Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ 7 നക്ഷത്രക്കാരിലൊരാളാണോ പങ്കാളി: അസുലഭയോഗവും മഹാഭാഗ്യവും അവരോടൊപ്പം പടികയറി വരും
വിവാഹം എന്നത് ജ്യോതിഷപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. വിവാഹത്തിന് ജാതകവും നക്ഷത്രപ്പൊരുത്തവും എല്ലാം നോക്കുമ്പോള്‍ ഏത് നക്ഷത്രക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത് ആര്‍ക്ക് ആരൊക്കെയാണ് ചേരുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ചേരേണ്ട നക്ഷത്രങ്ങള്‍ ചേര്‍ന്നാല്‍ അത് ദാമ്പത്യ ജീവിതത്തില്‍ ഐശ്വര്യവും ഐക്യവും വിജയവുംഭാഗ്യ വും കൊണ്ട് വരും എന്നാണ് ജ്യോതിഷം പറയുന്നത്. പ്രത്യേക ജന്മനക്ഷത്രങ്ങളില്‍ ജനിച്ച ഒരാളെ വിവാഹം കഴിക്കുന്നത് വഴി ദാമ്പത്യ ജീവിതത്തില്‍ ധാരാളം പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവും.
27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാരാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായിട്ടുള്ളത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ജ്യോതിഷ പ്രകാരം നക്ഷത്രങ്ങള്‍ ചേരുമ്പോള്‍ അത് നിങ്ങളഉടെ ബന്ധത്തില്‍ യോജിപ്പുണ്ടാക്കുന്നത് പോലെ തന്നെ പൊരുത്തമില്ലാത്ത നക്ഷത്രങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ അത് പലപ്പോഴും തെറ്റിദ്ധാരണകളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. അനുയോജ്യമായ വിവാഹ പങ്കാളിക്കായി ഏതൊക്കെ നക്ഷത്രക്കാരെയാണ് പരിഗണിക്കേണ്ടത് എന്ന് നോക്കാം.

രോഹിണി
രോഹിണി നക്ഷത്രത്തിന്റെ അധിപന് ചന്ദ്രനാണ്. ഈ നക്ഷത്രക്കാര്‍ സൗന്ദര്യമുള്ളവരും സര്‍ഗ്ഗാത്മകമായ കഴിവുകള്‍ ഉള്ളവരുമായിരിക്കും. ഇവര്‍ക്ക് കുടുംബ സ്നേഹം വളരെ കൂടുതലായിരിക്കും എന്ന് മാത്രമല്ല ജീവിതത്തെ വളരെയധികം ഗൗരവത്തോടെ കണക്കാക്കുന്നവരുമായിരിക്കും. രോഹിണി നക്ഷത്രത്തില്‍ ജനിച്ച വ്യക്തിയെ വിവാഹം കഴിക്കുമ്പോള്‍ അത് സമ്പത്തും ഐശ്വര്യവും സന്തോഷവും ദാമ്പത്യത്തില്‍ വളര്‍ത്തുന്നു. ഭാഗ്യത്തിന്റെ കലവറയാണ് ഈ നക്ഷത്രക്കാര്‍.
പൂയ്യം
പൂയ്യം നക്ഷത്രത്തെ ഭരിക്കുന്നത് ശനിയാണ്. അതുകൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ ഫലങ്ങള്‍ നല്കുന്ന നക്ഷത്രക്കാരില്‍ ഒന്നാണ് പൂയ്യം. ഈ നക്ഷത്രത്തില്‍ ജനിച്ചവരെ വിവാഹം കഴിക്കുന്നത് വഴി അത് കുടുംബ ബന്ധം അതിശക്തമാക്കി മാറ്റുന്നു. കൂടാതെ കുടുംബത്തിന്റെ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരും ആയിരിക്കും ഇവര്‍. കൂടാതെ ദമ്പതികള്‍ക്ക് ഐശ്വര്യവും ഭാഗ്യവും അനുഗ്രഹവും ദാമ്പത്യ ജീവിതത്തില്‍ അങ്ങോളം ഉണ്ടാവുന്നു.
മകയിരം
മകയിരം നക്ഷത്രാധിപന് ചൊവ്വയാണ്.ഇത്തരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകളെങ്കില്‍ ഇവര്‍ക്ക് ബുദ്ധി, ജിജ്ഞാസ, ആഗ്രഹം എന്നിവ കൂടുതലായിരിക്കും. മാത്രമല്ല ജീവിതത്തെ അതിന്റേതായ ഗൗരവത്തോടെ കണക്കാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ചിന്താശേഷിയുള്ളവരായിരിക്കും ഈ നക്ഷത്രക്കാര്‍. സ്വന്തം വളര്‍ച്ചയൊടൊപ്പം തന്നെ കുടുംബത്തെക്കുറിച്ചും കുടുംബത്തിന്റെ സന്തോഷത്തെക്കുറിച്ചും ഇവര്‍ ചിന്തിക്കുന്നു. വിവാഹ ശേഷം ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളും ഭാഗ്യവും ഇവര്‍ കൊണ്ട് വരും.
ചോതി
ചോതി നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. ഇവര്‍ വളരെയധികം സ്വാതന്ത്ര്യമുള്ളവരും തന്റേടവും അറിവും കൊണ്ട് നിറഞ്ഞവരുമായിരിക്കും. പലപ്പോഴും ഏത് മനസ്സിനേയും ആഴത്തില്‍ മനസ്സിലാക്കുകയും അത് വഴി കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും സന്തോഷത്തിനും വരെ ഇവരെ വിവാഹം കഴിക്കുന്നത് കാരണമാകുന്നു. പലപ്പോഴും ആത്മീയമായ വളര്‍ച്ച നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട്വരുന്നു.
വിശാഖം
വ്യാഴമാണ് വിശാഖം നക്ഷത്രത്തിന്റെ അധിപന്. ഇവര്‍ ഏത് ആഗ്രഹത്തേയംു നിറവേറ്റുന്നതിനായി കഷ്ടപ്പെടുന്നവരായിരിക്കും. മാത്രമല്ല നിശ്ചദാര്‍ഢ്യത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിനും ചെയ്യുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരും ആയിരിക്കും. വിശാഖം നക്ഷത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത് വഴി നിങ്ങളുടെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വരെ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നു. സമൃദ്ധി, അംഗീകാരം, ഭാഗ്യം എന്നിവ നിങ്ങളെ തേടി എത്തും.
അനിഴം
അനിഴം നക്ഷത്രക്കാരെ വിവാഹം കഴിക്കുന്നത് വഴി ജീവിതം അനുകൂലാവസ്ഥയിലേക്ക് മാറുന്നു. പലപ്പോഴും അര്‍പ്പണബോധത്തിന്റെ മറ്റൊരു മുഖമാണ് ഇവര്‍ എന്നതില്‍ സംശയം വേണ്ട. ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ എപ്പോഴും മികച്ച പങ്കാളികളായിരിക്കും. കൂടാതെ ഇവരുടെ ബന്ധത്തിന് ദൃഢതയും സ്ഥിരതയും ഉണ്ടായിരിക്കും. ദീര്‍ഘകാല ദാമ്പത്യവും ദാമ്പത്യ വിജയവും ഭാഗ്യവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതയും സന്തോഷവും ജീവിതത്തില്‍ മാറ്റ് കൂട്ടും എന്നതില്‍ സംശയം വേണ്ട.
രേവതി
രേവതി നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. ബുധനാകട്ടെ ധനം, ഭാഗ്യം. ആത്മീയത എന്നിവക്ക് പേരുകേട്ട ഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇവരെ വിവാഹം കഴിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൂടി അനുഭവിക്കും. കൂടാതെ അനുകമ്പയോടെ ഒരു വ്യക്തിയോട് പെരുമാറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇവരെ വിവാഹം കഴിക്കുന്നതോടെ ഐശ്വര്യവും സന്തോഷവും തേടി എത്തും എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിന് സൗന്ദര്യവും സന്തോഷവും ലഭിക്കും എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications