പലവിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ച് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. പല കാര്യങ്ങളും നഷ്ടത്തില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം കയ്യില്‍ നിന്നും പൈസ ഇറക്കുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. കടം വര്‍ദ്ധിക്കാനും സാധ്യത. അതിനാല്‍, പണം സൂക്ഷിച്ച് ചിലവഴിക്കുക.
ധനു
ധനു രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ച്, ജോലി സ്ഥലത്ത് ഒട്ടനവധി ബുദ്ധിമുട്ടുകള്‍ ഈ രാശിക്കാര്‍ നേരിടാം. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിച്ചില്ലെങ്കില്‍ ജോലി നഷ്ടമാകാനുള്ള സാധ്യതയും ഈ രാശിക്കാരില്‍ കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധി ഈ രാശിക്കാരുടെ കടബാധ്യതകള്‍ വര്‍ദ്ധിപ്പിക്കാം. ആഗ്രഹിച്ച രീതിയില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാത്തത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സാധ്യത.
മീനം
മീനം രാശിക്കാരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഹോസ്പിറ്റലില്‍ മാത്രമായി നല്ലൊരു തുക ചിലവഴിക്കേണ്ടതായി വന്നേക്കാം. അപ്രതീക്ഷിതമായ പല ചിലവുകളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ജോലി ഉണ്ടെങ്കിലും പണം ഒന്നിനും തികയാത്ത അവസ്ഥ ഈ രാശിക്കാരില്‍ ഉണ്ടായേക്കാം. മക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ കുറച്ച് കരുതി ഇരിക്കുന്നത് നല്ലതാണ്. ബിസിനസ്സില്‍ നിന്നും ലാഭം ലഭിക്കുമെങ്കിലും, അതിനനുസരിച്ചുള്ള ചിലവ് ഈ രാശിക്കാരെ സാമ്പത്തിക ഞെരുക്കത്തിലേയ്ക്ക് തള്ളിവിടാനുള്ള സാധ്യത കൂടുതലാണ്. കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ സംഭവിക്കാം. പലതരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരെ വട്ടമിടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications