Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
ചൊവ്വ കര്‍ക്കിടകത്തില്‍: ഡിസംബര്‍ 7 മുതല്‍ അങ്ങോട്ട് 80 ദിവസം നിര്‍ണായകം, 3 പേരില്‍ വിധി ഭയപ്പെടുത്തും
വേദജ്യോതിഷ പ്രകാരം ഓരോ ഗ്രഹങ്ങള്‍ക്കും കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ചില ഗ്രഹങ്ങള്‍ രാശിമാറി ചലിക്കുമ്പോള്‍ ചില ഗ്രഹങ്ങളാകട്ടെ വക്രഗതി സഞ്ചാരം നടത്തുന്നു. വേദജ്യോതിഷത്തിലെ നാല് ഗ്രഹങ്ങള്‍ ഒഴികെ ബാക്കി എല്ലാ ഗ്രഹങ്ങളും വക്രഗതിയില്‍ സഞ്ചരിച്ചതിന് ശേഷം പിന്നീട് നേര്‍ഗതി പ്രാപിക്കുന്നു. അതില്‍ സൂര്യന്, ചന്ദ്രന്, രാഹു, കേതു എന്നീ ഗ്രഹങ്ങളാണ് വക്രഗതിയില്‍ മാത്രം സഞ്ചരിക്കുന്നത്. രാഹുവും കേതുവും വിപരീത ദിശയിലാണ് വക്രഗതി സഞ്ചാരം നടത്തുന്നതും. ഗ്രഹങ്ങളുടെ വക്രഗതി സഞ്ചാരം എപ്പോഴും ദോഷഫലങ്ങള്‍ മാത്രമാണ് നല്‍കുന്നതും.
ചൊവ്വ കര്‍ക്കിടകം രാശിയില്‍ ആണ് വക്രഗതി സഞ്ചാരം നടത്തുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ പല പ്രതിസന്ധികളും സൃഷ്ടിക്കുന്നു. പലപ്പോഴും ജീവന് വരെ അപകടമുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ശരീരബരം, ഊര്‍ജ്ജം, വാഹനം, ഭൂമി, വീട് എന്നിവയെല്ലാം ചൊവ്വയാണ് സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ ചൊവ്വയുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ വളരെയധികം ദോഷകരമായ മാറ്റങ്ങളും കൊണ്ട് വരുന്നു. 12 രാശിക്കാരില്‍ 3 രാശിക്കാര്‍ അതീവ ജാഗ്രതയോടെ വേണം ഈ ദിനങ്ങളില്‍ മുന്നോട്ട് പോവാന്‍. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ചൊവ്വയുടെ വക്രഗതി
ചൊവ്വയുടെ വക്രഗതി സഞ്ചാരം ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. വേദ ജ്യോതിഷ പ്രകാരം 2024 ഡിസംബര്‍ 7 ന് വക്രഗതി സഞ്ചാരം ആരംഭിക്കുന്ന ചൊവ്വ 2025 ഫെബ്രുവരി 24 വരെ വക്രഗതിയില്‍ തന്നെ സഞ്ചരിക്കും. അതായത് വരുന്ന 80 ദിവസത്തോളം ചൊവ്വയുടെ നെഗറ്റീവ് സ്വാധീനം നിങ്ങളുടെ ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു. പലപ്പോഴും ഒരു ദയയും കാണിക്കാതെയാണ് ചൊവ്വ അതിന്റെ ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നത്. 12 രാശിക്കാരിലും ഇത് സ്വാധീനം ചെലുത്തുമെങ്കിലും ഇനി പറയുന്ന 3 രാശിക്കാര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് സാധാരണ ഏതൊരു കാര്യത്തിനും ആവേശഭരിതമായ സ്വഭാവമായിരിക്കും. എന്നാല്‍ ചൊവ്വയുടെ പ്രതിലോമ ചലനം നിമിത്തം പലപ്പോഴും ഇവരില്‍ സ്വഭാവം തന്നെ മാറി മറിയാം. ദേഷ്യം, ക്ഷമയില്ലായ്മ, അമിതമായ അസ്വസ്ഥത എന്നിവ ഇവരില്‍ ഉണ്ടാവുന്നു. സമ്പാദിക്കുന്നതിന് വേണ്ടി എത്രയൊക്കെ ശ്രമിച്ചാലും ആ ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെടുന്നു. പലപ്പോഴും വരുമാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം പ്രതിസന്ധിയിലാവുന്നു. ജോലിയുടെ കാര്യത്തിലും അഭിപ്രായവ്യത്യാസവും സഹപ്രവര്‍ത്തകരുമായി പ്രശ്നങ്ങളും ഉണ്ടാവാം. ബിസിനസിലാകട്ടെ ഇതുവരെയില്ലാത്ത പ്രതിസന്ധികളും നഷ്ടവും അനുഭവിക്കേണ്ടി വരും. ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ഡിസംബര്‍ 8 മുതല്‍. പലപ്പോഴും അസൂയ, പ്രതികാരം,അമിത ദേഷ്യം എന്നീ വികാരങ്ങള്‍ നിങ്ങളെ പിടി കൂടുന്നു. കൂടാതെ സാമ്പത്തികസ്രോതസ്സുകള് ഇല്ലാതാവാം. ജോലി നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അത് പ്രതിസന്ധികളിലേക്ക് എത്തുകയോ ചെയ്യാവുന്നതാണ്. മത്സരത്തില്‍ അതിദയനീയമായാ പരാജയം സംഭവിക്കാം. പലപ്പോഴും കടബാധ്യത വര്‍ദ്ധിക്കുകയും ജീവിതം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുന്നു. ചിലവുകളില്‍ നിയന്ത്രണമില്ലാത്തത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ജീവിതം തന്നെ ദു:സ്സഹമായ അവസ്ഥ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും പരാജയം ഏറ്റെടുക്കേണ്ടി വരുന്നു. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിമോഹം നിങ്ങളെ പിടി കൂടുന്നു. കൂടാതെ അഹംഭാവവും വര്‍ദ്ധിക്കുന്നു. ഇതിലെല്ലാം തന്നെ ചൊവ്വയുടെ സ്വാധീനം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. നിക്ഷേപത്തില്‍ അതി ഭീകരമായ നഷ്ടത്തിന് സാധ്യതയുണ്ട്. പലപ്പോഴും ബിസിനസിലെ തടസ്സങ്ങളെ നിങ്ങള്‍ക്ക് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുകയില്ല. നിയമപരമായ പ്രശ്നങ്ങള്‍ പോലും നിങ്ങള്‍ക്ക് എതിരായി മാറുന്നു. സാമ്പത്തിക നഷ്ടം ബിസിനസിനെ ഛിന്നഭിന്നമാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications