Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല
ചൊവ്വ കര്‍ക്കടകത്തില്‍ വക്രഗതിയില്‍: 2025-ലും ദുരിതം മാറില്ല, ഭയപ്പെടുത്തുന്ന ഗ്രഹമാറ്റത്തിന് സാധ്യത
ചൊവ്വയുടെ വക്രഗതി സഞ്ചാരം കര്‍ക്കടകം രാശിയില്‍ സംഭവിക്കാന്‍ പോവുകയാണ്. വരുന്ന 10 ദിവസത്തിനുള്ളില്‍ അതായത് നവംബര്‍ 30-ന് ചൊവ്വ കര്‍ക്കടകം രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് ഗുരുതരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ദോഷങ്ങളാണ് ഒരു ഗ്രഹം വക്രഗതിയില്‍ സഞ്ചരിക്കുമ്പോള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സമയം എപ്പോഴും ഒരു പുനര്‍ചിന്തക്കും ആത്മപരിശോധനക്കും വേണ്ടിയുള്ളതാണ്.
ചൊവ്വ 2024 നവംബര്‍ 30 മുതല്‍ 2025 ജനുവരി 12 വരെയാണ് ചൊവ്വ പ്രതിലോമ ചലനത്തില്‍ മുന്നോട്ട് പോവുന്നത്. പലപ്പോഴം വിപരീത ഫലത്തെയാണ് ഈ സമയം ചൊവ്വ പ്രദാനം ചെയ്യുന്നത്. എല്ലാ കാര്യത്തിലും സംഘര്‍ഷവും പ്രതിസന്ധികളുമാണ് 12 രാശിക്കാര്‍ക്കും ഈ സമയം ചൊവ്വ കാത്തു വെക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് 12 രാശിക്കാരും കടന്നു പോവുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് കര്‍ക്കടകത്തിലെ ചൊവ്വയുടെ പ്രതിലോമ ചലനം പലപ്പോഴും ദോഷ ഫലങ്ങള്‍ നല്‍കുന്നതാണ്. ഇത് കുടുംബ ബന്ധങ്ങളെ തകര്‍ക്കുന്നു. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ വഷളാവുകയാണ് ചെയ്യുന്നത്. പലപ്പോഴും വൈകാരികമായ പല കാര്യങ്ങളെക്കുറിച്ചും ചിന്തിച്ച് നിങ്ങള്‍ തന്നെ പ്രശനത്തിലാവുന്നു.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20):
ചൊവ്വയുടെ പിന്മാറ്റം ഇടവം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയത്തെയും ദിനചര്യയെയും മോശമായി തന്നെ ബാധിക്കും. പലപ്പോഴും നിങ്ങളുടെ സംസാരത്തില്‍ പലര്‍ക്കും തെറ്റിദ്ധാരണയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ക്ഷമയോടെയിരിക്കുക എന്നതാണ് ഏക പോംവഴി. ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റപ്പെടുന്നതിന് പ്രതിസന്ധികളുണ്ടാവുന്നു.
