Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും! -
ഓണസദ്യയ്ക്ക് അടുക്കള ഒരുക്കുമ്പോൾ ഈ വാസ്തു ടിപ്സ് ശ്രദ്ധിക്കൂ; ആഘോഷം സുരക്ഷിതമാക്കാം! -
Uthradam Wishes: ഉത്രാടം ആശംസകളും സന്ദേശങ്ങളും -
ഓണം 2026: ഈ 7 നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ! -
ഉത്രാടം, തിരുവോണം: ഓണക്കാലത്ത് ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ മറക്കരുത്! -
ഓണം ഷോപ്പിംഗിനിറങ്ങുമ്പോൾ സൂക്ഷിക്കണം; സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലെ ആ 'വിഷം' തിരിച്ചറിയാം ഇങ്ങനെ -
ഓണത്തിന് കസവു സാരി ഉടുക്കുമ്പോൾ വിയർപ്പും മേക്കപ്പും വില്ലനാകുമോ? ചർമ്മം തിളങ്ങാൻ ഈ ടിപ്സ് -
പഴങ്ങൾ മാത്രം കഴിച്ച് 15 കിലോ കുറച്ചു; രവി കിഷന്റെ ഡയറ്റ് പരീക്ഷിക്കും മുൻപ് ഇത് അറിയുക!
ശുക്രചൊവ്വ സംയോജനം: നേട്ടങ്ങള്‍ ഒന്നൊഴിയാതെ പടി കയറിയെത്തും, തലവര തെളിയിക്കും ശുക്രനൊപ്പം ചൊവ്വ
പലപ്പോഴും ഓരോ രാശി മാറ്റങ്ങളും ഓരോ തരത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു. അതില്‍ അനുകൂലഫലങ്ങളും പ്രതികൂല ഫലങ്ങളും ധാരാളമുണ്ട്. ആരോഗ്യം, ധനം, കരിയര്‍, ജോലി, ജീവിതം എന്നിവയെല്ലാം തന്നെ അനുകൂലമായി വരുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ ഉണ്ടാവുന്ന ഉയര്‍ച്ചയും നേട്ടങ്ങളും നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പുതുവര്‍ഷത്തില്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും അതനുസരിച്ച് മുന്നോട്ട് പോവേണ്ടതുമായ ചില ജ്യോതിഷ മാറ്റങ്ങളും ഉണ്ട്. ചൊവ്വയും ശുക്രനും ചേരുന്നതിന്റെ ഫലമായി രൂപം കൊള്ളുന്ന മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം
ജനുവരി മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. അത് മാത്രമല്ല മകരം രാശിയില്‍ ശുക്രനും ചൊവ്വയും സംയോജിക്കുന്നതിന്റെ ഫലമായി സുപ്രധാനയോഗമാണ് കാത്തിരിക്കുന്നത്. ജ്യോതിഷ സംബന്ധമായ പല മാറ്റങ്ങള്‍ക്കാണ് നിങ്ങളില്‍ തുടക്കമിടുന്നത്. ചൊവ്വയും ശനിയും മകരം രാശിയില്‍ ചേരുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളില്‍ സംഭവിക്കും. ശുക്ര മംഗള യോഗം രൂപപ്പെടുന്നതിന്റെ ഫലമായി ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്ര-മംഗള യോഗം അത്യധികം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അത് മാത്രമല്ല എല്ലാ മേഖലകളിലും ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. ധനലാഭവും സാമ്പത്തിക നേട്ടങ്ങളും എല്ലാം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കാണ് ഈ സമയം പരിഹാരം കാണാന്‍ സാധിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ് കാത്തിരിക്കുന്നത്. തൊഴില്‍ സംബന്ധമായി നോക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉയര്‍ച്ചകള്‍ ജീവിതത്തില്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തില്‍ നാലാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. സുഖം,സമൃദ്ധി എന്നിവ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. വാഹനം, വീട്, ഭൂമി എന്നിവ സ്വന്തമാക്കുന്നതിന് സാധിക്കും. ബുദ്ധിപരമായ പല മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നതിനുള്ള സമയമാണ്. ഭാഗ്യം ഏത് ഘട്ടത്തിലും നിങ്ങളെ തുണയ്ക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉയര്‍ച്ചയും കൊണ്ട് വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ മികവുണ്ടാവുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. നിങ്ങളുടെ ജീവിതം എത്രത്തോളം മികച്ചതാക്കാമോ അത്രത്തോളം ഗുണാനുഭവങ്ങള്‍ തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൂടുതല്‍ ഫലത്തോടെ കൈകളില്‍ എത്തുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ചൊവ്വയുടേയും ശുക്രയുടേയും സംയോഗം നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സംസാരിച്ച് ആളുകളെ സ്വാധീനിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ജോലിയില്‍ അവസരങ്ങള്‍ നിരവധി തേടി എത്തുന്നു. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വരുമാനം ഇരട്ടിയാവുകയും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നതിനും സാധിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications