Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചൊവ്വ കര്ക്കിടകത്തിലേയ്ക്ക്; ഇനിവരുന്ന 45 ദിവസം ഈ രാശിക്കാര്‍ക്ക് ധനലക്ഷ്മി യോഗം
ഒക്ടോബര്‍ 20-ാം തീയ്യതിയോടെ ചൊവ്വ കര്‍ക്കടകത്തിലേയ്ക്ക് കടക്കുകയാണ്. ചൊവ്വയുടെ ഈ രാശിമാറ്റം 12 രാശികളേയും ബാധിക്കുമെങ്കിലും ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ യോഗം നേടുന്ന രാശിക്കാരും ഉണ്ട്. അതിനാല്‍ ഒക്ടോബര്‍ 20 മുതല്‍ തുടര്‍ച്ചയായ 45 ദിവസം നേട്ടങ്ങള്‍ കൊയ്യാന്‍ യോഗമുള്ള രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ഇവര്‍ക്ക് ജീവിത്തില്‍ സന്തോഷം കൈവരിക്കാന്‍ സാധിക്കും. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. സാമൂഹികാന്തരീക്ഷം മെച്ചപ്പെടും. ജീവിതനിലവാരം മെച്ചപ്പെടും. ഇവ കൂടാതെ, നിരവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.
കര്‍ക്കിടകം
ചൊവ്വ കര്ക്കിടകത്തിലേയ്ക്ക് കടക്കുന്നതിനാല്‍ തന്നെ, ഇതിന്റെ ഗുണങ്ങള്‍ ഏറ്റവുമധികം ലഭിക്കാന്‍ പോകുന്നതും കര്‍ക്കിടകം രാശിക്കാര്‍ക്കാണ്. ഇവര്‍ക്ക് ഒക്ടോബര്‍ 20 ഉച്ചയ്ക്ക് 2.30 മുതല്‍ തുടര്‍ച്ചയായ 45 ദിവസം, ജീവിതത്തില്‍ പല നല്ല കാര്യങ്ങളും സംഭവിക്കും. തുടര്‍ച്ചയായ സന്തോഷം ജീവിതത്തില്‍ വന്നു ചേരും. സമാധാനം നിറഞ്ഞ ജീവിതം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തികപരമായി ഉണ്ടായിരുന്ന ബാധ്യതകളില്‍ നിന്നും ആശ്വാസം ലഭിക്കും. ദീര്‍ഘകാലമായി നടത്തിയെടുക്കണം എന്നാഗ്രഹിച്ച കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള ധൈര്യം വന്നു ചേരും. ജോലിസ്ഥലത്തെ അന്തരീക്ഷം മെച്ചപ്പെടും. സ്ഥല കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, പുതിയ സ്ഥാലം വാങ്ങാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിയിലുള്ളവര്‍ക്കും നിരവധി ഗുണങ്ങളാണ് ചൊവ്വയുടെ രാശിമാറ്റത്തോടെ ലഭിക്കാന്‍ പോകുന്നത്. ചൊവ്വ കര്ക്കിടകത്തിലേയ്ക്ക് കടക്കുന്നതോടെ തുലാം രാശിക്കാര്‍ക്ക് ധനലക്ഷ്മി യോഗം കൈവരിക്കാനുള്ള യോഗമുണ്ട്. ഈ യോഗത്തിലൂടെ സ്വത്തുക്കളും പണവും സമ്പാദിക്കാന്‍ ഇവര്‍ക്ക് അവസരം വന്നു ചേരും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ഉണ്ടാകും. പുതിയ വീട് വെയ്ക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കൂടുതല്‍. അതുപോലെ, നല്ല ശമ്പളത്തില്‍ പുറത്ത് ജോലി ചെയ്യാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. പല മേഖലകളിലായി കൂടുതല്‍ പണ നിക്ഷേപം നടത്തുന്നതിനാല്‍, ഇവയില്‍ നിന്നെല്ലാം വേണ്ട രീതിയില്‍ ലാഭം ഉണ്ടാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും നല്ല കാലമാണ് വരുന്നത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നിരവധി ഗുണങ്ങളാണ് ചൊവ്വയുടെ രാശിമാറ്റത്തോടെ ഉണ്ടാകാന്‍ പോകുന്നത്. പല രസകരമായ സംഭവവികാസങ്ങളും ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, വിചാരിക്കാത്ത പല നല്ല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ധനലക്ഷ്മി യോഗത്താല്‍, സമ്പത്ത് ഉണ്ടാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാര്‍ക്കു മുന്നില്‍ തെളിയും. ബിസിനസ്സില്‍ ഇറങ്ങിത്തിരിക്കുന്നത് ലാഭം ഉണ്ടാക്കാന്‍ സഹായിക്കും. ജോലിയില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. നല്ല ജോലി അവസരങ്ങള്‍ ഇവരെ തേടി എത്തുന്നതാണ്. കൃത്യ സമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നത് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. വിവാഹ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ അവസരം ലഭിക്കും. യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. വീട്ടില്‍ സന്തോഷമുള്ള നാളുകള്‍ വന്ന് ചേരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
