Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
12 രാശികളില്‍ 5 രാശിക്കാര്‍ക്ക് മാര്‍ച്ച് 29 നിര്‍ണ്ണായകം; സൂര്യഗ്രഹണം ഇവരുടെ ജീവിതം ഈ വിധം മാറ്റും
Solar Eclipse 2025: 2025-ലെ ആദ്യത്തെ സൂര്യഗ്രഹണം മാര്‍ച്ച് 29ന് നടക്കുകയാണ്. അന്നേ ദിവസം തന്നെയാണ് ശനി മീനത്തിലേയ്ക്ക് പ്രവേശിക്കുന്നത്. സൂര്യഗ്രഹണ സമയത്ത് ചില രാശിക്കാര്‍ക്ക് ദോഷങ്ങള്‍ ഉണ്ടാകുമെങ്കിലും സൂര്യഗ്രഹണത്തിനു ശേഷം ഇവ അകലുന്നതാണ്. എന്നാല്‍, 5 രാശിക്കാരില്‍ സൂര്യഗ്രഹണത്തിന് ശേഷം അനവധി ദോഷങ്ങള്‍ രൂപപ്പെടുന്നു. പ്രതീക്ഷിക്കാത്ത വിധത്തില്‍ ചില കാര്യങ്ങളില്‍ തിരിച്ചടികള്‍ ഇവര്‍ നേരിട്ടേക്കാം. ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പ്രതീക്ഷിക്കാതെ പല അസുഖങ്ങളും ഈ രാശിക്കാരെ പിടികൂടാം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും നിങ്ങളെനയിക്കാം. അശ്രദ്ധ ഒഴിവാക്കുന്നത് നല്ലതായിരിക്കും. വിശ്വസിച്ച പലരും വഞ്ചിക്കാന്‍ സാധ്യത. ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകാന്‍ സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും നിസ്സാരങ്ങള്‍ കാര്യങ്ങള്‍ പോലും വലിയ പ്രശ്‌നത്തിലേയ്ക്ക് എത്തുന്ന അവസ്ഥ ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. മക്കളില്‍ നിന്നും മാനസിക പ്രയാസം നല്‍കുന്ന പ്രവര്‍ത്തികളും, വാക്കുകളും മാതാപിതാക്കള്‍ നേരിടേണ്ടതായി വന്നേക്കാം. ബിസിനസ്സിലും കരിയറിലും ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യ പണം ഇടപാടുകള്‍ ഒഴിവാക്കുക. ജോലി സ്ഥലത്ത് തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വന്തം കാര്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കുന്ന പല ആപത്തുകളും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
കര്‍ക്കിടകം
ചിലവ് വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. പണം കയ്യില്‍ എത്ര ലഭിച്ചാലും അതിനനുസരിച്ച് ചിലവ് വര്‍ദ്ധിക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യ ഇടപാടുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കച്ചവടക്കാര്‍, കടമായി സാധനങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. വായ്പ എടുത്തിട്ടുള്ളവര്‍ സൂക്ഷിക്കുക. അടവ് മുടങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പലരും നിങ്ങളെ കമ്പളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സഹപാഠികളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സുഹൃത്തുക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ബന്ധങ്ങള്‍ ഇല്ലാതാകുന്നതിന് കാരണമാകാം. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും പരുഷമായ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.
തുലാം
ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം രൂപപ്പെടാന്‍ സാധ്യത. സ്ഥലത്തിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ കേസ് വരാനും സാധ്യത. അയകര്‍ക്കാരോട് അമിതമായി വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് കുറയ്ക്കുക. പലതും പിന്നീട് നിങ്ങളില്‍ പ്രശ്‌നങ്ങളായി ഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക. അനാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പണം ചിലവഴിക്കാതിരിക്കുക. വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുന്നത് നല്ലതാണ്.
വൃശ്ചികം
സ്വന്തം പ്രവര്‍ത്തികള്‍ മൂലവും വാക്കുകള്‍ മൂലവും അവധി ദോഷങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വിചാരിച്ച രീതിയില്‍ പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ കഷ്ടപ്പെടുന്നതായിരിക്കും. മാനസിക വിഷമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സംഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പലരില്‍ നിന്നും അംഗീകാരങ്ങള്‍ ലഭിക്കാത്ത അവസ്ഥ ഇവര്‍ക്ക് നേരിടാം. തൊഴില്‍ മേഖലയില്‍ വേര്‍തിരിവുകള്‍ അനുഭവിക്കാം. അതിനാല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധ അനിവാര്യമാണ്.
ധനു
ധനു രാശിക്കാര്‍ ആരോഗ്യ വിഷയങ്ങളില്‍ കുറച്ച് ശ്രദ്ധ പുലർത്തുന്നത് നല്ലതാണ്. സാമ്പത്തിക പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ പണം ശരിയായ വിധത്തില്‍ വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക. മാനസിക വിഷമം നല്‍കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിക്കുക. അമിതമായി മറ്റുള്ളവരെ വിശ്വാസിക്കാതിരിക്കുക. സ്വന്തം കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications