Latest Updates
-
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ
ചൊവ്വയുടെ നേര്‍ഗതി തുടങ്ങി; ഡിസംബറില്‍ തുടങ്ങിയ ദുരിതങ്ങള്‍ക്ക് വിരാമം ഫലങ്ങള്‍ എന്തെല്ലാം
Mars Direct February 2025: ധൈര്യം, തന്റേടം, വീര്യം എന്നിവയുടെ ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ സ്ഥിതിയിലോ ഗതിയിലോ സ്ഥാനത്തിലോ ഏതെങ്കിലും രീതിയിലുള്ള മാറ്റമുണ്ടായാല്‍ അതായത് ഈ ഗ്രഹം രാശി മാറുകയോ, അസ്തമിക്കുകയോ, വക്രഗതിയിലാകുകയോ നേര്‍ഗതിയില്‍ ആകുകയോ ചെയ്താല്‍ 12 രാശികളിലും ഉള്‍പ്പെട്ട ആളുകളുടെ ജീവിതത്തില്‍ അതിന്റെ മാറ്റം അറിയാന്‍ കഴിയും. ഇതുവരെ മിഥുനം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിച്ചിരുന്ന ചൊവ്വ ഇന്ന് രാവിലെ മുതല്‍ പുലര് നേര്‍ഗതിയിലേക്ക് സഞ്ചാരം മാറിയിരിക്കുകയാണ്. ജ്യോതിഷത്തില്‍ എന്താണ് ഈ മാറ്റത്തിന്റെ പ്രാധാന്യമെന്നും ഫലങ്ങള്‍ എന്താണെന്നും നോക്കാം.

ചൊവ്വയുടെ നേര്‍ഗതി
മകരം രാശിയാണ് ചൊവ്വയുടെ ഉച്ചരാശി. ഈ രാശിയില്‍ ചൊവ്വയ്ക്ക് ശക്തി കൂടുതലായിരിക്കും. അതേസമയം നീചരാശിയായ കര്‍ക്കിടകത്തില്‍ ചൊവ്വ ദുര്‍ബലനായിരിക്കും. 27 നക്ഷത്രങ്ങളില്‍ മകയിരം, ചിത്തിര, തൃക്കേട്ട നക്ഷത്രങ്ങളുടെ അധിപനാണ് ചൊവ്വ. 45 ദിവസമാണ് ചൊവ്വയുടെ രാശികാലം. 45 ദിവസം കൂടുമ്പോള്‍ ചൊവ്വ രാശി മാറും. 2024 ഡിസംബര്‍ 7ന് ചൊവ്വ കര്‍ക്കിടകം രാശിയില്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിച്ചിരുന്നു. ഫെബ്രുവരി 24 പുലര്‍ച്ചെ 5.17ന് തിരിച്ച് ചൊവ്വ മിഥുനം രാശിയില്‍ നേര്‍ഗതിയിലേക്ക് മാറി. ചൊവ്വ നേര്‍ഗതിയിലേക്ക് സഞ്ചാരം മാറ്റുമ്പോള്‍ നിരവധി രാശികളില് പിറന്നവര്‍ക്ക് അത് ഗുണകരമാണ്.
നേര്‍ഗതി എന്നാലെന്ത്
നവഗ്രഹങ്ങളില്‍ സൂര്യനൊഴിച്ച് മറ്റെല്ലാ ഗ്രഹങ്ങളും നിശ്ചിതം സമയം കൂടുമ്പോള്‍ രാശികളില് ഉദിക്കുകയം അസ്തമിക്കുകയും നേര്ഗതിയിലാകുകയും വക്രഗതിയില്‍ ആകുകയും ചെയ്യും. ഒരു ഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പിന്നോട്ട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതി എന്ന് വിളിക്കുന്നത്. ഇത് ജ്യോതിഷപരമായ ഒരു പ്രതിഭാസമാണ്. യഥാര്‍ത്ഥത്തില്‍ ഭൂമി ആ ഗ്രഹത്തിന്റെ മുന്നിലെത്തുമ്പോള്‍ ആ ഗ്രഹം പിന്നോട്ട് സഞ്ചരിക്കുന്നതായി തോന്നുന്നതാണ്. പക്ഷേ ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ട പ്രതിഭാസമാണിത്. അതുപോലെ പിന്നോട്ട് സഞ്ചരിച്ചിരുന്ന ഒരു ഗ്രഹം അത് മതിയാക്കി നേരെ മുന്നിലേക്ക് സഞ്ചരിച്ച് തുടങ്ങുന്ന നേര്ഗതിയും ജ്യോതിഷത്തില്‍ വളരെ പ്രാധ്യാനം അര്‍ഹിക്കുന്ന കാര്യമാണ്. വക്രഗതിയിലായിരിക്കുമ്പോള്‍ ചൊവ്വ കാര്യമായ ശുഭഫലങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ നേര്‍ഗതിയിലേക്ക് എത്തുമ്പോള്‍ പല രാശികള്‍ക്കും ദുരിതങ്ങള്‍ മാറി നല്ലകാലം വന്നെത്തുന്നു. മിഥുനത്തില് ചൊവ്വയുടെ ഫലവും നേര്ഗതിയുടെ ഫലവും നോക്കാം.
