Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ചൊവ്വയുടെയും സൂര്യന്റെയും ദൃഷ്ടി വ്യതിയാനം; ഒക്ടോബര്‍ അവസാനത്തോടെ ഈ രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ച
ചൊവ്വയും സൂര്യനും വ്യതിചലിച്ച് 90 ഡിഗ്രി കേന്ദ്ര ബിന്ദുവിലേയ്ക്ക് എത്തിയിരിക്കുകയാണ്. ചൊവ്വയുടെയും സൂര്യന്റെയും ദൃഷ്ടിയിലുണ്ടായ ഈ മാറ്റം ചില രാശിക്കാരെ വളരെ ഗുണകരമായി ബാധിക്കുന്നതാണ്. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കും. അതുപോലെ, പുതിയ ജോലി ലഭിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. നല്ല ശമ്പളത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ ജോലിയ്ക്ക് കയറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ സൗഭാഗ്യങ്ങള്‍ സിദ്ധിക്കുന്ന രാശിക്കാര്‍ ആരെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പൊതുവില്‍ നല്ലകാലമാണ് ഇനി വരാനിരിക്കുന്നത്. പ്രത്യേകിച്ച്, ഒക്ടോബര്‍ അവസാനത്തോടെ ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ നല്ല ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. പ്രതീക്ഷിച്ച കമ്പനിയില്‍ പ്രതീക്ഷിച്ച പോസ്റ്റിലേയ്ക്ക് ജോലി ലഭിക്കും. നല്ല ശമ്പളത്തില്‍ ജോലി ലഭിക്കും. അതുപോലെ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ഇവര്‍ക്ക് യോഗം കാണുന്നുണ്ട്. കൂടാതെ, സൂര്യന്റെയും ചൊവ്വയുടെയും ഈ ദൃഷ്ടിമാറ്റത്തോടെ ചിങ്ങം രാശിക്കാര്‍ക്ക് ലക്ഷ്മി യോഗവും ഉണ്ടാവുകയാണ്. അതിനാല്‍, നല്ലരീതിയില്‍ സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വളരെ നല്ല ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഉപഭോക്താക്കള്‍ വര്‍ദ്ധിക്കും. അതിനാല്‍, ബിസിനസ്സില്‍ നിന്നും നല്ല ലാഭം ഉണ്ടായിരിക്കുന്നതാണ്. വിലകൂടിയ വസ്തുക്കള്‍ പലതും വീട്ടിലേയ്ക്ക് വാങ്ങിക്കാന്‍ യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
തുലാം
കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. നിങ്ങളോട് മിണ്ടാതിരുന്നവര്‍ പോലും നിങ്ങളുടെ സൗഹൃദത്തിനായി വരുന്നതാണ്. ബന്ധുക്കളുമായി ഉണ്ടായിരുന്ന വഴക്ക് തീരുന്നതാണ്. ബന്ധുക്കളില്‍ നിന്നും വിദേശത്തേയ്ക്ക് പോകാനുള്ള അവസരം ലഭിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ധനസഹായങ്ങള്‍ ലഭിക്കുന്നതാണ്. വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ദമ്പതികള്‍ക്കിടയില്‍ ആത്മബന്ധം വര്‍ദ്ധിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരും. പങ്കാളിയ്ക്ക് പ്രിയപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്കാന് സാധിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പങ്കാളിയില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യത. സാമ്പാദ്യം വര്‍ദ്ധിക്കും. പങ്കാളിയുമായി ചേര്‍ന്ന് പുതിയ ബിസിനസ്സ് ആരംഭിക്കും. ബിസിനസ്സില്‍ നിന്നും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ലാഭം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തിന്റെ കൂടെ വിദേശ യാത്ര സാധ്യമാകും. വിദേശത്ത് സ്ഥിര താമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് നല്ല സമയമാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ബന്ധുക്കളില്‍ നിന്നും ധനസഹായങ്ങള്‍ ലഭിക്കുന്നതാണ്. വിദ്യാഭ്യാസത്തിനായി സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. പുതിയ സ്ഥലത്ത് ജോലി ലഭിക്കാന്‍ സാധ്യത വളരെ കൂടുതല്‍. പഠിച്ചിറങ്ങിയവര്‍ക്ക് പോലും നല്ല ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. ആഗ്രഹിച്ച സ്ഥലത്തേയ്ക്ക് യാത്ര പോകാന്‍ അവസരം ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
