Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനിയുടെ കൂടെ സൂര്യനും; മീനത്തില്‍ ശത്രുക്കള്‍ ഒന്നിച്ച്, 12 രാശികള്‍ക്കും നാളത്തെ ഫലം ഇപ്രകാരം
Karmaphalam horoscope: ശനി മീനത്തില്‍ സംക്രമണം ആരംഭിച്ചിരിക്കുകയാണ്. സംക്രമണം ആരംഭിച്ച് രണ്ട് ദിവസം പിന്നിട്ടിരിക്കുന്നു. ശനിയുടെ കൂടെ സൂര്യനും മീനത്തില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വേദ ജ്യോതിഷത്തില്‍ സൂര്യനും ശനിയും ശത്രുഗ്രഹങ്ങളായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇരു ഗ്രഹങ്ങളും ഒരേ രാശിയില്‍ വന്നിക്കുന്നതിനാല് 12 രാശികള്‍ക്കും നാളത്തെ ഫലത്തില്‍ അതിന്റെതായ പ്രതിഫലനവും കാണാന്‍ സാധിക്കുന്നതാണ്. നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം ഇപ്രകാരമായിരിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് നാളത്തെ ദിവസം ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ പുതിയ ജോലികള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. നല്ല ഭക്ഷണം കഴിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നതാണ്. നിങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. പുതിയ കോഴ്സില്‍ ചേര്‍ന്ന് പഠിക്കാന്‍ അവസരം ലഭിക്കും. അറിവ് വര്‍ദ്ധിക്കുന്നതാണ്.
ഇടവം
വലിയ പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. അമിതഭാഷണം കുറയ്ക്കുന്നത് നല്ലതായിരിക്കും. ഇത് തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്കെതിരെ മോശം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് കാരമമായേക്കാം. പണം ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യുക. അമ്മയുടെ അനുഗ്രഹത്താല്‍ ശുഭകരമായി പല കാര്യങ്ങളും ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പരസ്പരം സഹകരണത്തോടെ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. പഠനത്തില്‍ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. മറ്റുള്ളവരുടെ വാക്കുകള്‍ പൂര്‍ണ്ണമായും കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
കര്‍ക്കിടകം
നിങഅങളെ സ്നേഹം കാണിച്ച് വഞ്ചിക്കാന്‍ സാധ്യത. മറ്റുള്ളവരുടെ വാക്കില്‍ വീഴാതിരിക്കുക. പണം അനാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ കുറയുന്നതാണ്. വിവാദങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞ് നില്ക്കാന് ശ്രമിക്കുന്നത് നല്ലതായിരിക്കും. വീടിന്റെ ആവശ്യങ്ങള്‍ക്കായി പണം കയ്യില്‍ നിന്നും ചിലവാകുന്നതാണ്.
ചിങ്ങം
ചില കുടുംബ കാര്യങ്ങളോര്‍ത്ത് ടെന്‍ഷന്‍ അനുഭവിക്കാന്‍ സാധ്യത. ജോലിയില്‍ പുതിയ സ്ഥാനങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. വളരെകാലമായി ആഗ്രഹിച്ച അനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധികക്കുന്നതാണ്.
കന്നി
തീരുമാനങ്ങള്‍ വളരെ ബുദ്ധിപൂര്‍വ്വം എടുക്കാന്‍ ശ്രദ്ധിക്കുക. ജോലിയില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കുക. ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായ രീതിയില്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഏകാഗ്രതയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് നേട്ടങ്ങളിലേയ്ക്ക് വഴിയൊരുക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ കാരണം, പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നേക്കാം. അതിനാല്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ചതിനുശേഷം പുതിയ ജോലികള്‍ ആരംഭിക്കുന്നത് നല്ലതായിരിക്കും. പുതിയ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്. ഇത് ബിസിനസ്സില്‍ ഉപകാരപ്പെടുന്നതായിരിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സമ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള വഴികള്‍ മുന്പില് തെളിയുന്നതാണ്. മാനസിക പ്രശ്നങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സാധിക്കുന്നതാണ്. കെട്ടിടങ്ങള്‍ വാടകയ്ക്ക് കൊടുത്ത വകയില്‍ പണം കയ്യില്‍ വന്നു ചേരുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്ക് അവസരം ലഭിക്കുന്നതാണ്. കുടുംബാംഗങ്ങള്‍ക്കിടയിലുള്ള പരാതികള്‍ അവസാനിക്കുന്നതാണ്. സഹോദരങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വര്‍ദ്ധിക്കുന്നതാണ്. അനാവശ്യ വഴക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി നില്ക്കാന് ശ്രദ്ധിക്കുക. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ആഗ്രഹിച്ച ഒരു കാര്യം നേടിയെടുക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. വ്യാപാരമേഖലയില്‍ പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്, ഫ്ലാറ്റ് എന്നിവ വാങ്ങുന്നതില്‍ പണം ധാരാളം ചിലവഴിക്കുന്നതായിരിക്കും. മാതാപിതാക്കളെയും കൊണ്ട് പുറത്ത് പോകുന്നതായിരിക്കും. മക്കള്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്‍കുന്നതാണ്.
കുംഭം
സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും. തൊഴില്‍ മേഖലയില്‍ പുതിയ പ്രോജക്ടിന്റെ ഭാഗമാകാന്‍ സാധിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഉണ്ടായേക്കാം.
മീനം
ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യത. ചില നിയമപരമായ കുരുക്കുകള്‍ വരാന്‍ സാധ്യത. തീര്‍പ്പാക്കിയ കാര്യങ്ങള്‍ക്ക് വീണ്ടും പരിഹാരം കാണേണ്ട അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തികം ഭദ്രമാക്കാന്‍ ശ്രദ്ധിക്കുക. അമിതമായി ടെന്‍ഷന്‍ അടിക്കാന്‍ സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
