Latest Updates
-
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം
ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം; 80 ദിവസത്തിന് ശേഷമുള്ള മാറ്റം, കരുതിയിരിക്കണം ഈ രാശിക്കാര്‍
Mars direct transit to Gemini: ജ്യോതിഷത്തില്‍ ചൊവ്വയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ട്. പൊചുവില് ഊര്‍ജം, ധൈര്യം, ശക്തി, പോരാട്ടം, ആത്മവിസ്വാസം എന്നിവയുടെ പ്രതീകമായാണ് ചൊവ്വയെ കാണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനത്തിനനുസരിച്ച്, അവരുടെ സ്വഭാവം, ജീവിതം, ആ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റു മേഖലകളില്‍ എല്ലാം തന്നെ ധാരാളം മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്.

ഫെബ്രുവരില24-ാം തീയ്യതി, ചൊവ്വ മിഥുനത്തില് പ്രവേശിച്ച്, മിഥുനത്തില് നേര്‍രേഖയില്‍ സഞ്ചാരം ആരംഭിക്കുന്നതാണ്. മിഥുനത്തിലേയ്ക്ക് നേരിട്ടാണ് ചൊവ്വ പ്രവേശിക്കുന്നത്. 80 ദിവസത്തിന് ശേഷമാണ് ചൊവ്വയില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍ തന്നെ, ഈ മാറ്റം ചില രാശിക്കാരില്‍ ഗുണങ്ങള്‍ നല്കുമ്പോള്, ചില രാശിക്കാരില്‍ ഇവ ദോഷകരമായും ഭവിക്കുന്നു. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
തുലാം
തുലാം രാശിക്കാര്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ചൊവ്വയുടെ ഈ രാശിമാറ്റം തുലാം രാശിക്കാരില്‍ ചില മോശം സംഭവങ്ങള്‍ നടക്കുന്നതിന് കാരണമാകാം. സാമ്പത്തിക പ്രശ്നങ്ങള്‍ ഒരുവിധം കൈകാര്യം ചെയ്യാന്‍ സാധിക്കും. എങ്കിലും, ശ്രദ്ധയോടെ പണം ചിലവഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വീട്ടുകാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഇവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലവാണ്. ബിസിനസ്സില്‍ ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിട്ടേക്കാം. ബന്ധുക്കള്‍ക്കിടയില്‍ പല കാര്യങ്ങള്‍ക്കും അതൃപ്തി രേഖപ്പെടുത്താം. മനസ്സിന് സമാധാനക്കുറവ് ഉണ്ടായേക്കാം. ആഗ്രഹിച്ച പല കാര്യങ്ങളും നടത്തിയെടുക്കാന്‍ സാധിക്കാത്തതിന്റെ വിഷമം നിങ്ങളെ നിരന്തരം വേട്ടയാടാം. വരവിനേക്കാള്‍ കൂടുതല്‍ ചിലവ് വരാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും ശ്രദ്ധിച്ച് തീരുമാനം എടുക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ സാമ്പത്തിക വിഷയത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കഷ്ടപ്പാടുകള്‍ ഇവരില്‍ നിരന്തരം അല്ലെങ്കിലും, ഇടയ്ക്ക് പിടിമുറുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നേരിയ തോതില്‍ വര്‍ദ്ധിക്കുന്നതായിരിക്കും. തൊഴിലില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നു. ഇത് മാനസിക വിഷമം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വിദ്യഭ്യാസ കാര്യത്തില്‍ കുറച്ച് ശ്രദ്ധിക്കുക. ദേഷ്യം കുറയ്ക്കുന്നത് നല്ലതായിരിക്കും. എല്ലാ കാര്യങ്ങളും വളരെ ക്ഷമയോടെ കൈകാര്യം ചെയ്യുന്നത് നല്ലതായിരിക്കും. പണം അനാവശ്യമായി ചിലവഴിക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ധനു
ധനു രാശിക്കാരില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇടയ്ക്കിടയ്ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. പുതിയ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. രാത്രി സഞ്ചാരം കുറയ്ക്കുന്നത് നല്ലതായിരിക്കും. അനാവശ്യമായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ജോലി കൃത്യമായ രീതിയില്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മാനസിക വിഷമങ്ങള്‍ അകറ്റാന്‍, വ്യായമങ്ങള്‍ ശീലിക്കുന്നത് നല്ലതായിരിക്കും. ആരോഗ്യ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുക. പല രോഗങ്ങളും മുന്പത്തേക്കാള് കടുപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. മനോധൈര്യം നഷ്ടപ്പെടാതെ സൂക്ഷിക്കുക. കുട്ടികളുടെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. വിദ്യാഭ്യാസത്തിലും ശ്രദ്ധിക്കുക. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ കുറച്ച് പ്രതിസന്ധികള്‍ നേരിടുന്നതായിരിക്കും. ക്ഷമയോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications