Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ചൊവ്വാദോഷം അകലും, ദാമ്പത്യപ്രശ്നങ്ങള്‍ തീരും; വൈവാഹിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ചെയ്യേണ്ടത്
ചൊവ്വാദോഷമെന്നത് വളരെ കഠിനമായ ദോഷങ്ങളിലൊന്നാണ്. പലരുടെയും വിവാഹസ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഈ ഗ്രഹദോഷം മംഗല്യദോഷമെന്നും അറിയപ്പെടുന്നു. ജാതകത്തില്‍ ചൊവ്വാഗ്രഹത്തിന്റെ സ്ഥാനം അശുഭസ്ഥാനത്താകുമ്പോഴാണ് ചൊവ്വാദോഷം രൂപം കൊള്ളുന്നത്. ചൊവ്വാദോഷം മൂലം വിവാഹത്തില്‍ തടസ്സങ്ങളും പ്രതിസന്ധികളും രൂപം കൊള്ളുമെന്നാണ് വിശ്വാസം. ചൊവ്വാഗ്രഹത്തിന്റെ കോപം കാരണമാണ് ഇവര്‍ക്ക് ബന്ധങ്ങളില്‍ പ്രത്യേകിച്ച് വിവാഹബന്ധങ്ങളില്‍ സന്തോഷമോ സമാധാനമോ ഉണ്ടാകാത്തത്.

ചൊവ്വാദോഷമകലാനും ദാമ്പത്യം സന്തോഷകരമാകാനും പ്രാര്‍ത്ഥിക്കേണ്ടത് ദുര്‍ഗ്ഗാദേവിയുടെ ബ്രഹ്മചാരിണി സ്വരൂപത്തെയാണ്.
ബ്രഹ്മചാരിണിയും ചൊവ്വയും
ദുര്‍ഗ്ഗയുടെ ശാന്തസ്വരൂപിണിയും, സമാധാന പ്രിയങ്കരിയും ഭക്തപ്രിയയുമായ രൂപമാണ് ബ്രഹ്മചാരിണി. ജ്യോതിഷത്തില്‍ ചൊവ്വാഗ്രഹത്തിന്റെ അശുഭ ഫലങ്ങളെയും ദോഷങ്ങളെയും നീക്കാന്‍ ശക്തിയുള്ള ദേവിരൂപമായാണ് ബ്രഹ്മചാരിണിയെ കരുതുന്നത്. അതുകൊണ്ട് വിവാഹദോഷങ്ങള് മാറാനും ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളകറ്റി സന്തോഷവും സമാധാനവും നേടാനും ബ്രഹ്മചാരിണി രൂപത്തെയാണ് പ്രാര്‍ത്ഥിക്കേണ്ടത്.
ചൊവ്വാദോഷം
ഗ്രഹനിലയില്‍ ചൊവ്വ 1, 4, 7, 8, 12 ഭാവങ്ങളില്‍ സ്ഥിതി ചെയ്യുമ്പോഴാണ് ചൊവ്വാദോഷം ഉണ്ടാകുന്നത്. ചൊവ്വാദോഷമുണ്ടാകുമ്പോള് ദമ്പതിമാര്‍ക്കിടയില്‍ തെറ്റിദ്ധാരണകളും വഴക്കും വൈകാരിക അടുപ്പമില്ലായ്മയും ഉണ്ടാകും. ചിലയാളുകള്‍ക്ക് ഉത്തമ പങ്കാളിയെ കണ്ടെത്തുന്നതില്‍ കാലതാമസവും പ്രതിസന്ധികളും ഉണ്ടാകും. ചൊവ്വാദോഷമുള്ളപ്പോള് വിവാഹജീവിതം ദുഷ്കരമായിരിക്കും. ദീര്‍ഘമാംഗല്യം അസാധ്യമായേക്കും.
പരിഹാരം
ചൊവ്വയുടെ ക്രോധത്തെ ശമിപ്പിക്കുന്ന മൂര്‍ത്തികളെ ഭജിക്കുക എന്നതാണ് ചൊവ്വാദോഷം അകലാനുള്ള ഒരു പരിഹാരം. പ്രായശ്ചിത്തം, സഹനം, സമാധാനം എന്നീ ഗുണങ്ങളുടെ പ്രതീകമാണ് ബ്രഹ്മചാരിണി. ഈ ഗുണങ്ങള്‍ കൈവന്നാല്‍ ഒരു വ്യക്തിക്ക് ചൊവ്വയുടെ ക്രോധത്തെ പ്രതിരോധിക്കാനാകുമെന്നാണ് വിശ്വാസം. മാത്രമല്ല ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹമുണ്ടെങ്കില്‍ ജീവിതത്തില്‍ വൈകാരികമായ സ്ഥിരതയും ക്ഷമയും മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവും വന്നെത്തും. ദാമ്പത്യം അര്‍ത്ഥവത്തും ആരോഗ്യകരവുമാക്കാുനും പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ഗുണങ്ങള്‍ കൂടിയേ തീരൂ.
ബ്രഹ്മചാരിണിയെ ഭജിച്ചാലുള്ള മറ്റ് ഗുണങ്ങള്‍
ബ്രഹ്മചാരിണി ദേവിയെ ഭജിച്ചാല്‍ ചൊവ്വാദോഷവും ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുക മാത്രമല്ല, ഒരാള്‍ക്ക് ജീവിതത്തില്‍ ആത്മീയ ഉണര്‍വ്വ് ലഭിക്കുകയും എല്ലാ ബന്ധങ്ങളും ഊഷ്മളമാകുകയും മനസ്സിലുള്ള ശാന്തിയും സമാധാനവും വര്‍ധിക്കുകയും ചെയ്യും.
നവരാത്രിയുടെ രണ്ടാം ദിനത്തില്‍ ദുര്‍ഗ്ഗയുടെ ബ്രഹ്മചാരിണി സ്വരൂപത്തെയാണ് ആരാധിക്കുന്നത്. ഇന്നേദിവസം ബ്രഹ്മചാരിണിയെ പൂജിക്കുകയും മന്ത്രങ്ങള്‍ ഉരുവിടുകയും പഞ്ചാമൃതം നേദിക്കുകയും ദാനധര്‍മ്മാദികള്‍ ചെയ്യുകയും ചെയ്താല്‍ ബ്രഹ്മചാരിണി ദേവിയുടെ അനുഗ്രഹം സിദ്ധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
