ഒരു രാശിയില്‍ 6 ഗ്രഹങ്ങള്‍; നട്ടെട്ടും തിരിഞ്ഞ് 5 രാശിക്കാര്‍, എല്ലാം പ്രതിസന്ധിയിലാകും, സമാധാനം നഷ്ടമാകും

March 29th, 2025: പഞ്ചാംഗത്തിലും, വേദ ജ്യോതിഷത്തിലും വളരെയധികം പ്രാധാന്യമാണ് മാര്‍ച്ച് 29 കല്‍പിക്കുന്നത്. കാരണം, 6 ഗ്രഹങ്ങള്‍ മീനം രാശിയില്‍ ഒന്നിക്കുന്ന അപൂര്‍വ്വ സംഗമത്തിന് നിമിത്തമാകുന്ന ദിനം കൂടിയാണ് മാര്‍ച്ച് 29. രാഹു, ശുക്രന്‍, ശനി, സൂര്യന്‍, ചന്ദ്രന്‍, ബുധന്‍ എന്നീ 6 ഗ്രഹങ്ങളാണ് മീനത്തില്‍ ഒന്നിക്കുന്നത്. മീനത്തില്‍ രാഹുവും ശനിയും ഒന്നിക്കുന്നതിനാല്‍ പിശാചി യോഗവും രൂപപ്പെടുന്നതാണ്. കൂടാതെ, സൂര്യനും, ശനിയും ഒന്നിക്കുന്നതിന്റെ ദോഷങ്ങളും രൂപപ്പെടുന്നതാണ്.

March 29th 2025 Astrology Predictions The Day 5 Zodiac Signs Will Face Chaos - Are You Prepared
Photo Credit: AI

6 ഗ്രഹങ്ങളും ഒരേ രാശിയില്‍ ഒന്നിക്കുന്നതിനാല്‍, 12 രാശികളില്‍ 5 രാശിക്കാര്‍ കുറച്ചധികം കഷ്ടപ്പെടുന്നതായിരിക്കും. ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ പലതും അനുഭവിക്കേണ്ടതായി വരാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. ദുരിതം നേരിടേണ്ടി വരുന്ന രാശിക്കാര്‍ ഏതെല്ലാമെന്നും, അവര്‍ക്ക് എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരും എന്നും നോക്കാം.

മേടം

മേടം രാശിയുടെ 12-ാം ഭാവത്തിലാണ് 6 ഗ്രഹങ്ങളും മീനത്തില്‍ ഒന്നിക്കുന്നത്. അതിനാല്‍, മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് 29 കുറച്ച് കഷ്ടതകള്‍ നിറഞ്ഞ ദിവസമായിരിക്കും. തീരുമാനിച്ചുറപ്പിച്ച പല കാര്യങ്ങളും നടക്കാത്ത അവസ്ഥ ഉണ്ടായേക്കാം. സാമ്പത്തിക പ്രതിസന്ധി അന്നേ ദിവസം രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ്സില്‍ നിന്നും നഷ്ടം നേരിടേണ്ടതായി വന്നേക്കാം. കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങളുടെ സമാധാനവും സന്തോഷവും കെടുത്തുന്ന പല കാര്യങ്ങളും നടക്കാന്‍ സാധ്യത. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് നല്ലതായിരിക്കും. ദാമ്പത്യത്തിലും ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. മാനസിത വിഷമങ്ങള്‍ പലരിലും വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് വിചാരിച്ച രീതിയില്‍ ശോഭിക്കാന്‍ സാധിക്കാത്തും വിഷമത്തിന് കാരണമാകും. കടം വാങ്ങേണ്ട അവസ്ഥയും ഉണ്ടായേക്കാം.

ചിങ്ങം

ചിങ്ങം രാശിയുടെ അധിപനാണ് സൂര്യന്‍. മാര്‍ച്ച് 29ന് സൂര്യഗ്രഹണം സംഭവിക്കുന്നതിനാല്‍, അന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ദോഷങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. എത്ര ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ചാലും കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥ ഈ രാശിക്കാര്‍ക്ക് ഉണ്ടായേക്കാം. സങ്കടപ്പെടുത്തുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാന്‍ സാധ്യത. നിങ്ങള്‍ക്ക് ലഭിക്കേണ്ട പല അംഗീകാരങ്ങളും മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ സാധ്യത. ബിസിനസ്സില്‍ പ്രതീക്ഷിച്ച രീതിയില്‍ ലാഭം ഉണ്ടാകാതിരിക്കാന്‍ സാധ്യത.

തുലാം

തുലാം രാശിയുടെ ശത്രുഭാവത്തിലാണ് 6 ഗ്രഹങ്ങളുടെയും സംഗമം നടക്കുന്നത്. അതിനാല്‍, തുലാം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതാണ്. ജീവിതത്തില്‍ പ്രയാസങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത. പണം കയ്യില്‍ നില്‍ക്കാത്ത അവസ്ഥ അന്നേ ദിവസം ഉണ്ടായേക്കാം. ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കടം വാങ്ങേണ്ട അവസ്ഥ ഉണ്ടായേക്കാം. അന്നേ ദിവസം ചീത്ത കൂട്ടുകെട്ടില്‍ നിന്നും അകന്നു നില്‍ക്കുന്നത് നല്ലതാണ്. ചീത്തപ്പേര് കേള്‍ക്കാനും, കുറ്റങ്ങള്‍ കേള്‍ക്കാനും സാധ്യത.

ധനു

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതാണ്. കാര്യവിജയം ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക വിഷമം വര്‍ദ്ധിപ്പിക്കുന്ന അനവധി കാര്യങ്ങള്‍ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. തൊഴില്‍ രംഗത്ത് പ്രതിസന്ധി നേരിടുന്നതാണ്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ചീത്ത കേള്‍ക്കേണ്ടതായി വന്നേക്കാം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനും സാധ്യത. പല കുടുംബ പ്രശ്‌നങ്ങളും അന്നത്തെ ദിവസം രൂക്ഷമാകുന്നതാണ്.

മീനം

6 ഗ്രഹങ്ങളും സംഗമിക്കുന്നത് മീനം രാശിയില്‍ ആയതിനാല്‍ തന്നെ, മീനം രാശിക്കാര്‍ക്ക് പ്രശ്‌നങ്ങളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. പലരില്‍ നിന്നും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടതായി വന്നേക്കാം. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. പണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Monday, March 24, 2025, 14:30 [IST]
X
Desktop Bottom Promotion