കര്‍ക്കിടകത്തില്‍ ചൊവ്വയുടെ സംക്രമണം; വിഷുവിന് മുന്‍പ് പല മാറ്റങ്ങളും 12 രാശികളില്‍ പ്രതീക്ഷിക്കാം

Mars in Cancer: സമ്പത്ത്, ഭാവി, ജീവിതം എന്നിവയെല്ലാം സ്വാധീനിക്കുന്ന ഗ്രഹമാണ് ചൊവ്വ. അതിനാല്‍ തന്നെ ചൊവ്വയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഒരു വ്യക്തിയുടെ ഭാവിയെ കാര്യമായി ബാധിക്കുന്നുണ്ട്. വേദ ജ്യോതിഷ പ്രകാരം, ഏപ്രില്‍ മൂന്നാം തീയ്യതി ചൊവ്വ കര്‍ക്കിടകത്തില്‍ സംക്രമണം ആരംഭിക്കുകയാണ്. 12 രാശികളില്‍ ഏറ്റവും അടിയില്‍ സ്ഥിതി ചെയ്യുന്ന രാശിയാണ് കര്‍ക്കിടകം.

Mars in Cancer How Your Zodiac Sign Will Benefit from this Powerful Transit
Photo Credit: Ai

കര്‍ക്കിടകത്തിലേയ്ക്ക് ചൊവ്വ പ്രവേശിച്ചാല്‍ ജൂണ്‍ 7 വരെ ഇതേ രാശിയില്‍ ചൊവ്വ തുടരുന്നതാണ്. ചൊവ്വ കര്‍ക്കിടകത്തിലും ശനി, രാഹു, വ്യാഴം എന്നീ ഗ്രഹങ്ങള്‍ മീനത്തിലും സംഗമിക്കുന്നതോടെ 12 രാശികള്‍ക്കും ലഭിക്കാന്‍ പോകുന്ന ഫലങ്ങള്‍ക്കും വ്യാപ്തി വര്‍ദ്ധിക്കുന്നതാണ്. വിഷുവിന് മുന്‍പ് പല മാറ്റങ്ങളും 12 രാശികള്‍ക്കും പ്രതീക്ഷിക്കാം. അവ എന്തെല്ലാമെന്ന് നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് കരിയറിൽ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാളധികം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രതിസന്ധികള്‍ പലതും ശരിയായ വിധത്തില്‍ തരണം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാനമുള്ള വഴികള്‍ മുന്നില്‍ തെളിയുന്നതാണ്. ലോണ്‍ അടവ് തീര്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. അപ്രതീക്ഷിതമായി കുടുംബ സ്വത്തില്‍ നിന്നും ഒരു വിഹിതം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ലാഭം പ്രതീക്ഷിക്കാത്ത ചെയ്ത കാര്യങ്ങളെല്ലാം ഗുണകരമായി ജീവിതത്തില്‍ വന്ന് ഭവിക്കുന്നതാണ്.

ഇടവം

ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മറ്റുള്ളവരുടെ വാക്കുകള്‍ അമിതമായി വിശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്ര പോകാന്‍ സാധിക്കുന്നതാണ്. സ്വന്തം ആവശ്യങ്ങള്‍ക്കായി പണം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്.

മിഥുനം

അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. വരവിനേക്കാളധികം ചിലവ് വരാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിച്ച രീതിയില്‍ പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ഒരു ബാധ്യത തീര്‍ക്കുമ്പോള്‍ അടുത്ത ബാധ്യത പിന്നാലെ വരാനുള്ള സാധ്യത കൂടുതലാണ്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും തടസ്സങ്ങള്‍ നേരിടാനുള്ള സാധ്യത കൂടുതലാണ്.

കര്‍ക്കിടകം

സാമ്പത്തിക അഭിവൃദ്ധി ഉണ്ടായിരിക്കുന്നതാണ്. സന്തോഷം നല്‍കുന്ന ജീവിതാനുഭവങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രതിസന്ധികള്‍ പലതും തരണം ചെയ്ത് വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പണം സ്വരൂപിക്കാന്‍ സാധിക്കുന്നതാണ്. മുന്‍പ് നടത്തിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നാണ്.

ചിങ്ങം

ബന്ധുക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായേക്കാം. പണം വാങ്ങി കമ്പളിപ്പിക്കാന്‍ സാധ്യത. ബിസിനസ്സില്‍ ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുക. പങ്കാളിയോടെ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ചില കാര്യങ്ങള്‍ തെറ്റിധാരണയിലേയ്ക്ക് പോകാം. ചിലവ് വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ ആഘോഷങ്ങള്‍ കുടുംബത്തില്‍ നടക്കാനും സാധ്യത.

കന്നി

കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ ലഭിക്കുന്നതാണ്. തൊഴിലില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നതാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. ഭാവിയില്‍ ലാഭം നല്‍കുന്നതായിരിക്കും. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.

തുലാം

ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനു മുന്‍പുംം നല്ലതുപോലെ ചിന്തിക്കുന്നത് നല്ലതാണ്. പലപ്പോഴും തെറ്റായ തീരുമാനങ്ങള്‍ വന്‍ നഷ്ടത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നതാണ്. സാമ്പത്തിക വിഷമയങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലി നഷ്ടമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതും നല്ലതായിരിക്കും.

വൃശ്ചികം

തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. സഹപ്രവര്‍ത്തകരില്‍ നിന്നും മോശം അനുഭലങ്ങള്‍ ഉണ്ടായേക്കാം. എല്ലാ പ്രതിസന്ധികളും ശരിയായ വിധത്തില്‍ തരണം ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുന്നത് കുറയ്ക്കുക. ജീവിത ഭാരം വര്‍ദ്ധിക്കുന്നതായിരിക്കും. മനസ്സിലെ വിഷമങ്ങള്‍ സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുന്നത് നല്ലതായിരിക്കും. പണം സൂക്ഷിച്ച് വിനിയോഗിക്കുക. പങ്കാളിയില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നതായിരിക്കും.

ധനു

ധനു രാശിക്കാര്‍ ഏതൊരു തീരുമാനം എടുക്കുമ്പോഴും സൂക്ഷിക്കുന്നത് നല്ലതാണ്. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കാതിരിക്കുക. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. പല പുതിയ ഉത്തരവാദിത്തങ്ങളും ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. നിങ്ങളുടെ സല്‍പ്പേര് വര്‍ദ്ധിക്കുന്നതാണ്.

മകരം

അനവധി യാത്രകള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. വിദേശത്ത് വസിക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. കാര്യക്ഷമതയോടെ തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.

കുംഭം

കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. പലപ്പോഴും മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ഉണ്ടായേക്കാം. ശുഭകരമായി ഭവിക്കും എന്നാഗ്രഹിച്ച ചെയ്യുന്ന കാര്യങ്ങള്‍ കാര്യവിജയത്തില്‍ എത്താതിരിക്കാന്‍ സാധ്യത. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടാകും. കുടുംബ പ്രശ്‌നങ്ങള്‍ അകലും.

മീനം

മീനം രാശിക്കാര്‍ക്ക് സമ്മിശ്രഫലമായിരിക്കും. ചില കാര്യങ്ങളില്‍ നേട്ടം ഉണ്ടാകും. എന്നാല്‍, നല്ലരീതിയില്‍ ഭവിക്കും എന്നാഗ്രഹിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതിരിക്കാം. പണം സൂക്ഷിച്ച് ചിലവഴിക്കുക. ആഗ്രഹിച്ച സാധനങ്ങള്‍ സ്വന്തമാക്കും. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion