Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
മാര്‍ച്ച് 1-ലെ ഉദയം മുതല്‍ 31 നാള് ചുറ്റി വരിയും പ്രശ്നങ്ങള്‍: ഗ്രഹദോഷം 4 രാശിയെ മൂക്കുകുത്തിക്കും
മാര്‍ച്ച് മാസത്തിന് തുടക്കം കുറിയ്ക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ സമയം നമുക്ക് പുനര്‍വിചിന്തനത്തിനുള്ള ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഗ്രഹസ്ഥാനവും നക്ഷത്രങ്ങളുടെ മാറ്റങ്ങളും രാശിയും എല്ലാം ചേര്‍ന്നാണ് ഒരോ ദിവസത്തേയും ഫലം നിശ്ചയിക്കുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ചില രാശിക്കാരുണ്ട്, ശനിമാറ്റം ഉള്‍പ്പടെ പലവിധത്തിലുള്ള വലിയ ഗ്രഹസ്ഥാനമാറ്റങ്ങളും മാര്‍ച്ചിലാണ് സംഭവിക്കുന്നത്. സൂര്യനും കുംഭം രാശിയില്‍ തന്നെ നിലനില്ക്കുന്നു.
ഇത് ചില രാശിക്കാരില്‍ അല്പം ദോഷകരമായ ഫലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാര്‍ച്ച് 14 വരെ സൂര്യനും കുംഭത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത് ദോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്. വിവിധ വശങ്ങളില് നിന്ന് ഒരുമിച്ചാണ് പ്രശ്നങ്ങളുണ്ടാവുന്നത്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ മാറുന്നതിന് അനുസരിച്ചാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ പാമ്പിനെപ്പോലെ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. കൂടാതെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ നിലനില്ക്കും. യാത്രയ്ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ നിരവധി നിങ്ങളെ തേടി വരും. ദേഷ്യത്തെ നിയന്ത്രിക്കണം. സാമ്പത്തിക പ്രയാസങ്ങളുണ്ടാവും. ആരുമായും സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. അത് കൂടുതല്‍ പൊല്ലാപ്പുകളിലേക്ക് എത്തിക്കും. സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ലോണ്‍ എടുക്കുന്നത് സൂക്ഷിച്ച് വേണം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ആരംഭിക്കും. മാസം മുഴുവന്‍ പലപ്പോഴും അസുഖാവസ്ഥ പിന്തുടരും. ചികിത്സക്കായി വളരെയധികം പണം ചിലവാക്കേണ്ടതായി വരുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ പലതും വീണ്ടും തല പൊക്കുന്നതിനുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. അപകടങ്ങള്‍ വര്‍ദ്ധിക്കാം. കടം വാങ്ങുമ്പോഴും കൊടുക്കുമ്പോളും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പല വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവാക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കാം. രോഗാവസ്ഥകള്‍ കൂടുതലാവുന്നതിന് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങള്‍ക്ക് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടി വരും. പലരുടെ ഭാഗത്ത് നിന്നും നിങ്ങള്‍ക്കെതിരെ സംസാരം ഉണ്ടാവാം. രഹസ്യങ്ങള്‍ എപ്പോഴും രഹസ്യമായി തന്നെ സൂക്ഷിക്കേണ്ടതാണ്. ഒരിക്കലും മറ്റൊരാളോട് ഒരു സാഹചര്യത്തിലും പങ്കു വെയ്ക്കരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഈ മാസം ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. പലപ്പോഴും സ്വത്ത് സംബന്ധമായി നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. പ്രശ്നങ്ങള്‍ വട്ടം ചുറ്റി പിടിക്കും. ആഗ്രഹിക്കുന്നതെല്ലാം മാറ്റി മറിയ്ക്കാന് സാധിക്കും. തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അത്ര നല്ലതായിരിക്കുകയില്ല. അന്ധമായി വിശ്വസിക്കുന്നത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. മറ്റുള്ളവര്‍ മനപ്പൂര്‍വ്വം നിങ്ങളെ ഉപദ്രവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം വാങ്ങുന്നതും കടം കൊടുക്കുന്നതും വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. അത് പിന്നീട് നിങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications