ധനം, ദാമ്പത്യം, ജോലി, കുടുംബം: മാര്‍ച്ച് മാസത്തില്‍ 27 നക്ഷത്രത്തിനും സമ്പൂര്‍ണഫലം

മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നക്ഷത്രഫലം അനുസരിച്ച് 27 നക്ഷത്രക്കാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഗുണദോഷ സമ്മിശ്രമായ മാസമാണോ ഗുണാനുഭവങ്ങള്‍ കൂടുതലാണോ എന്നതെല്ലാം തിരിച്ചറിയേണ്ടതാണ്. മാര്‍ച്ചില്‍ വരുന്ന 31 ദിവസവും നിങ്ങള്‍ക്ക് എപ്രകാരം എന്ന് മുന്‍കൂട്ടി അറിയാം.

സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ സമ്മിശ്രമായ മാറ്റങ്ങളും മാര്‍ച്ചിലുണ്ടാവാം. 27 നക്ഷത്രക്കാരിലും ഇത് എങ്ങനെ പ്രതിഫലിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ചിലെ സമ്പൂര്‍ണ നക്ഷത്രഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

March Horoscope 2025
Photo Credit: Wise Generated

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് മാര്‍ച്ച്. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയിലും മാറ്റങ്ങള്‍ ഉണ്ടാവാം. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് പോലും അത്ഭുതം സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എല്ലാ മാറ്റങ്ങളും നിസ്സാരമായി കാണരുത്. അത് അവരുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതായിരിക്കും. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ശത്രുക്കള്‍ വര്‍ദ്ധിക്കാം. പലപ്പോഴും തര്‍ക്കങ്ങളില്‍ നിങ്ങള്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതാണ്. ആരോഗ്യ കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിക നഷ്ടം നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വരുന്നു. അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കും എന്നതാണ്‌സത്യം. എന്തിനും ഏതിനും നല്ലതുപോലെ ആലോചിച്ച് മാത്രതീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4,പൂയം, ആയില്യം):
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ മാര്‍ച്ച് മാസം പ്രദാനം ചെയ്യുന്നു. എങ്കിലും പണം ചിലവാക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം, കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. അത് പലപ്പോഴും നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായിരിക്കും മാര്‍ച്ച് മാസത്തിലെ ഫലങ്ങള്‍. അത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും, സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആരോഗ്യം നിസ്സാരമല്ല. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ആരോഗ്യം ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടതായി വരുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ മികച്ചതായിരിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര1/2):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു മാസമായിരിക്കും വരാന്‍ ഇരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ശത്രുക്കളെസൂക്ഷിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ അടി തെറ്റിക്കാം. ആനുകൂല്യങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. കോടതി സംബന്ധമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് മാര്‍ച്ച് മാസം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്ന ഒരു മാസമാണ്. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവും. ആരോഗ്യം ഗുണകരമായിരിക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കാര്യങ്ങള്‍ക്ക് വേണ്ടി വിദേശത്തേക്ക് യാത്രകള്‍ പലപ്പോഴായി നടത്തേണ്ടി വരുന്നു. ധാരാളം സമയം കുടുംബത്തിനോടൊപ്പം ചിലവാക്കാന്‍ സാധിക്കുന്നു. ധാരാളം അനുകൂലഫലങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് മാര്‍ച്ച് മാസം ഗുണദോഷ സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. പലപ്പോഴും കര്‍മ്മരംഗത്തെ അലസത നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കും. എങ്കിലും ഗുണാനുഭവങ്ങളും തേടി എത്തും. അംഗീകാരങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും മാര്‍ച്ച് മാസത്തില്‍ ധാരാളം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ കാലങ്ങളായി നടക്കാതെ ഇരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നി. സന്താനസൗഭാഗ്യത്തിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് കര്‍മ്മരംഗത്ത് പലപ്പോവും പ്രതികൂല ഫലങ്ങളാണ് ഉണ്ടാവുന്നത്. പല വിധത്തിലുള്ള മോശം ഫലങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഒരിക്കലും അനുകൂല സമയമായിരിക്കുകയില്ല.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ മാസത്തില്‍ അനുകൂലമായ ധാരാളം ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും യാത്രകളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. സമ്പാദിക്കുന്നതിനുള്ള യോഗം കാണുന്നു. അതോടൊപ്പം തന്നെ ആരോഗ്യ കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ നല്‍കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, February 28, 2025, 11:35 [IST]
X
Desktop Bottom Promotion