Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ശത്രുഗ്രഹത്തിന്റെ രാശിയില്‍ നേര്‍ഗതിയില്‍ ചൊവ്വ ;സമാധാനം നഷ്ടപ്പെടും, നാലുദിവസം കഴിഞ്ഞാല്‍ കഷ്ടകാലം
Mars Direct in Gemini:മഹാ ശിവരാത്രിക്ക് മുമ്പ് ഫെബ്രുവരി 24-ന്, രാവിലെ 5:17-ന് ചൊവ്വ മിഥുനം രാശിയില്‍ നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ പോകുകയാണ്. വേദജ്യോതിഷം അനുസരിച്ച് ശത്രുഭാവത്തിലുള്ള ബുധന്റെ രാശിയിലെ ചൊവ്വയുടെ നേര്‍ഗതിയിലുള്ള സഞ്ചാരം പ്രതികൂലമായി കണക്കാക്കപ്പെടുന്നു. ചില രാശികള്‍ക്ക് ഈ മാറ്റം ശുഭകരമാകാമെങ്കിലും മറ്റുചില രാശികള്‍ക്ക് ഇതുകൊണ്ട് വെല്ലുവിളികള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് ഇടവം ധനു രാശികള്‍ക്ക്. ഈ രാശികളിലുള്ള വ്യക്തികള്‍ക്ക് ജോലി സ്ഥലത്ത് മേലധികാരികളില്‍ നിന്ന് സമ്മര്‍ദ്ദം അനുഭവപ്പെടാം, കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്, കൂടാതെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ചൊവ്വയുടെ നേര്‍ഗതി സഞ്ചാര കാലയളവില്‍ ഇവര്‍ വളരെ ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്ന് ജ്യോതിഷം സൂചിപ്പിക്കുന്നു. ചൊവ്വയുടെ നേര്‍ഗതിയുടെ സ്വാധീനത്തെ തുടര്‍ന്ന് ജാഗ്രത പാലിക്കേണ്ട അഞ്ച് രാശികള്‍ ഏതാണെന്ന് നോക്കാം.

ഇടവം
കാര്‍ത്തിക 3/4, രോഹിണി, മകീര്യം 1/2
ചൊവ്വ ഇപ്പോള്‍ ഇവരുടെ രണ്ട്, അഞ്ച്, എട്ട്, ഒമ്പത്് ഭാവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഈ ഗ്രഹസ്ഥിതി കുടുംബം, ധനം, ആശയവിനിമയം തുടങ്ങിയ ജീവിതമേഖലകളെയാണ് സ്വാധീനിക്കുന്നത്. അതുകൊണ്ട് നേര്‍ഗതി കാലയളവില്‍ ഈ മേഖലകളില്‍ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. സംഭാഷണങ്ങളില്‍ സൗമ്യതയും വിനയവും നിലനിര്‍ത്തുന്നത് വീട്ടില്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ നിര്‍ണായകമാണ്. കുട്ടികള്‍, വിദ്യാഭ്യാസം, പ്രണയബന്ധങ്ങള്‍ എന്നിവയോടുള്ള നിങ്ങളുടെ സമീപനം കൂടുതല്‍ ദൃഢമാകാം; അതിനാല്‍ ക്ഷമയോടെയും ചിന്താപൂര്‍വ്വവും തീരുമാനങ്ങള്‍ എടുക്കുന്നത് പ്രധാനമാണ്. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകള്‍ സ്‌നേഹപൂര്‍വ്വം ആക്കുകയും ചെയ്യുക.