മിഥുനം രാശി (മെയ് 21 - ജൂണ്‍ 20):
മിഥുനം രാസിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രതിസന്ധികള്‍ അനുഭവപ്പെടാം. അത് മാത്രമല്ല പല വിധത്തിലുള്ള തിരിച്ചടികളും ഉണ്ടാവാം. യഥാര്‍ത്തത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കടകം രാശിയില്‍ നടക്കുന്ന ചൊവ്വയുടെ പിന്മാറ്റം പലപ്പോഴും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും പ്രതിസന്ധികളുണ്ടാക്കുന്നു. കൂടാതെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാവുന്നില്ല. പണത്തിന്റെ കാര്യത്തില്‍ പോലും എപ്രകാരം മാറ്റങ്ങള്‍ എന്നത് പ്രവചനാതീതമായിരിക്കും.. വൈകാരിക മാറ്റങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും ചൊവ്വയുടെ വക്രഗതി സഞ്ചാരം വളരെയധികം മോശം ഫലങ്ങള്‍ കൊണ്ട് വരുന്നു. അരക്ഷിതാവസ്ഥയുണ്ടാവുന്നതിനും വൈകാരികമായി വളരെ മോശം ഫലങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നതിനും സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ മോശം സ്വഭാവങ്ങള്‍ എല്ലാം തന്നെ ഈ സമയം പുറത്തേക്ക് വരുന്നു.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
ചൊവ്വയുടെ വക്രഗതി സഞ്ചാരം കന്നി രാശിക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും. പലപ്പോഴും സൗഹൃദങ്ങളില്‍ പോലും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയുണ്ടാവും. പിരിമുറുക്കം വര്‍ദ്ധിക്കുകയം സമ്മര്‍ദ്ദം നിങ്ങളെ അടിമപ്പെടുത്തുകയും ചെയ്യുന്നു. ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും അത് പ്രതിസന്ധികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതി സഞ്ചാരം പലപ്പോഴും കരിയറിനേയും സ്വകാര്യ ജീവിതത്തേയും ഒരുപോലെ തന്നെ ബാധിക്കുന്നു. ലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ നിങ്ങള്‍ ഉഴലുന്നു. പലപ്പോഴും ഏത് വെല്ലുവിളികളേയും നിങ്ങള്‍ നേരിടുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ക്ഷമയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21):
കര്‍ക്കടകത്തിലെ ചൊവ്വയുടെ പിന്മാറ്റം വൃശ്ചികം രാശിക്കാരുടെ എല്ലാ വിശ്വാസത്തേയും തകര്‍ക്കുന്നു. മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള അസ്വസ്ഥത അനുഭവപ്പെടാം. പലപ്പോവും ദീര്‍ഘദൂരയാത്രകളില്‍ പോലും പല വിധത്തിലുള്ള വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും അനുകൂലമായ ഫലം ഉണ്ടാവണം എന്നില്ല.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21):
ധനു രാശിക്കാര്‍ക്ക് അവരുടെ അനുഭവത്തില്‍ നിന്ന് മോശം ഫലങ്ങളാണ് ചൊവ്വയുടെ വക്രഗതി സഞ്ചാരം നല്‍കുന്നത്. മാത്രമല്ല നഷ്ടപ്പെട്ട പ്രണയത്തിന് പുറകേ പോയി ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നതിലേക്ക് നിങ്ങളെത്തുന്നു. പലപ്പോഴും പരിഹരിക്കാന്‍ സാധിക്കാത്ത പ്രശ്‌നങ്ങളിലേക്കുള്ള തുടക്കമാണ് ഇത്. കൂടാതെ ജോലിയില്‍ പ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് പലപ്പോഴും ബിസിനസില്‍ ഇത് വരെയില്ലാത്ത പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ മുന്‍പുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതെ മുന്നോട്ട് പോവുന്നത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പരീക്ഷയില്‍ പരാജയത്തിന് സാധ്യതയുണ്ട്. ആശയവിനിമയത്തിലെ പ്രതിസന്ധികള്‍ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. ബന്ധങ്ങളില്‍ ഇത് അകല്‍ച്ചയുണ്ടാക്കും.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ചൊവ്വയുടെ വക്രഗതിസഞ്ചാരം ദോഷഫലങ്ങള്‍ നല്‍കുന്നു. കൂടാതെ ദിനചര്യകളില്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കൂടാതെ ജീവിത ശൈലിയില്‍ പുനര്‍വിചിന്തനത്തിന്റെ ആവശ്യം വരുന്നു. സന്തോഷകരമായ സാഹചര്യം പലപ്പോഴും നിങ്ങളുടെ സാഹചര്യത്താല്‍ സങ്കടത്തിലേക്ക് വഴിമാറാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ചൊവ്വയുടെ പിന്മാറ്റം വളരെയധികം മോശം ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും ക്രിയേറ്റീവിറ്റിയെ പോലും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ വ്യക്തിപരമായി എപ്രകാരമാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത് എന്നത് പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവാം. അതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











