Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഗ്രഹണം 2025: 4 രാശികള്‍ സാക്ഷിയാകാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍ക്ക്, തുടക്കം വരും മണിക്കൂറുകള്‍ക്കുള്ളില്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ ഈ മാസം നടക്കാന്‍ പോകുകയാണ്. വൈകാരികമായും ശാരീരികമായുമെല്ലാം ആളുകളെ സ്വാധീനിക്കുന്ന ഗ്രഹണം ജീവിതത്തില്‍ പല മാറ്റങ്ങളും കൊണ്ടുവരും. ചിലര്‍ക്കത് വളരെ വ്യക്തമായി തന്നെ അനുഭവവേദ്യമാകും.

മാര്‍ച്ച് 14-ന് അതായത് നാളെ നടക്കാന്‍ പോകുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തോടെ തന്നെ ചില നാളുകാര്‍ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ചില സംഭവങ്ങള്‍ക്കും വ്യക്തിപരമായ മാറ്റങ്ങള്‍ക്കും സാക്ഷിയാകും. ഭൂതത്വരാശിയായ കന്നി യില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ആന്തരികമായ മാറ്റങ്ങള്‍ക്കും ഉള്ളിലെ മുറിവുകള്‍ ഉണങ്ങാനും സ്വയം വിലയിരുത്തലിനും ഉള്ള അവസരങ്ങള്‍ നല്‍കും. ഈ രാശികളില്‍ ജനിച്ചവര്‍ തങ്ങളുടെ ഏറ്റവും മികച്ച വശം കാഴ്ചവെക്കാനും പരമാവധി പൂര്‍ണ്ണത കൊണ്ടുവരാനും ശ്രമിക്കും. ചന്ദ്രഗ്രഹണം നല്‍കുന്ന ഊര്‍ജ്ജം ഇവരില്‍ ആഴ്ചകളോളം അനുഭവവേദ്യമാകും. മാര്‍ച്ച് 29ന് മേടത്തില്‍ സൂര്യഗ്രഹണം സംഭവിക്കുന്നതോടെ ചില വലിയ മാറ്റങ്ങളിലൂടെ ഇവര്‍ കടന്നുപോകും. ക്രമം തെറ്റിയ ചിന്തകളും ആശയക്കുഴപ്പങ്ങളും നീങ്ങി, വ്യക്തതയും ആത്മബോധവും വീണ്ടെടുക്കാനും പുതിയ തുടക്കങ്ങളെ സ്വീകരിക്കാനും ഇവര്‍ക്കാകും. നേതൃശേഷിയും സ്വാശ്രയത്വവും സ്വയം അംഗീകരിക്കാനുള്ള ആത്മവിശ്വാസവും ഇവര്‍ക്ക് കൈവരും.
മാര്‍ച്ചില്‍ നടക്കാന്‍ പോകുന്ന ഗ്രഹണങ്ങള്‍ പ്രധാനമായും നാല് രാശികള്‍ക്കാണ് ജീവിതത്തിന് വഴിത്തിരിവേകുന്നത്. ആ നാല് രാശികള്‍ ഏതെല്ലാമാണെന്നും അവരെ തേടിയെത്താന്‍ പോകുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
മേടം
അശ്വതി, ഭരണി, കാര്‍ത്തിക 1/4
2025-ലെ രണ്ടാമത്തെ ഗ്രഹണം നടക്കുന്നത് മേടം രാശിയിലാണ്. അതിനാല്‍ തന്നെ മേടം രാശിക്കാര്‍ തീര്‍ച്ചയായും ഗ്രഹണത്തിന്റെ സ്വാധീനമറിയും. ലക്ഷ്യങ്ങളിലേക്ക് അടുക്കാനും കഴിവുകള്‍ പൂര്‍ണതോതില്‍ ഉപയോഗപ്പെടുത്താനുമുള്ള അവസരങ്ങള്‍ പ്രപഞ്ചം ഈ രാശിക്കാര്‍ക്കായി ഒരുക്കും. പ്രപഞ്ചം ഇവര്‍ക്ക് വഴികാട്ടിയാകും. ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഇവര്‍ക്ക് കൃത്യമായ അറിവുണ്ടാകും. കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തിറങ്ങുന്നത് വലിയൊരു ചുവടുവെപ്പാകും. വലിയ മാറ്റങ്ങള്‍ക്കായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ത്യാഗം, വിട്ടുവീഴ്ച, ആഗ്രഹങ്ങള്‍ വേണ്ടെന്ന് വെക്കല്‍, സ്വന്തം കാര്യങ്ങളില്‍ അലംഭാവം എന്നീ ശീലങ്ങള്‍ ഈ രാശിക്കാര്‍ മാറ്റിവെച്ചേ മതിയാകൂ.
കന്നി
ഉത്രം 3/4, അത്തം, ചിത്ര 1/2
കന്നി രാശിക്കാരും ഈ വര്‍ഷത്തെ ആദ്യ ഗ്രഹണങ്ങളില്‍ ജീവിതത്തില്‍ ചില വഴിത്തിരിവുകളിലെത്തും. ചന്ദ്രഗ്രഹണം നടക്കുന്നത് കന്നി രാശിയില്‍ ആണ് എന്നതിനാല്‍ തന്നെ ആഴത്തിലുള്ള വൈകാരികാനുഭവങ്ങള്‍ ഇവര്‍ക്കുണ്ടാകും. ബന്ധങ്ങള്‍, കര്‍മ്മഫലങ്ങള്‍ എന്നിവയെല്ലാം ഗ്രഹണത്തിന്റെ ശക്തിയറിയും. ഉള്ളില്‍ ഉണങ്ങാതെ കിടക്കുന്ന ചില മുറിവുകളും ഒളിപ്പിച്ചുവെച്ചതോ അവഗണിച്ചതോ ആയ വികാരങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കാനും ഉചിതമായ നീക്കങ്ങള്‍ നടത്താനും സാധിക്കും.
സ്വയം വിലകുറച്ചുകാണുന്ന സ്വഭാവം മാറ്റിവെക്കേണ്ട സമയമാണിത്. സ്വന്തം വില തിരിച്ചറിയുക. സത്യത്തില്‍ നിന്ന് ഇനിയും ഒളിച്ചോടാന്‍ ശ്രമിക്കാതിരിക്കുക. ജീവിതം സന്തുലിതമാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ബോധ്യം ഇവരുടെ മനസ്സില്‍ തെളിയും. പിന്നോട്ടുവലിക്കുന്ന ഭയങ്ങളെയും വെല്ലുവിളികളെയും ധൈര്യപൂര്‍വ്വം നേരിടാനും പരിമിതികള്‍ മറികടന്ന് വളര്‍ച്ചയെ പുല്‍കാനും ഗ്രഹണം കന്നി രാശിക്കാര്‍ക്ക് ശക്തി നല്‍കും.
തുലാം
ചിത്ര 1/2 ചോതി, വിശാഖം 3/4
തുലാം രാശിക്കാര്‍ മേടത്തില്‍ നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തോടെ ബന്ധങ്ങളില്‍ ചില സമ്മര്‍ദ്ദങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോകും. എന്നാല്‍ അവ നല്ലതിനാണെന്ന് മനസ്സിലാക്കുക. സ്വന്തം ആവശ്യങ്ങള്‍ വേണ്ടെന്ന് വെക്കാനും സമാധാനത്തെ കരുതി സ്വന്തം ജീവിതത്തെ ബാധിക്കുന്ന തീരുമാനമെടുക്കലില്‍ മൗനം പാലിക്കാനും ഇനിയങ്ങോട്ട് തുലാം രാശിക്കാര്‍ തയ്യാറാകില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിരുകള്‍ വെക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് തുലാം രാശിക്കാര്‍ക്ക് കൃത്യമായ ബോധ്യം വന്നിട്ടുണ്ടാകും. അതിരുകള്‍ ഉണ്ടായത് കൊണ്ട് സ്‌നേഹം ഇല്ലാതാകില്ലെന്നും എന്നാല്‍ പരീക്ഷണങ്ങള്‍ നേരിടാന്‍ അതിരുകള്‍ അത്യാവശ്യമാണെന്നും തുലാം രാശിക്കാര്‍ പഠിച്ചുകഴിഞ്ഞു.
