Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ന്യൂമറോളജി: 2025-ല്‍ ചൊവ്വയുടെ ആധിപത്യം, അഞ്ചുരാശികള്ക്ക് രാജയോഗതുല്യം
വേദ ജ്യോതിഷം അനുസരിച്ച് പുതുവര്‍ഷം വളരെ പ്രത്യേകതകള്‍ ഉള്ള വര്‍ഷമാണ്. നിരവധി ഗ്രഹങ്ങളും നക്ഷത്രങ്ങളും തങ്ങളുടെ സ്ഥിതികളില്‍ വരുത്തുന്ന മാറ്റം കൊണ്ട് പ്രപഞ്ചമാകെ ചില മാറ്റങ്ങള്‍ ഉണ്ടാകും. ആ മാറ്റം ഓരോ ആളുകളുടെ ജീവിതത്തിലും അനുഭവപ്പെടും. വ്യാഴം, രാഹുകേതുക്കള്‍, ശനി എന്നീ ഗ്രഹങ്ങളാണ് വരുംവര്‍ഷം രാശി മാറാനിരിക്കുന്നത്.

ഓരോ വര്‍ഷവും ഓരോ ഗ്രഹങ്ങളുടെ ആധിപത്യം ലോകത്ത് ഉണ്ടാകും. സംഖ്യാശാസ്ത്രം അനുസരിച്ച് അടുത്ത വര്‍ഷം ചൊവ്വയുടെ ആധിപത്യമാണ് ഉണ്ടാകുക. കാരണം 2025 എന്ന സംഖ്യയുടെ ആകെത്തുക 9 ആണ്. 9 എന്ന മൂലസംഖ്യയുടെ അധിപതി ചൊവ്വയാണ്. ഗ്രഹങ്ങളുടെ സേനാപതി എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. യുദ്ധത്തിന്റെയും വീര്യത്തിന്റെയും ദേവനാണ് ചൊവ്വ. വരുംവര്‍ഷം 12 രാശികള്‍ക്ക് മേലും ചൊവ്വയുടെ പ്രത്യേക പ്രഭാവം അനുഭവപ്പെടും.
അതേസമയം അഞ്ച് രാശികള്‍ക്ക് ചൊവ്വയുടെ സ്വാധീനം കൊണ്ട് രാജയോഗതുല്യമായ സൗഭാഗ്യങ്ങള്‍ കൈവരും. ഈ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025-ല്‍ ജീവിതത്തില്‍ ചില പ്രത്യേകനേട്ടങ്ങള് ലഭിക്കും. മേടം രാശിയുടെ അധിപന് തന്നെ ചൊവ്വയാണ്. അതുകൊണ്ട് മേടം രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും വിജയവും സംതൃപ്തിയും അനുഭവപ്പെടും. ഇവരുടെ ആത്മവിശ്വാസവും ധൈര്യവും വര്‍ധിക്കും. ചൊവ്വയുടെ അനുഗ്രഹം കൊണ്്ട് ഇവര്‍ക്ക് ജീവിതത്തില്‍ സ്ഥിരത കൈവരും. സാമ്പത്തികമായി അച്ചടക്കവും സ്ഥിരതയും ഉണ്ടാകും. ഭാവിയിലേക്കായി പണം കരുതിവെക്കും.
കര്‍ക്കിടകം
പുതിയ വര്‍ഷത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്കും വളരെയധികം ഗുണങ്ങള്‍ ലഭിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൊവ്വ കര്‍ക്കിടകം രാശിയിലാണ് ഉണ്ടായിരിക്കുക. അതുകൊണ്ട് കര്‍ക്കിടകം രാശിയില്‍ ജനിച്ച ആളുകള്‍ തങ്ങളുടെ കംഫര്‍ട്ട് സോണ്‍ വിടുകയും ധൈര്യത്തോടെ സമൂഹത്തില്‍ ഇറങ്ങി കാര്യങ്ങള്‍ ചെയ്യുകയും ഇവരുടെ ബന്ധങ്ങള്‍ വളരുകയും ചെയ്യും. ഇത് ഇവരുടെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. കരിയറില്‍ പൊതുവെ നേട്ടങ്ങള്‍ ഉണ്ടാകുന്ന വര്‍ഷമായിരിക്കും 2025. നിരവധി നല്ല ജോലി അവസരങ്ങള്‍ വന്നുചേരും. സ്ഥാനക്കയറ്റം ലഭിക്കും.ജീവിതത്തില്‍ സന്തോഷം വന്നെത്തും. വ്യക്തിജീവിതത്തിന് കൂടുതല്‍ ശ്രദ്ധയും പരിഗണനയും നല്‍കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് 2025ലെ ചൊവ്വയുടെ ആധിപത്യം നേട്ടമാകും. ഈ ഗ്രഹത്തിന്റെ അനുഗ്രഹം ഇവര്‍ക്ക് ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ സമ്മാനിക്കുന്ന വര്‍ഷമാണ് 2025. ജീവിതത്തില്‍ വളര്‍ച്ചയും ഉന്നതിയും ഉണ്ടാകും. ബിസിനസിലും വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങള്‍ വന്നുചേരും. ആത്മരപരിശോധന നടത്തി സ്വയം മാറാന്‍ തയ്യാറാകും.
കുംഭം
കുംഭം രാശിക്കാര്‍ക്കും 2025-ല്‍ ചൊവ്വയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ഇവര്‍ക്ക് ശാന്തിയും സമാധാനവും നിറഞ്ഞ വര്‍ഷമായിരിക്കും 2025. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സന്തോഷത്തോടെ കഴിയും. കുടുംബക്കാരുടെയും ഗുരുക്കന്മാരുടെയും പിന്തുണ ജീവിതത്തില്‍ അനുഭവപ്പെടും. ലക്ഷ്യങ്ങളിലേക്ക് നടന്നടുക്കുകയും എത്തിച്ചേരുകയും ചെയ്യുന്ന വര്‍ഷമായിരിക്കും വരാന്‍ പോുന്നത്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. എന്നാല്‍ ആരോഗ്യകാര്യത്തിന് പ്രത്യേക കരുതല്‍ നല്‍കേണ്ടതുണ്ട്.
മീനം
മീനം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ചൊവ്വയുടെ അനുഗ്രഹം ജീവിതത്തില്‍ നേട്ടമായി മാറും. കരിയറില്‍ ഉയരങ്ങളില്‍ എത്താന്‍ സാധിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കൂടുതല്‍ ധൈര്യവും ഉന്മേഷവും ജീവിതത്തില്‍ അനുഭവപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
