Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില്‍ നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ചൊവ്വ മിഥുനത്തില്‍ നേര്‍രേഖയില്‍: 24 മുതല്‍ ജീവിതം മാറുന്നവരില്‍ നിങ്ങളുണ്ടോ? 12 രാശിക്കും സമ്പൂര്‍ണഫലം
Mars Direct In Gemini: ചൊവ്വയുടെ നേര്‍രേഖ സഞ്ചാരത്തിന് ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഫഎബ്രുവരി 24-ന് ചൊവ്വ മിഥുനം രാശിയില്‍ നേര്‍രേഖയില്‍ സഞ്ചാരം ആരംഭിക്കുന്നു. ചൊവ്വ ഒരു അഗ്നിഗ്രഹമായത് കൊണ്ട് തന്നെ ചൊവ്വയുടെ നിറവും വളരെ പ്രധാനപ്പെട്ടതാണ്. ചൈതന്യം, ശാരീരിക സഹിഷ്ണുത, പ്രതിബദ്ധത, ഊര്‍ജ്ജം, ഇച്ഛാശക്തി എന്നിവയെല്ലാം നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ചൊവ്വയുടെ സ്വാധീനഫലമായാണ്. ചൊവ്വ എപ്രകാരമാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത് എന്നത് ജ്യോതിഷത്തില്‍ എപ്പോഴും ശ്രദ്ധേയമായ കാര്യം തന്നെയാണ്.
മിഥുനം രാശിയിലാണ് ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. മിഥുനത്തെ ഭരിക്കുന്നത് ബുധനാണ്. എന്നാല്‍ ചൊവ്വയുടെ നേര്‍ഗതി സഞ്ചാരത്തിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളും 12 രാശിക്കാരിലും ഉണ്ടാവുന്നു. ജനുവരി 21 മുതല്‍ ചൊവ്വ ഗ്രഹം മിഥുന രാശിയില്‍ ഉണ്ട്. എന്നാല്‍ വക്രഗതിയിലാണ് ഫെബ്രുവരി 24 വരേയും ചൊവ്വ സഞ്ചരിക്കുന്നത്. എന്നാല്‍ അതിന് ശേഷം ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിക്കുകയും അത് 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം ഇവരില്‍ ആത്മവിശ്വാസവും ആശയവിനിമയത്തിനുള്ള കഴിവും വര്‍ദ്ധിപ്പിക്കുന്നു. കരിയറിലെ പുരോഗതിക്ക് ഇത് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആത്മ ബന്ധങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ അവര്‍ക്ക് അത് വഴിയും സന്തോഷവും നേട്ടവും ചൊവ്വ നല്‍കുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക മാറ്റങ്ങള്‍ നടക്കുന്ന ഒരു സമയമാണ് ഇത്. കൂടാതെ നിക്ഷേപങ്ങള്‍ മികച്ചതായി മാറുന്നു. ബിസിനസില്‍ ധീരമായ ചുവട് വെപ്പിന് ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ നിരവധി സംവാദങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.
മിഥുനം (മെയ് 21 - ജൂണ്‍ 20)
ചൊവ്വ നിങ്ങളുടെ രാശിയില്‍ നേരിട്ട് സഞ്ചരിക്കുമ്പോള്‍, അത് നിങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. കൂടാതെ അത് കരിയറിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മറ്റുള്ളവര്‍ക്ക് പലപ്പോഴും നിങ്ങള്‍ ഒരു പ്രചോദനമായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് മിഥുനത്തിലേക്കുള്ള ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം പലപ്പോഴും ആത്മപരിശോധനക്കുള്ള ഒരു സമയമാണ് നല്‍കുന്നത്. എല്ലാ പ്രശ്‌നങ്ങളും വീണ്ടും ഉയര്‍ന്ന് വരുന്നതിന് സാധ്യതുയണ്ട്. സ്വയം കാര്യങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ സാമൂഹിക ജീവിതം അഭിവൃദ്ധിപ്പെടുന്നു. കൂടാതെ സഹകരണത്തിലൂടെ എല്ലാവരേയും ചേര്‍ത്ത് പിടിക്കുന്നതിനും സാധിക്കുന്നു. ജോലിയില്‍ നിരവധി പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ നേതൃത്വം വഹിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഒരുമിച്ച് ചെയ്യുന്ന ജോലി കൃത്യമായി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് കരിയര്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് സംഭവിക്കുന്നത്. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവക്കുകയും ചെയ്യുന്നു. സ്ഥാനക്കയറ്റവും ജോലിയില്‍ ശമ്പള വര്‍ദ്ധനവും ഉണ്ടാവും. ഏത് പ്രതികൂല സാഹചര്യത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് മിഥുനത്തിലേക്കുള്ള ചൊവ്വയുടെ നേര്‍രേഖ സഞ്ചാരം. വ്യക്തിപരമായ വളര്‍ച്ചയില്‍ നിങ്ങള്‍ മുന്നേറുന്നു. കൂടാതെ സാമ്പത്തിക പുരോഗതിയ്ക്കുള്ള സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
ചൊവ്വ നിങ്ങളുടെ സാമ്പത്തികവും വൈകാരികവുമായ മാറ്റങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് പലപ്പോഴും പല വിധത്തിലുള്ള പരിവര്‍ത്തനത്തെയാണ് സൂചിപ്പിക്കുന്നത്. സാമ്പത്തിക നേട്ടം വളരെ എളുപ്പത്തില്‍ ഇവരെ തേടി എത്തും. ബന്ധങ്ങള്‍ വളരെയധികം ആഴത്തിലുള്ളതായിരിക്കും.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് അവരുടെ ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം പല വിധത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക് വഴി തുറക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ്. എങ്കിലും നിങ്ങളുടെ പ്രണയം പലപ്പോഴും ഒരു വെല്ലുവിളിയായി മാറാം. ബിസിനസില്‍ വിജയം തേടി എത്തുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടി ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. ജോലി സ്ഥലത്തെ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
ഈ സംക്രമണത്തില്‍ കുംഭം രാശിക്കാര്‍ക്ക് അവരുടെ പ്രണയം വിവാഹത്തിലേക്കെത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ആവേശകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ വരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. ആഗ്രഹിക്കുന്നത് പോലെ ബിസിനസിലും സന്തോഷകരമായ നേട്ടങ്ങളുണ്ടാവും.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് അവരുടെ വീടിനും കുടുംബത്തിനുമാണ് ചൊവ്വ മാറ്റങ്ങള്‍ നല്‍കുന്നത്. സ്വന്തം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അത് വഴി നേട്ടങ്ങള്‍ നല്‍കുന്നതിനും സാധിക്കുന്നതാണ് ചൊവ്വയുടെ നേര്‍ഗതി സഞ്ചാരം. സാമ്പത്തിക സ്ഥിതി ഇവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