സൂര്യ ചന്ദ്ര ഗ്രഹണങ്ങളോടെ സ്വയം വഴികാട്ടിയാകേണ്ടതിന്റെയും കരുത്തരാകേണ്ടതിന്റെയും അടുത്ത ഘട്ടത്തിലേക്ക് തുലാം രാശിക്കാര്‍ എത്തും. ബഹുമാനം, മനസ്സിലാക്കല്‍ എന്നിവ ബന്ധങ്ങളില്‍ തെളിയും. താനുമായി തന്നെയുള്ള ബന്ധത്തില്‍ പോലും ഏറ്റവും ബഹുമാനം നല്‍കാന്‍ ശ്രദ്ധിക്കും. അങ്ങനെ സ്വയം കരുതലിന്റെ ബലത്തില്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ തിളങ്ങാനും പരിമിതികളെ നിരാകരിക്കാനും മറ്റുള്ളവരെ അത്ഭുതപ്പെടുത്താനും തുലാം രാശിക്കാര്‍ക്ക് സാധിക്കും.
മീനം
പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
മീനം രാശിക്കാര്‍ കന്നി രാശിയിലെ ചന്ദ്രഗ്രഹണത്തോടെ അവരുടെ ബന്ധങ്ങളിലും പങ്കാളിത്തങ്ങളിലും ചില പരിണാമങ്ങള്‍ക്ക് സാക്ഷിയാകും. വൈകാരികമായി പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുമെങ്കിലും വിധി ഇവരെ വളര്‍ച്ചയിലേക്കും വികാസത്തിലേക്കും എത്തിക്കും. വളരെ സുരക്ഷിതമായ ഒരിടത്ത് നിലകൊണ്ട്, സ്വന്തം ആവശ്യങ്ങള്‍ മറന്ന്, വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടി സമയം തള്ളിനീക്കുന്നത് ഇനിയങ്ങോട്ട് രക്ഷയാകില്ല എന്ന് മീനം രാശിക്കാര്‍ക്ക് ബോധ്യമാകും.
വെല്ലുവിളികളാണ് ആത്മാവിനെ സുഖപ്പെടുത്താനുള്ള മരുന്ന് എന്ന് വിധി നിങ്ങളെ ബോധ്യപ്പെടുത്തും. എല്ലാ വെല്ലുവിളികളും ഒന്നിച്ചെത്തുന്നത് കടുത്ത പരീക്ഷണമാകുമെങ്കിലും അവയെല്ലാം അതിജീവിക്കാന്‍ സാധിക്കും. ഈ ഗ്രഹണകാലം മീനം രാശിക്കാരെ പരാശ്രയത്വത്തിന്റെ വിലപ്പെട്ട പാഠങ്ങള്‍ പഠിപ്പിക്കും.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
നേരിട്ട്സൂര്യനെ നോക്കുന്നത് ഉചിതമല്ല. നേരിട്ടല്ലാതെ, പിന്‍ഹോള്‍ പ്രൊജക്ടര്‍, സോളാര്‍ കണ്ണടകള്‍ എന്നിവ ഉപയോഗിക്കാം. ക്യാമറ, ബൈനോക്കുലര്‍, ടെലസ്‌കോപ്പ് എന്നിവ ഉപയോഗിക്കുമ്പോള്‍ സോളാര്‍ ഫില്‍റ്റര്‍ ഉപയോഗിക്കുക
മാര്‍ച്ച് 29-നാണ് 2025-ലെ ആദ്യ സൂര്യഗ്രഹണം
മാര്‍ച്ച് 14നാണ് 2025-ലെ ആദ്യ ചന്ദ്രഗ്രഹണം



Click it and Unblock the Notifications