Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചൊവ്വയുടെ മിഥുനം രാശിയിലേയ്ക്കുള്ള പ്രവേശനം; കാത്തിരുന്ന സൗഭാഗ്യ ദിനങ്ങള്‍ ഇവര്‍ക്ക്
വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുള്ള ഗ്രഹമാണ് ചൊവ്വ. ജനുവരി 21 ചൊവ്വ വക്രചലനം നടത്തുകയും, അതിനുശേഷം മിഥുനം രാശിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ചൊവ്വയുടെ ഈ മാറ്റം മൂലം, ചില രാശിക്കാര്‍ക്ക് ചൊവ്വയില്‍ നിന്നും സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ യോഗം സിദ്ധിക്കുന്നു. വേദ ജ്യോതിഷ പ്രകാരം, 4 രാശിക്കാര്‍ക്കാണ് ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഈ രാശികള്‍ ഏതെല്ലാമെന്നും, എന്തെല്ലാം ഗുണങ്ങള്‍ ഇതുമൂലം ലഭിക്കുമെന്നും നോക്കാം.

മേടം
ഹോട്ടല്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഒട്ടനവധി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഒരു മാസത്തിനുള്ളില്‍ തന്നെ, നിങ്ങളുടെ കഠിനധ്വാനത്തിനുള്ള ഫലം കൃത്യമായി ലഭിക്കുന്നതായിരിക്കും. ഈ സമയത്ത് അമിതമായി ആവശേത്തോടെ പ്രവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിത ഉത്കണ്ഠ നിങ്ങളെ പ്രശ്നത്തിലേയ്ക്ക് വീഴ്ത്താനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ഏതെങ്കിലും ഒരു കാര്യം മനസ്സില്‍ തീരുമാനിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ ശാന്തമായ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ചിന്തിച്ച്, സാവധാനം തീരുമാനം എടുക്കുന്നത് പലവിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മുന്പത്തേക്കാള് വളരെ ഉല്‍സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ഇത് ലാഭങ്ങള്‍ പലതും ഈ രാശിക്കാര്‍ക്ക് നല്കാന് സഹായിക്കുന്നു. ജോലികള്‍ വളരെ വേഗത്തില്‍ ഉല്‍സാഹത്തോടെ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പല ഉത്തരവാദിത്തങ്ങളും സ്വയം ഏറ്റെടുക്കുന്നതിനാല്‍, പലപ്പോഴും ദേഷം ഈ രാശിക്കാരില്‍ അമിതമായിരിക്കും. ജോലി സ്ഥലത്ത് ദേഷ്യം നിയന്ത്രിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. ദേഷ്യം നിയന്ത്രിക്കുന്നതിലൂടെ മറ്റുള്ളവരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനുള്ള യോഗവും വര്‍ദ്ധിക്കുന്നതാണ്. വ്യകതി ജീവിതത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടാം. ഇവ തരണം ചെയ്യാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
തുലാം
ചൊവ്വയുടെ സ്വാധീനത്താല്‍ തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ട ഒട്ടനവധി സ്ഥാലങ്ങളിലേയ്ക്ക് യാത്രകള്‍ ചെയ്യേണ്ടതായി വന്നേക്കാം. ഈ യാത്രകളിലൂടെ വ്യകതിപരമായ പല നേട്ടങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ലോഹം, ചെമ്പ് എന്നിവ വാങ്ങാന്‍ പണം ചിലവഴിക്കാതിരിക്കുക. ലാഭം നല്കുന്ന കാര്യങ്ങളില്‍ മാത്രം പണം നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ സ്വാധീനത്താല്‍ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നതാണ. ദാമ്പത്യത്തിലെ സ്വരചേര്‍ച്ചകള്‍ കുറയുന്നതായിരിക്കും. പങ്കാളിയോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതായിരിക്കും. വര്‍ഷങ്ങളോളമായി പ്രണയത്തിലായിരുന്നവര്ക്ക് വിവാഹം നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ.് ആഗ്രഹിച്ച വിഷയത്തില്‍ പഠിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പഠിച്ചിറങ്ങുമ്പോള്‍ തന്നെ ജോലിയില്‍ പ്രവേശിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിക്കും. ജീവിത പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
