Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ചൊവ്വ മിഥുനത്തില്: നേര്‍ഗതിയില്‍ നില്ക്കുന്ന ചൊവ്വ നിസ്സാരക്കാരനല്ല, 45 ദിവസം രാജയോഗം 3 രാശിക്ക്
Mars direct in Gemini 2025: വേദ ജ്യോതിഷ പ്രകാരം ചൊവ്വ ഗ്രഹങ്ങളുടെ അധിപനായാണ് അറിയപ്പെടുന്നത്. പലപ്പോഴും ചൊവ്വയെ മോശം ഫലം നല്കുന്ന ഒരു ഗ്രഹമായി പലരും കണക്കാക്കുന്നു. ദോഷങ്ങള്‍ നല്കുന്ന ഗ്രഹമായി ചൊവ്വയെ കണക്കാക്കുമ്പോള്‍ ചൊവ്വ ശക്തനായി നില്ക്കുന്ന ഘട്ടങ്ങളില്‍ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറയ്ക്കും എന്നതാണ് സത്യം. ധൈര്യം, ശക്തി, മനധൈര്യം എന്നിവയെല്ലാം തന്നെ ചൊവ്വയാണ് പ്രദാനം ചെയ്യുന്നത്. 45 ദിവസമാണ് ചൊവ്വ ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. ചൊവ്വയുടെ രാശിമാറ്റമാകട്ടെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നതാണ്.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ ശക്തനാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് ആ വ്യക്തിക്ക് ഗുണഫലങ്ങള്‍ ധാരാളം ലഭിക്കുന്നു എന്നതാണ്. മാത്രമല്ല അവര്‍ വളരെയധികം ധൈര്യശാലിയും ആയിരിക്കും. 2024 ഡിസംബര്‍ 7-നാണ് ചൊവ്വ കര്‍ക്കിടകത്തിലേക്ക് മാറിയത്. എന്നാല്‍ വക്രഗതിയില്‍ ജനുവരി 21-ന് ചൊവ്വ മാറുന്നു. അതിന് ശേഷം ഫെബ്രുവരി 21-ന് മിഥുനം രാശിയിലേക്ക് ചൊവ്വ നേര്‍ഗതിയില്‍ മാറുന്നു. അത് ചില രാശിക്കാരില്‍ ഇത് ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം ഗുണം ചെയ്യുന്നതെന്ന് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ അവരുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വ നേര്‍ഗതിയില്‍ സംക്രമിക്കുന്നത്. ഇത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. വരുമാനത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും അനുഭവിക്കേണ്ടി വരുന്നില്ല. ബിസിനസിലെ പുരോഗതി നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. പങ്കാളിയുടെ സ്നേഹവും കരുതലും നിങ്ങള്‍ക്ക് ലഭിക്കുന്നു. സന്താനങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പുതിയ സാമ്പത്തിക ശീലങ്ങള്‍ ആരംഭിക്കുന്നത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.
ധനു രാശി
ധനു രാശിയുടെ ഏഴാം ഭാവത്തിലാണ് ചൊവ്വ നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത്. ഈ സമയം ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും കൃത്യായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും. പങ്കാളിയുടെ ആരോഗ്യം മികച്ചതാവും. കച്ചവടം ചെയ്യുന്നവര്‍ക്ക് സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവുന്നു. ലാഭത്തോടെ എല്ലാ ബിസിനസും മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കൈവെയ്ക്കുന്ന മേഖലകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സംയുക്ത സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും.
മീനം രാശി
മീനം രാശിയുടെ നാലാം ഭാവത്തിലാണ് ചൊവ്വ നേര്‍ഗതിയില്‍ സഞ്ചരിക്കുന്നത്. ഇത് ഈ രാശിക്കാരില്‍ ഭൗതികമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ജീവിതം ലഭിക്കുകയും ചെയ്യുന്നു. വാഹനവും വസ്തുവകകളും സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൂടാതെ ആരോഗ്യ പ്രതിസന്ധികളേയും എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സാധിക്കും. കടങ്ങളെല്ലാം തന്നെ പൂര്‍ണമായും ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്നു. മാനസികമായി വളരെയധികം സന്തോഷം ഓരോ ഘട്ടത്തിലും നിങ്ങളെ തേടി എത്തും. അമ്മയുടെ ആരോഗ്യം മികച്ചതായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റിലെ നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിലും പല വിധത്തിലുള്ള സന്തോഷവും നിലനില്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications