Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദോഷങ്ങള്‍ കടുക്കുന്ന മാര്‍ച്ച് മാസം: ഒന്നാം തീയ്യതി പുലരുന്നത് ശനിയോടെ: സമ്പൂര്‍ണം, കൃത്യം ഫലം
മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നമ്മളറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ പലപ്പോഴും വരുന്ന ഒരു മാസം നമുക്ക് എപ്രകാരം മുന്നോട്ട് പോവുന്നു എന്നതും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന കാര്യം നമുക്ക് നോക്കാം. ജ്യോതിഷത്തില്‍ സംഖ്യാശാസ്ത്രത്തിന് വളരെ പ്രാധാന്യം ഉണ്ട്. പലപ്പോഴും ഗ്രഹചലനങ്ങളും രാശിമാറ്റങ്ങളും എല്ലാം ഇതിനെ സ്വാധീനിക്കുന്നു.
മാര്‍ച്ച് മാസത്തില്‍ തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെല്ലാം എപ്രകാരം മുന്നോട്ട് പോവണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കാം. പലപ്പോഴും ന്യൂമറോളജി മാറ്റങ്ങള്‍ അത് ഗ്രഹമാറ്റങ്ങള്‍ ആണെങ്കിലും നിങ്ങള്‍ക്ക് എപ്രകാരം സ്വാധീവിക്കുന്നു എന്നത് ഈ ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

നമ്പര്‍ 1 (ജനന തീയതി 1,10,19,28)
നിങ്ങളുടെ നമ്പര്‍ 1 ആണെങ്കില്‍ അത് നിങ്ങളുടെ വ്യക്തിജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു ഈ മാസം എന്ന് നോക്കാം. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. എങ്കിലും അതെല്ലാം തന്നെ പലപ്പോഴും മോശം മാറ്റങ്ങളിലേക്കും എത്തിക്കുന്നു. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് മോശം അവസ്ഥയിലേക്ക് എത്തുന്നു.
നമ്പര്‍ 2 (ജനന തീയതി 2,11,20,29)
നിങ്ങളുടെ നമ്പര്‍ 2 ആണെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ്. അത് മാത്രമല്ല ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ സാധിക്കുന്നുണ്ട്. കൂടാതെ ദാമ്പത്യ ജീവിതത്തിലും പല വിധത്തിലുള്ള സന്തോഷങ്ങള്‍ ഉണ്ടാവുന്നു. പുതിയ വീട് വാങ്ങിക്കുന്നതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതാവുന്നു.
നമ്പര്‍ 3 (ജനന തീയതി 3,12,21,30)
ജന്മസംഖ്യ പ്രകാരം നിങ്ങള്‍ക്ക് ഏറ്റവും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയുടെ കാര്യത്തിലും അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. പുതിയ വീട് വാങ്ങുന്നതിന് യോഗം കാണുന്നു. വിജയം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ഭാവിയില്‍ നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതാണ്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും.
നമ്പര്‍ 4 (ജനന തീയതി 4,13,22,31)
നിങ്ങളുടെ ജന്മസംഖ്യ 4 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും എന്നതാണ്. അത് മാത്രമല്ല ശനിയുടെ ദോഷം നിങ്ങള്‍ക്ക് പല വിധത്തില്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് മാസത്തില്‍ തുടക്കം തന്നെ ഇവര്‍ക്ക് ദോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്കും വിഷമത്തിലേക്കും എത്തിക്കും.
നമ്പര്‍ 5 (ജനന തീയതി 5,14,23)
ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നു. കൂടാതെ ജീവിതത്തില്‍ വളരെയധികം അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് തകര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. വിവാഹത്തിന്റെ കാര്യത്തിലും നിങ്ങളുടെ തീരുമാനങ്ങള്‍ പലപ്പോഴും തെറ്റിപ്പോവുന്നു. പ്രണയിക്കുന്നവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാവാം.
നമ്പര്‍ 6 (ജനന തീയതി 6,15,24)
പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഈ മാസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. എങ്കിലും അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ഈ വരുന്ന 31 ദിവസവും നിങ്ങള്‍ക്ക് മികച്ചതായിരിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. വിവാഹിതരായവരം വളരെയധികം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ഏത് സാഹചര്യത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധ അനിവാര്യമാണ്.
നമ്പര്‍ 7 (ജനന തീയതി 7,16,25)
മാര്‍ച്ച് മാസത്തില്‍ നിങ്ങള്‍ക്ക് വളരെ തിരക്കായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയവും ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ജോലി സ്ഥലത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവും. ഇത് ചില അവസരങ്ങളില്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവാന്‍.
നമ്പര്‍ 8 (ജനന തീയതി 8,17,26)
നിങ്ങളുടെ മാര്‍ച്ച് മാസം വളരെയധികം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. പണം ചിലവാക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. പക്ഷേ വരവനുസരിച്ച് വേണം ചിലവാക്കുന്നതിന്. ജോലിയിലെ നേട്ടങ്ങള്‍ മികച്ചതാണ്. അതിന്റെ കാര്യത്തില്‍ അലംഭാവം അരുത്.
നമ്പര്‍ 9 (ജനന തീയതി 9,18,27)
ഈ സമയം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. കൂടാതെ പുതിയ ഉത്തരവാദിത്വങ്ങളും അവസരങ്ങളും തേടി എത്തും. ദോഷങ്ങളെല്ലാം തന്നെ പല വിധത്തില്‍ മാറിമറിഞ്ഞ് വരുന്നു. ഉത്തരവാദിത്വങ്ങള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കണം. അതില്‍ വിട്ടുവീഴ്ച വരുത്തരുത്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ ചെറിയ കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് അല്‍പം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications