Latest Updates
-
പ്ലസ് വൺ പഠനം ഉഷാറാക്കാം; പഠനമുറിയിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ചൊവ്വയാണ് രാജാവ്: രാജയോഗം കൊടികുത്തി വാഴും 3 രാശി
കാലാകാലങ്ങളില്‍ ഗ്രഹമാറ്റവും നക്ഷത്രമാറ്റവും സംഭവിക്കുന്നുണ്ട്. അതിന്റെ സ്വാധീനം പ്രപഞ്ചത്തില്‍ സംഭവിക്കുന്നുമുണ്ട്. പലപ്പോവും അനൂകൂലമായ മാറ്റങ്ങള്‍ സംഭവിക്കുമെങ്കിലും പ്രതികൂല മാറ്റങ്ങളേയും നമ്മള് കരുതിയിരിക്കണം. ചില ഗ്രഹങ്ങള്‍ രാശിമാറുന്നത് പോലെ അതിന്റെ വക്രഗതിസഞ്ചാരവും ഉണ്ടാവുന്നു. ജ്യോതിഷപ്രകാരം ഉണ്ടാവുന്ന ഇത്തരം ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തെ വളരെയധികം മാറ്റങ്ങളിലേക്ക് എത്തിക്കും.
ഒന്‍പത് ഗ്രഹങ്ങളും 12 രാശിക്കാരേയും ബാധിക്കുന്നു. അതുപോലെ തന്നെ വക്രഗതി സഞ്ചാരവും ഓരോ രാശിയേയും ബാധിക്കുന്നു. ചൊവ്വയെ പൊതുവേ ദോഷഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ ചൊവ്വയുടെ ചലനങ്ങള്‍ വളരെ മോശമായി കാണുന്നു. എന്നാല്‍ ചൊവ്വ അതിന്റെ വക്രഗതിസഞ്ചാരം ആരംഭിക്കുമ്പോള്‍ അതിലും നല്ലൊരു സമയമില്ല എന്ന് തന്നെ ഉറപ്പിക്കാം.

വേദജ്യോതിഷപ്രകാരം 2024 ഡിസംബര്‍ 7 ന് രാവിലെ 5:01 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ വക്രഗതിയില്‍ സഞ്ചരിക്കും. ഇത് 2025- ഫെബ്രുവരി വരെ നിലനില്ക്കുന്നു. ഇതില്‍ 12 രാശിക്കാരിലും ചെലുത്തുന്ന സ്വാധീനം പോലെ തന്നെ ചില രാശിക്കാരില്‍ അല്പം കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാജയോഗത്തോടെ മുന്നോട്ട് പോവാന്‍ വിധിക്കപ്പെട്ട ചില രാശിക്കാരുണ്ട്. ഒരിക്കലും ഇവരുടെ ജീവിതത്തില്‍ രണ്ടാമതൊരു ചിന്തയുടേയോ പശ്ചാത്താപത്തിന്റേയോ ആവശ്യം പോലും വരുന്നില്ല. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതിയിലുള്ള സഞ്ചാരം ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. പലപ്പോഴും തൊഴില്‍ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കൂടാതെ തൊഴില്‍ സംബന്ധമായി നിങ്ങളെ വലയം ചെയ്തിരുന്ന ആശങ്കകള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം സാമ്പത്തിക നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മനസ്സിനും ശരീരത്തിനും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. ഏത് കാര്യത്തിലും ബുദ്ധിപൂര്‍വ്വം നിക്ഷേപം നടത്തുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ലക്ഷങ്ങള്‍ കൊയ്യാം എന്നതാണ് സത്യം. മാസം മുഴുവന്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളപ്പോലും അമ്പരപ്പിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വാഹനയോഗം ചൊവ്വ നല്കുന്നു എന്നതാണ് സത്യം. സ്വപ്നസാക്ഷാത്കാരത്തിന് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സ്വന്തം ബിസിനസ് ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സഹോദരന്റെ ജീവിതത്തിലേക്ക് വരെ നിങ്ങള്‍ക്ക് ഭാഗ്യം നല്കാന് സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. പ്രണയം വിവാഹത്തിലേക്കെത്തുന്നതിന് വരെ സാധ്യത കാണുന്നു. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പോലും പരിഹരിക്കപ്പെടുന്നു. അത്രയധികം സന്തോഷം ദാമ്പത്യ ജീവിതത്തില്‍ വരെ നിങ്ങളെ തേടി എത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല നേട്ടങ്ങള്‍ ചൊവ്വ നല്കുന്നു. പലപ്പോഴും ആഢംബര ജീവിതം പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു. കടം വാങ്ങിയെങ്കില്‍ പോലും അതെല്ലാം തിരിച്ച് കൊടുക്കുന്നതിനും മികച്ച വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. ചൊവ്വ അനുഗ്രഹഭാവത്തില്‍ നില്ക്കുന്നതിനാല് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ നേട്ടങ്ങളിലേക്ക് എത്തുന്നു. തുലാം രാശിക്കാരുടെ ദാമ്പത്യ ജീവിതം വരുന്ന മാസങ്ങളില്‍ സന്തോഷകരമായിരിക്കും. അതിസമ്പന്നയോഗമാണ് ഇവരെ കാത്തിരിക്കുന്നത് എന്നത് പോലും അതിശയോക്തിയല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications