Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ചൊവ്വയുടെ സ്വാധീനം; ദുരിതങ്ങള്‍ വിട്ടുമാറാതെ 4 രാശിക്കാര്‍, സൂക്ഷിക്കണം ചില കാര്യങ്ങള്‍
വേദ ജ്യോതിഷത്തില്‍ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ രാശികയുടെ മേല്‍ ശുഭകരമല്ലെങ്കില്‍ പല ദുരിതങ്ങളും കഷ്ടപ്പാടുകളും ജീവിതത്തില്‍ വന്നു ചേരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചൊവ്വ ചില രാശികളില് ദോഷകരമായ രീതിയില്‍ ശക്തി പ്രാപിക്കും. അത്തരത്തില്‍ ജനുവരി മാസത്തില്‍ ചൊവ്വ ശക്തി പ്രാപിച്ചിരിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം. ഇവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള പ്രശ്നങ്ങളായിരിക്കും നേരിടേണ്ടതായി വരുന്നത് എന്നും നോക്കാം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ പലവിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ ഈ രാശിക്കാരെ ഇടയ്ക്ക് മാനസികമായി തകര്‍ക്കാനും സാധ്യത കൂടുതലാണ്. എല്ലാം ശുഭകരമായി നടക്കും എന്ന് പ്രതീക്ഷിച്ചാലും, പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഒട്ടനവധി ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഈ രാശിക്കാര്‍ നേരിടേണ്ടതായി വന്നേക്കാം. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനനുസരിച്ചുള്ള സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായേക്കാം. അതുപോലെ, ഓരോ കാര്യങ്ങളും ചെയ്യുമ്പോള്‍ സാമ്പത്തികപരമായി നിങ്ങളെ കഷ്ടത്തിലാക്കുന്ന വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യത.
മിഥുനം
രോഗങ്ങള്‍ വിട്ടുമാറാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസികമായും ശാരീരികമായും പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനുള്ള സാധ്യതയും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ബന്ധുക്കളുമായി പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. എടുത്തു ചാടി വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
ധനു
നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തികളില്‍ നിന്നും നിങ്ങളെ വിഷമിക്കുന്ന കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കള്‍ കുട്ടികളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ കുറവായിരിക്കും. ജോലി സ്ഥലത്ത് നിരവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ജോലിയില്‍ മടുപ്പ് തോന്നാനുള്ള സാധ്യത കൂടുതലാണ്. ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. വളരെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതൊരു കാര്യം ചെയ്യുമ്പോഴും സൂക്ഷിച്ച് ചെയ്യുന്നത് നല്ലതാണ്. സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. മറ്റുള്ളവരോട് പ്രയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിച്ച പല കാര്യങ്ങളും വളരെ എളുപ്പത്തില്‍ ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും സാമ്പത്തിക നഷ്ടം വരാത്ത രീതിയില്‍ പണം കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ ഈ രാശിക്കാര്‍ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. കുടുംബത്തില്‍ സമാധാനം ഇല്ലാത്ത അവസ്ഥയും ഇവര്‍ക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ആഗ്രഹിച്ച പല കാര്യങ്ങളും നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകേണ്ടതായി വന്നേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
