Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Monthly Horoscope: മാര്‍ച്ചിന് തെറ്റുപറ്റില്ല, ജ്യോതിഷം സമഗ്രം സമ്പൂര്‍ണം, ഉയര്‍ച്ചയിലേക്ക് ഇവര്‍: മാസഫലം
മാര്‍ച്ച് മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില ജ്യോതിഷ മാറ്റങ്ങളുണ്ട്. അതില്‍ പലപ്പോഴും അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇതേ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. മാര്‍ച്ച് മാസത്തിലാണ് ഏറ്റവും വലിയ ഗ്രഹമാറ്റം സംഭവിക്കുന്നത്. ശനി മാര്‍ച്ച് 29-ന് മീനം രാശിയിലേക്ക് മാറുന്നു.
അത് മാത്രമല്ല ഫെബ്രുവരി അവസാന ആഴ്ച മുതല്‍ മാര്‍ച്ച് മാസം മുഴുവന്‍ ശനി അസ്തമയത്തിലുമായിരിക്കും. അതോടൊപ്പം തന്നെ വ്യാഴം ഇടവം രാശിയില്‍ സഞ്ചരിക്കുന്നു. രാഹു മീനം രാശിയില്‍ തന്നെ മിലനില്‍ക്കുന്നു. ബുധനാകട്ടെ മീനത്തില്‍ തന്നെ മാറ്റമില്ലാതെ തുടരുന്നു.ഇത്തരത്തില്‍ പല ഗ്രഹരാശി മാറ്റങ്ങളും മാര്‍ച്ചില്‍ സംഭവിക്കുന്നു. ഇനി മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ അലച്ചിലിന് സാധ്യത വളരെ കൂടുതലാണ്. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ പക്ഷേ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുതിയ ബിസിനസ് ആരംഭിക്കാന്‍ ശ്രമിക്കരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. അച്ഛനമ്മമാരുടെ ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടലവം രാശിക്കാര്‍ക്ക് ശുക്രന്റെ മാറ്റത്തില്‍ അനുകൂലമായ സമയമാണ് സംഭവിക്കുന്നത്. ബിസിനസില്‍ ലാഭം വര്‍ദ്ധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. രോഗത്തിന് ചികിത്സ തേടേണ്ടി വരുന്നു. ഊഹക്കച്ചവടത്തിന് നില്‍ക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. സൗഹൃദ അല്‍പം ശ്രദ്ധിച്ച് വേണം തിരഞ്ഞെടുക്കുന്നതിന്. പ്രതികൂല സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. യാത്രകള്‍ സൂക്ഷിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് കാര്യസാധ്യത്തിന് അനുകൂലമായ സമയമാണ്. പലപ്പോഴും വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയുണ്ടാവും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും മികച്ചതായിരിക്കും. അവധിയില്‍ പ്രവേശിച്ചവര്‍ ജോലിയില്‍ പ്രമോഷനോടെ തിരിച്ചെത്തുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മാര്‍ച്ച് മാസം. എങ്കിലും സമ്മര്‍ദ്ദത്തിന് അവസാനം നേട്ടങ്ങളുണ്ടാവും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വീട്ടില്‍ നിന്ന് വിട്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാവും. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുകയില്ല. അത് ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. സാമ്പത്തികം മികച്ചതായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധശുക്ര സംയോഗം ഗുണാനുഭവങ്ങള്‍ നല്‍കുന്നു. പലപ്പോഴും വിദേശത്ത് നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നു. ജോലി അന്വേഷിക്കുന്നവര്ക്ക് അനുകൂല സമയമാണ്. ബിസിനസില്‍ നിന്ന് നേട്ടങ്ങളുണ്ടാവുന്നു. ശുഭകരമായ കാര്യങ്ങള്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസമാണ് മാര്‍ച്ച്. മാത്രമല്ല നിങ്ങളുടെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ അനുകൂലമായി മാറുന്നു. കര്‍മ്മരംഗത്ത് സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവും. പ്രതീക്ഷക്കനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുന്നു. സ്വര്‍ണസമ്മാനങ്ങള്‍ക്കുള്ള യോഗം കാണുന്നു. മത്സരങ്ങളില്‍ വിജയിക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു പരിവര്‍ത്തനം സംഭവിക്കണം എന്നില്ല. എങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. പക്ഷേ അബദ്ധം പറ്റാതെ സൂക്ഷിക്കേണ്ടതാണ്. വാഹന ഉപയോഗത്തില്‍ അല്‍പം ശ്രദ്ധ വേണം. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. പ്രതീക്ഷിച്ച ജോലിയ്ക്കായി കൂടുതല്‍ കാത്തിരിക്കേണ്ടി വരും.
ധനു
ധനു രാശിക്കാര്‍ക്ക് പലപ്പോഴും കുടുംബത്തില്‍ അനിഷ്ടം അനുഭവിക്കേണ്ടി വരുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും ഇവരുടെ ജീവിതം എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബന്ധുക്കള്‍ക്ക് പലപ്പോഴും നിങ്ങളോട് അനിഷ്ടം തോന്നാം. അത് നിങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. എങ്കിലും പൊതുവേ മോശമല്ലാത്ത ഫലം മാര്‍ച്ച് നല്‍കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവാം. പലപ്പോഴും കണക്ക് കൂട്ടലുകള്‍ പിഴയ്ക്കാം. അത് നിങ്ങളെ പല അബദ്ധത്തിലും ചാടിക്കും. എന്നാല്‍ ശുക്രന്‍ ഉച്ചസ്ഥിതിയില്‍ നില്‍ക്കുന്നതിനാല്‍ ഭാഗ്യാനുഭവങ്ങളും ഉണ്ടാവാം. പല കോണില്‍ നിന്നും ആനുകൂല്യങ്ങള്‍ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി വിദേശത്ത് പോവേണ്ടതായി വരും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളാണ് മാര്‍ച്ച് നല്‍കുന്നത്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവാമെങ്കിലും മാര്‍ച്ച് പകുതിയോടെ അതിനെ പരിഹരിക്കാന്‍ സാധിക്കും. ഭൂമിയിടപാടുകള്‍ വളരെ ശ്രദ്ധിക്കണം. പറ്റിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലയ്ക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസം അല്‍പം ശ്രദ്ധ വേണം. പക്ഷേ സാമ്പത്തിക സ്ഥിതിയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന മാറ്റമുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ തല പൊക്കും. എങ്കിലും അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത. ദാമ്പത്യം മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