കര്‍ക്കിടകം
പുണര്‍തം 1/4, പൂയ്യം, ആയില്യം
ചൊവ്വ നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രതികൂലമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ കരിയറില്‍ പ്രതീക്ഷിക്കാത്തതും അനിഷ്‌കരവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. വിദേശത്തേക്ക് താമസം മാറാനോ ജോലി മാറാനോ ആലോചിക്കുന്നുവെങ്കില്‍, ഈ കാലഘട്ടം അതിന് അനുകൂലമല്ല. സ്ഥലംമാറ്റം അല്ലെങ്കില്‍ പദവി മാറ്റം സന്തോഷം തരില്ല. ധൈര്യം, ശക്തി, പ്രതിബദ്ധത എന്നിവ നഷ്ടപ്പെട്ടതായി തോന്നാം. ചൊവ്വ പന്ത്രണ്ടാം ഭവത്തില്‍ നിന്ന് മൂന്ന്, ആറ്, ഏഴ് ഭാവങ്ങളെ സ്വാധീനിക്കുന്നു. ശത്രുക്കളുടെ ഉപദ്രവും ഉണ്ടാകും. ചെലവുകള്‍ വര്‍ധിക്കും. നിയമ കുരുക്കുകളില്‍ പെട്ടേക്കാം. ഏഴാം ഭാവത്തിലെ ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം, വാദപ്രതിവാദങ്ങള്‍ വഴക്കിലും മാനഹാനിയിലും കലാശിക്കും. ഈ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
ചൊവ്വയുടെ നിലവിലെ സ്ഥാനം ചെലവുകള്‍, പ്രത്യേകിച്ച് യാത്ര, ആരോഗ്യവും എന്നിവ സംബന്ധിച്ച ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ അന്തരീക്ഷം ആശങ്കാജനകമായേക്കാം. ആശയവിനിമയത്തില്‍ കൂടുതല്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്, അതിനാല്‍ ജാഗ്രതയോടെ സംസാരിക്കുന്നത് ഉചിതമാണ്. കൂടാതെ, നിങ്ങളുടെ അമ്മയുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് പ്രധാനമാണ്. യാത്ര, ചികിത്സാ ചെലവുകള്‍ വര്‍ദ്ധിക്കാം, ഇത് വീട്ടിലെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ക്ഷമ കാണിക്കുക. അപ്രതീക്ഷിത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കാം.
വൃശ്ചികം
വിശാഖം 1/4, അനിഴം, തൃക്കേട്ട
വൃശ്ചികം രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക്, ചൊവ്വയുടെ നേര്‍ഗതി അനുകൂലമാകില്ല. കാരണം ഇവരുടെ എട്ടാം ഭാവത്തിലാണ് ചൊവ്വ നേര്‍ഗതിയാകുന്നത്. ഇത് അസ്ഥിരതകള്‍ക്ക് കാരണമാകാം. ഈ സമയത്ത് ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നത് ഉചിതമാണ്. എതിരാളികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാമെങ്കിലും അവര്‍് വിജയിക്കാനിടയില്ല. കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും മുന്‍ നിക്ഷേപങ്ങളില്‍ നിന്ന് തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടത് പ്രധാനമാണ്, കാരണം ഇത് മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും അവരെ വേദനിപ്പിക്കാം. കൂടാതെ, ചൊവ്വയുടെ സ്വാധീനം മൂലം ഇളയ സഹോദരിമാരുമായി ആശയവിനിമയ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്.
ധനു
മൂലം, പൂരാടം, ഉത്രാടം 1/4
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഏഴാം ഭാവത്തിലെ ചൊവ്വയുടെ നേര്‍ഗതി ചില വെല്ലുവിളികള്‍ സൃഷ്ടിക്കാം. നിങ്ങളുടെ അഞ്ചും പന്ത്രണ്ടും ഭാവങ്ങളുടെ അധിപനായ ചൊവ്വ ഇപ്പോള്‍ വിവാഹം, ബിസിനസ് പങ്കാളിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഭാവത്തിലാണ്. ഈ കാലയളവില്‍, നിങ്ങളുടെ പങ്കാളിയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടാകാം. അവരുടെ ആധിപത്യ സ്വഭാവം നിങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമാകാം. ജോലിയില്‍ കുറച്ച് അരക്ഷിതത്വം അനുഭവപ്പെടാം, എങ്കിലും, ആശങ്കപ്പെടേണ്ട കാര്യമില്ല. ചൊവ്വ നേര്‍ഗതിയിലേക്ക് നീങ്ങുമ്പോള്‍, നിങ്ങളുടെ പെരുമാറ്റം കുറച്ച് അക്രമാത്മകവും ആധിപത്യപരവുമായതായി തോന്നാം. കൂടാതെ, ചൊവ്വയുടെ മാറ്റം കുടുംബത്തിലെ ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്, കൂടാതെ വ്യക്തിബന്ധങ്ങളില്‍ സംശയങ്ങള്‍ക്കും ഇടയാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