മിഥുനത്തിലെ ചൊവ്വ, പ്രത്യേകതകള്‍
ചൊവ്വ മിഥുനം രാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ ആളുകളുടെ ഊര്‍ജനിലയിലും കാഴ്ചപ്പാടുകളിലും സ്വഭാവത്തിലും പോസിറ്റീവായും നെഗറ്റീവായും മാറ്റങ്ങളുണ്ടാകും. ഓരോ രാശികള്‍ക്കനുസരിച്ച് ഫലം പലതായിരിക്കും. മിഥുനത്തില് ചൊവ്വ ഉള്ള ആളുകളുടെ പൊതുവായ ചില ഫലങ്ങള്‍ നോക്കാം.
ആശയവിനിമയത്തിലും സംഭാഷണത്തിലും ആളുകള്‍ തങ്ങളുടെ വികാരങ്ങളും തോന്നലുകളും മറച്ചുപിടിക്കാതെ ധൈര്യമായി സംസാരിക്കും.
സംവാദങ്ങളിലും തര്‍ക്കങ്ങളിലും ആധിപത്യമുണ്ടാക്കും. പല വിഷയങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് ഇഷ്ടമായിരിക്കും.
മിഥുനം രാശിക്കാര്‍ക്ക് ചൊവ്വയാല്‍ നിരവധി നേട്ടങ്ങളുണ്ടാകും. ഇവര്‍ കൂടുതല്‍ ബുദ്ധിസാമര്‍ത്ഥ്യവും ആശയവിനിമയത്തില്‍ വൈദഗ്ധ്യവും പ്രകടിപ്പിക്കും.
എല്ലാ കാര്യങ്ങളിലും ജിജ്ഞാസയും അറിയാനുള്ള കൗതുകവും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആവേശവും ഇവര്‍ക്കുണ്ടായിരിക്കും.
വെറുതെ ഇരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ സാധിക്കില്ല. മനസ്സില്‍ എപ്പോഴും പല കാര്യങ്ങള്‍ കയറിയിറങ്ങിപ്പോകും.
പല കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ ഇവര്‍ മിടുക്കരായിരിക്കും. വെല്ലുവിളി നിറഞ്ഞ കാര്യങ്ങള്‍ ഇവര്‍ നിഷ്പ്രയാസം ചെയ്യും. ഇടയ്ക്ക് പരാജയം അനുഭവിക്കേണ്ടതായും വരും.
ചൊവ്വ ദുര്‍ബലമായാല്‍
ഒരാളുടെ ഗ്രഹനിലയില്‍ ചൊവ്വ ദുര്‍ബലാവസ്ഥയില്‍ അല്ലെങ്കില്‍ ദോഷഫലങ്ങള്‍ നല്കുന്ന സ്ഥിതിയില്‍ ആണെങ്കില്‍ ഉള്ള ഫലങ്ങള്‍ നോക്കാം.
പലവിധ ആരോഗ്യപ്രശ്നങ്ങള്‍, ക്ഷീണം, ദഹനപ്രശ്നങ്ങള്‍
ഏകാഗ്രതക്കുറവ്, ഒരേസമയം പലകാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം
വൈകാരിക അസ്ഥിരത, മാനസിക സമ്മര്‍ദ്ദം, സങ്കടം.
ചൊവ്വ നീചരാശിയില്‍ ആണെങ്കില്‍, വിവാഹതടസ്സം, സാഹചര്യം പെട്ടെന്ന് പ്രതികൂലമാകല്.
ചൊവ്വ ജാതകത്തില്‍ ്രപ്രതികൂലസ്ഥാനത്ത് ആണെങ്കില്‍ കാഴ്ചാപ്രശ്നം, രക്തസമ്മര്‍ദ്ദം, മൂത്രത്തില്‍ കല്ല്, മുഴകള്‍ എന്നിവയുണ്ടാകാം.
സാമ്പത്തികപ്രശ്നങ്ങള്‍, കടബാധ്യത, സ്വത്ത് തര്‍ക്കം, ഭൂമി തര്‍ക്കം എന്നിവയ്ക്ക് സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications