Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പത്ത് ദിവസത്തിനുള്ളില്‍ മഹാത്ഭുതം; 3 രാശികളെ കാത്തിരിക്കുന്നത് സുവര്‍ണ്ണകാലം
March 29 Astrology:വേദ ജ്യോതിഷം അനുസരിച്ച് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം 2025 മാര്‍ച്ച് 29-ന് നടക്കാന്‍ പോകുകയാണ്. അതേദിവസം തന്നെ മഹാശനിമാറ്റവും നടക്കുന്നുവെന്നത് ആ ദിവസത്തിന്റെ ജ്യോതിഷപ്രാധാന്യം വര്‍ധിപ്പിക്കുന്നു. ന്യായാധിപനെന്നും കര്‍മ്മഫലദാതാവെന്നും അറിയപ്പെടുന്ന ശനി കുംഭം രാശി വിട്ട് മീനത്തിലേക്ക് വന്നെത്തുകയാണ്. വേദ ജ്യോതിഷത്തില്‍ ശനി കര്‍മ്മമനുസരിച്ച് വേണ്ട ഫലങ്ങള്‍ നല്‍കുന്ന, ഒരുവന്റെ ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരുന്ന ഗ്രഹമായാണ് ശനി അറിയപ്പെടുന്നത്. രണ്ടരവര്‍ഷക്കാലം ആമ് ശനി ഒരു രാശിയില്‍ തുടരുക. അതുപ്രകാരം ഒരു രാശിചക്രം പൂര്‍ത്തിയാക്കാന്‍ ശനി 29.5 വര്‍ഷം എടുക്കുന്നു.

സൂര്യഗ്രഹണവും ശനിമാറ്റവും ഒരേദിവസം വരുന്നത് ചില പ്രത്യേകമായ ഫലങ്ങള്‍ നല്‍കും. 12 രാശികളെയും അത് പല രീതിയിലാണ് സ്വാധീനിക്കുക. ചില രാശികളില്‍ ജനിച്ചവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടാകും. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മിഥുനം
മകീര്യം 1/2, തിരുവാതിര, പുണര്‍തം 3/4
സൂര്യഗ്രഹണവും ശനിമാറ്റവും ഒന്നിച്ച് നടക്കുന്നതിലൂടെ മിഥുനം രാശിക്കാര്‍ക്ക് ചില നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയാണ് ഈ ജ്യോതിഷ പ്രതിഭാസം ഈ രാശിക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ജോലിയിലും ബിസിനസിലും ഇക്കാലയളവില്‍ വലിയ ലാഭം പ്രതീക്ഷിക്കാം. ജോലിയില്‍ വിജയം, സംതൃപ്തി എന്നിവ അനുഭവപ്പെടും. പെട്ടെന്നുള്ള, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. പഴയ ചില നിക്ഷേപങ്ങളില്‍ നിന്ന് വലിയ ലാഭം ഉണ്ടാകും. അതുകൂടാതെ, സര്‍ക്കാര്‍ മേഖലയിലും ഭരണരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല പുതിയ അവസരങ്ങളും ലഭിക്കും. ശമ്പളവര്‍ധന, വരുമാനത്തില്‍ വളര്‍ച്ച, പുതിയ വരുമാന സ്രോതസ്സുകള്‍ എന്നിങ്ങനെ സാമ്പത്തികമായി മുന്നേറാനുള്ള നിരവധി സാധ്യതകള്‍ ഇക്കാലയളവില്‍ ഉണ്ടാകും. ബിസിനസുകാര്‍ക്ക് സാാത്തികനേട്ടങ്ങള്‍ പ്രോപ്പര്‍ട്ടിയോ മറ്റ് ആസ്തികളോ വാങ്ങാന്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലെ മികവിലൂടെ സ്ഥാനക്കയറ്റം ലഭിച്ചേക്കും.
കുംഭം
അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ശനിമാറ്റവും സൂര്യഗ്രഹണവും ഒന്നിച്ച് സംഭവിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ലാഭകരവുമാണ്. ഇവരുടെ സമ്പത്ത്, ഭാഷണം എന്നിവയുമായി ബന്ധപ്പെട്ട രാശിയിലാണ് ഈ രണ്ട് സംഭവങ്ങളും നടക്കുന്നത്. ഇക്കാലയളവില്‍ ഇവര്‍ക്ക് മുമ്പില്‍ പുതിയ വരുമാനസ്രോതസ്സുകള്‍ തുറക്കും. ഇത് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്രഹമാറ്റം കൊണ്ട് ഇവരുടെ ആശയവിനിമയ ശേഷികള്‍ കൂടുതല്‍ മെച്ചപ്പെടും. മറ്റുള്ളവര്‍ക്ക് ഇവരുടെ സംസാരശൈലിയില്‍ ആകര്‍ഷണം തോന്നും. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ഇക്കാലയളവില്‍ പല ദൗത്യങ്ങളും ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കും. പല ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സഫലമാകും. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല. വിജയകരമാകുന്ന പല ദൗത്യങ്ങളുടെയും ഭാഗമാകാന്‍ സാധിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
ശനിമാറ്റവും സൂര്യഗ്രഹണവും ഒന്നിച്ച് സംഭവിക്കുന്നത് മീനം രാശിക്കാര്‍ക്ക് പലവിധ നേട്ടങ്ങളും നല്‍കും. കാരണം മീനം രാശിയിലേക്കാണ് ശനി വന്നെത്തുന്നത്. ഈ മാറ്റത്തിലൂടെ ഈ രാശിയില്‍ ജനിച്ചവരുടെ ആത്മവിശ്വാസം വര്‍ധിക്കും. പല ജോലികള്‍ ഒരേ സമയത്ത് ചെയ്തുതീര്‍ക്കും. സമൂഹത്തില്‍ ഇവരുടെ സ്വീകാര്യത വര്‍ധിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുകയും ചെയ്യും. ദാമ്പത്യത്തില്‍ സന്തോഷവും പുരോഗതിയും ദൃശ്യമാകും. വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. സാമൂഹിക പങ്കാളിത്തങ്ങള്‍ വലിയ വിജയം നല്‍കും. പുതിയ ആളുകളെ പരിചയപ്പെടാനും അവരുമായി ബന്ധം സ്ഥാപിക്കാനും സാധിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
സൂര്യഗ്രഹണ കാലത്ത് ജീവിതത്തില്‍ പെട്ടെന്നുള്ള ചില മാറ്റങ്ങള്‍ ഉണ്ടാകാം. മറഞ്ഞുനിന്നിരുന്ന ചില രഹസ്യങ്ങള്‍ വെളിപ്പെടും. ഏത് ഭാവത്തിലാണ് ഗ്രഹണം നടക്കുന്നത് എന്നതിനുസരിച്ചുള്ള മാറ്റങ്ങളും ഉണ്ടാകും.
ശനിമാറ്റത്തെ തുടര്‍ന്നുള്ള ദോഷങ്ങള്‍ അകറ്റാന്‍ ശനി മന്ത്രങ്ങള്‍ ജപിക്കുക, അശരണര്‍ക്ക് ഭക്ഷണം നല്‍കുക, ജീവിതത്തില്‍ അച്ചടക്കം നിലനിര്‍ത്തുക എന്നിവയെല്ലാമാണ് ഉപായങ്ങള്‍.
ഏകദേശം 2.5 വര്‍ഷമാണ് ശനി ഒരു രാശിയില്‍ ഉണ്ടായിരിക്കുക. അതിനുശേഷം അടുത്ത രാശിയിലേക്ക് കടക്കും.



Click it and Unblock the Notifications