Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചൊവ്വയുടെ മാറ്റത്തില്‍ വെള്ളം കുടിക്കും, മിഥുനത്തിലെ നേര്ഗതിയോടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് ഇവര്‍ക്ക്
Mars Direct in Gemini 2025:ഫെബ്രുവരി 24-ന് ചൊവ്വാഗ്രഹം മിഥുനം രാശിയില്‍ നേര്ഗതിയിലുള്ള സഞ്ചാരം ആരംഭിക്കുകയാണ്. 12 രാശികളെയും ലോകത്തുള്ള സകലചരാചരങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹമാറ്റമാണത്. ചൊവ്വയുടെ സ്ഥാനം അനുസരിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഊര്‍ജനില, താല്‍പ്പര്യം, ഒരോ കാര്യത്തോടുമുള്ള സമീപനം എന്നിവയില്‍ മാറ്റമുണ്ടാകും. പ്രവൃത്തി, ദേഷ്യം, ആസക്തി എന്നിവയുടെയെല്ലാം ഗ്രഹമാണ് ചൊവ്വ. മിഥുനത്തില് ചൊവ്വ സ്ഥിതി ചെയ്യുമ്പോള്‍ അത് മാനസികമായാണ് ആളുകളെ സ്വാധീനിക്കുക. കൂടുതല്‍ ജിജ്ഞാനസയും ബഹുമുഖത്വവും ഈ കാലയളവില്‍ വന്നുചേരും.

മിഥുനത്തില് ചൊവ്വയുടെ നേര്‍ഗതി - ഫലങ്ങള്‍
മാനസികോര്‍ജ്ജം: കൃത്യതയുള്ള മാനസികസ്ഥിതി കൈവരും. വെല്ലുവിളികളും വലിയ ദൗത്യങ്ങളും ഏറ്റെടുക്കാന്‍ ധൈര്യം വരും. മടുപ്പുണ്ടാകുമ്പോള്‍ പെട്ടെന്ന് മറ്റൊരു കാര്യത്തില്‍ താല്‍പ്പര്യം കണ്ടെത്താന്‍ കഴിയും.
ആശയവിനിമയം: മിഥുനത്തിലെ ചൊവ്വ ആശയവിനിമയശേഷി മെച്ചപ്പെടുത്തും. സംവാദനങ്ങളിലും തര്‍ക്കങ്ങളിലും വിജയിക്കും. പെട്ടെന്ന് ചിന്തിച്ച് പ്രവര്‍ത്തിക്കാനാകും.
വ്യത്യസ്തത: എന്നും ഒരേകാര്യങ്ങള്‍ ചെയ്യാതെ, വ്യത്യസ്തതയ്ക്ക് വേണ്ടി മനസ്സ് കൊതിക്കും. പുതിയ അനുഭവങ്ങള്‍ തേടി പലതരം ദൗത്യങ്ങളുടെ ഭാഗമാകും. ഏറെക്കാലം ഒരേ കാര്യത്തില്‍ ശ്രദ്ധിക്കാനാകാത്തത് ഒരു ദൗര്ബല്യമാകും.ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ശ്രമിക്കും.
പൊരുത്തപ്പെടല്‍: ചൊവ്വയില്‍ മിഥുനം രാശിയുടെ സ്വാധീനം നിമിത്തം പെട്ടെന്ന് പൊരുത്തപ്പെടാനും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും സാധിക്കും. മാറ്റങ്ങളില്‍ ആശങ്കപ്പെടില്ല.
ഉദ്വേഗം, സാഹസികത: പലതരം ആശയങ്ങള്‍ പരീക്ഷിക്കാനും സ്ഥലങ്ങള്‍ കാണാനും ബന്ധങ്ങളില്‍ വരെ വ്യത്യസ്തത രുചിക്കാനും ആഗ്രഹമുണ്ടാകും. ആവേശവും ജിജ്ഞാസയും വര്‍ധിക്കും.
ഊര്‍ജം പലവഴിയില്‍ : പലകാര്യങ്ങളിലായി ശ്രദ്ധയും താല്‍പ്പര്യവും പരന്നുകിടക്കുന്നത് കൊണ്ട് കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് വൈകും. ഉത്തരവാദിത്തങ്ങള്‍ പാലിക്കപ്പെടാതെ പോകും.
തിടുക്കം: മിഥുനം രാശിയുടെ പ്രത്യേകതയായ തിടുക്കം എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കും. ചിന്തിക്കാതെ തീരുമാനമെടുക്കുകയും കാര്യങ്ങള്‍ ചെയ്യുകയും ചെയ്യും. പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ചെന്ന് വരില്ല.
മിഥുനം രാശിയില്‍ ചൊവ്വ നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത് ഏതെല്ലാം രാശികളെയാണ് നെഗറ്റീവ് ആയി ബാധിക്കുക എന്നറിയാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ചൊവ്വ അവരുടെ ഏഴ്, 12 ഭാവങ്ങളുടെ അധിപനാണ്. രണ്ടാംഭാവത്തിലാണ് ചൊവ്വ നേര്ഗതിയിലുള്ള സഞ്ചാരം ആരംഭിക്കുന്നത്. രണ്ടാംഭാവം കുടുംബം, സമ്പാദ്യം, സംഭാഷണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. മിഥുനത്തിലെ ചൊവ്വയുടെ സ്വാധീനം കാരണം ഇടവം രാശിക്കാര്‍ മറ്റുള്ളവരെ വാക്കുകളിലൂടെ വേദനിപ്പിച്ചെന്നിരിക്കും. വാക്കുകള്‍ നിയന്ത്രിക്കാനും നന്നായി കാര്യങ്ങള്‍ പറഞ്ഞുധരിപ്പിക്കാനോ സാധിച്ചെന്ന് വരില്ല.
മറ്റുള്ളവര്‍ പറയുന്നത് ശാന്തമായി കേള്‍ക്കാനും തിരിച്ചും നിങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ ശാന്തമായി കേള്‍ക്കാനുമുള്ള അന്തരീക്ഷം സമാധാനമേകും. രണ്ടാം ഭാവത്തില്‍ നിന്നും എട്ട്, ഒമ്പത് ഭാവങ്ങളിലേക്ക് ചൊവ്വ എത്തുകയാണ്. കുട്ടികളുടെ കാര്യത്തില്‍ പൊസസ്സീവ്നെസ്സും സ്കൂള്‍, പ്രണയം എന്നീ മേഖലകളില്‍ വെല്ലുവിളികുളും ഈ സമയത്ത് നേരിടാം.
ധനു
ചൊവ്വ നിലവില്‍ ധനു രാശിയുടെ ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ദാമ്പത്യം, ബിസിനസ് പങ്കാളിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഭാവമാണത്. ധനു രാശിയുടെ അഞ്ച്, 12 ഭാവങ്ങളുടെ അധിപനും ചൊവ്വയാണ്. അതുകൊണ്ട് ദാമ്പത്യത്തില്‍ സംഘര്‍ഷം ഇക്കാലയളവില്‍ ഉണ്ടാകാം. പങ്കാളിയുടെ ഭാഗത്ത് നിന്നും കഠിനവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ ഉണ്ടാകാം. അവരുടെ അധികാരസ്വഭാവം ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കും.
ചൊവ്വ പത്താം ഭാവത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ജോലിക്കാര്യങ്ങളില്‍ ചില പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ചില ആരോഗ്യപ്രശ്നങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായക്കാം. ദാമ്പത്യത്തിലും ബന്ധങ്ങളിലും സംശയവും തെറ്റിദ്ധാരണകലും ഉണ്ടാകാനിടയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
