Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ചൊവ്വ ഇവര്‍ക്ക് അനുകൂലമല്ല; 2025ലും ദുരിതങ്ങള്‍ വിട്ടുമാറാത്ത രാശിക്കാര്‍ ഇവര്‍
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ചൊവ്വ. മേടം, വൃശ്ചികം എന്നീ രാശികളുടെ ദേവനായി അറിയപ്പെടുന്നത് ചൊവ്വയാണ്. ചൊവ്വയുടെ അനുഗ്രഹം ഉണ്ടെങ്കില്‍ മാത്രമാണ് ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കുക. അതുപോലെ, ചൊവ്വ കൃത്യമായി സ്ഥാനത്തല്ല നിലനില്ക്കുന്നതെങ്കില് വിവാഹ തടസ്സം, ശുഭ കാര്യങ്ങള്‍ പലതും നടക്കാന്‍ തടസ്സങ്ങള്‍ ജീവിത്തതില്‍ നേരിട്ടെന്ന് വന്നേക്കാം.

വേദ ജ്യോതിഷ പ്രകാരം, ചൊവ്വ ഡിസംബര്‍ രണ്ടാം വാരത്തോടെ രാശിമാറ്റത്തിലേയ്ക്ക് എത്തുകയാണ്. ചൊവ്വയുടെ ഇനിയങ്ങോട്ടുള്ള ഓരോ രാശിമാറ്റങ്ങളും ചില രാശിക്കാരെ വളരെ മോശമായി ബാധിക്കും. 2025-ല്‍ പോലും ഈ നിര്‍ഭാഗ്യങ്ങള്‍ ഈ രാശിക്കാരെ പിന്തുടര്ന്നേക്കാം. നിലവില്‍ ചൊവ്വ കര്‍ക്കിടകത്തില്‍ വക്രഗതിയിലാണ് സ്ഥിതിചെയ്യുന്നത്. ഇതേ സ്ഥാനത്തിലേയ്ക്ക് 2025 ഫെബ്രുവരില്‍ വീണ്ടും എത്തുന്നു. ഇതെല്ലാം ഈ 4 രാശിക്കാരെ ദോഷകരമായി ബാധിക്കും.
ഇടവം
ചില ഗ്രഹങ്ങളുടെ സ്ഥാനമാറ്റത്താല് ഇടവം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിക്കുമെങ്കിലും ചൊവ്വയുടെ സ്ഥാനമാറ്റവും രാശിമാറ്റവും കാര്യമായി ഈ രാശിക്കാരുടെ ജീവിതത്തെ ബാധിക്കുന്നതായിരിക്കും. പല കാര്യങ്ങളും, പ്രത്യേകിച്ച് പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ പല പ്രശ്നങ്ങളും ഈ രാശിക്കാര്‍ നേരിട്ടെന്ന് വന്നേക്കാം. സാമ്പത്തിക ബാധ്യത വര്‍ദ്ധിക്കാനുള്ള സാധ്യത ഈ രാശിക്കാരില്‍ അമിതമായിരിക്കുംം. ഏതൊരു ശുഭ കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഈ രാശിക്കാര്‍ നേരിടുന്നതാണ്. ലോണ്‍ ലഭിക്കാന്‍ കാലതാമസം നേരിട്ടേക്കാം. വിദേശത്തേയ്ക്ക് പോകാന്‍ താല്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് കടുത്ത പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റുകയില്ല. കഴിവിനൊത്ത പല അംഗീകാരങ്ങളും ലഭിക്കാത്തത് നിങ്ങളെ മാനസികമായി തളര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കുടുംബത്തില്‍ നിന്നും പഴി കേള്‍ക്കാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്രോതസ്സുകള്‍ പലതും അടയുന്നതായിരിക്കും. ജോലി നഷ്ടപ്പെടാനുള്ള സാധ്യത ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുകയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഇവരെ തേടിയെത്തിയേക്കാം. മാനസിക വിഷമങ്ങള്‍ പലതും അനുഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടുകാരില്‍ നിന്നും പിന്തുണ ലഭിക്കും. എന്നാല്‍, പങ്കാളിയില്‍ നിന്നും പലവിധത്തിലുള്ള അവഗണനകള്‍ നേരിട്ടേക്കാം. പലപ്പോഴും വിഷമിക്കുന്ന സന്ദര്‍ഭങ്ങള്‍ പോലും ജീവിതത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കുറവായിരിക്കും. ബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, കുടുംബ ബന്ധങ്ങളില്‍ പലവിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടേക്കാം. ബന്ധുക്കളുമായി വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്വത്ത് തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കാം. മക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പ്രണയ ബന്ധങ്ങള്‍ തകരാനുള്ള സാധ്യതയും കൂടുതലാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച്, ജോലി നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ച്ച ഉണ്ടാവുകയില്ല. നിങ്ങള്‍ക്ക് ലഭിക്കേണ്ട പല അംഗീകാരങ്ങളും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് വിഷമത്തിലാക്കാന്‍ സാധ്യത കൂടുതല്‍. ദമ്പതികള്‍ക്കിടയില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടേക്കാം. വിദ്യാര്‍ത്ഥികളും പല വിഷമ ഘട്ടത്തിലൂടെ കടന്ന് പോകാനുള്ള സാധ്യത കൂടുതലാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications