Latest Updates
-
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ
നൂറുവര്ഷത്തിന് ശേഷം ശനിയും ചൊവ്വയും അപൂര്‍വ്വ സംയോഗത്തില്‍; ജോലിയോഗവും ധനലാഭവും ഫലം
ജ്യോതിഷത്തില്‍ സജീവത, ശക്തി, മുന്‍കൈ എടുക്കല്‍, ധൈര്യം എന്നിവയുടെയെല്ലാം പ്രതീകമാണ് ചൊവ്വ. അച്ചടക്കം, അനുവര്‍ത്തനം, സ്ഥിരത, ഭാവി ആസൂത്രണം ചെയ്യല്‍ എന്നിവയുടെയെല്ലാം ഗ്രഹമാണ് ശനി. ഈ രണ്ട് ഗ്രഹങ്ങളുടെയും അപൂര്‍വ്വ സംയോഗം കഴിഞ്ഞ ദിവസം നടക്കുകയുണ്ടായി. ഇരുഗ്രഹങ്ങളും അന്യോന്യം 60 ഡിഗ്രി കോണളവില്‍ വരുന്നത് സവിശേഷമായി കരുതപ്പെടുന്നു. ഈ അവസ്ഥയില്‍ ചൊവ്വ മേടത്തിലും ശനി കുംഭത്തിലുമാണ്.

ഈ രീതിയിലുള്ള ചൊവ്വ-ശനി സംയോഗം ശുഭകരമായാണ് കരുതുന്നത്. എല്ലാ രാശികളിലും ഇതിന്റെ പ്രഭാവമുണ്ടാകുമെങ്കിലും മൂന്ന് രാശികള്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ വിശേഷിച്ചും അനുഭവിക്കാം. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
മേടം
മേടം രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ശനിയുടെയെും ചൊവ്വയുടെയും ഈ അപൂര്‍വ്വ സംയോഗം ലാഭകരമാകും. പുതിയ ബന്ധങ്ങള്‍ ആരംഭിക്കാനുള്ള അപൂര്‍വ്വ അവസരങ്ങള്‍ ലഭിക്കും. കരിയറില്‍ സംതൃപ്തി നല്കുന്ന പുതിയ ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെടും. ധനം സമ്പാദിക്കാന്‍ സാധിക്കും. വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാന്‍ സാധിക്കും. മാത്രമല്ല, ഈ കാലയളവില്‍ പൊതുവേ ആത്മവിശ്വാസം വര്‍ധിക്കും. സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടുനുള്ള ഉത്സാഹം വര്‍ധിക്കും. ദാമ്പത്യജീവിതം കൂടുതല്‍ സുഖകരമാകും. ബന്ധങ്ങള്‍ ഊഷ്മളമാകുകയും ആരോഗ്യം തൃപ്തികരമായിരിക്കുകയും ചെയ്യും.
ഇടവം
ഇടവം രാശിയില്‍ ഉള്ള ആളുകള്‍ക്കും ചൊവ്വയുടെയും ശനിയുടെയും സംയോഗം അനുകൂലമായിത്തീരും. ഈ സമയത്ത് പാരമ്പര്യ സ്വത്ത് കൈവരാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കുകയും കരിയറില്‍ ഉന്നമനമുണ്ടാകുകയും ചെയ്യും. ജോലി കൂടുതല്‍ ആഹ്ലാദകരമായി തീരും. ബിസിനസില്‍ നിന്നും ലാഭം കൈവരും. ആഗ്രഹിച്ച കാര്യങ്ങള്‍ സഫലമാക്കാന്‍ കഴിയും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സാധിക്കും. ഈ സമയത്ത് വരുമാനം വളരെയധികം വര്‍ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും. ബിസിനസുകാര്‍ വലിയ കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിയില്‍ ജനിച്ച ആളുകള്‍ക്കും ശനിയുടെയും ചൊവ്വയുടെയും അപൂര്‍വ്വ സയോഗം ഭാഗ്യമാകും. ഈ സമയത്ത് ഇവര്‍ക്ക് ഭാഗ്യത്തിന്റെ തുണയുണ്ടാകും. പൂര്ത്തിയാക്കാതിരുന്നതോ, പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോ ആയ തകാര്യങ്ങള് പൂര്‍ത്തീകരിക്കും. കുടുംബാംഗങ്ങളില്‍ നിന്നും പരിപൂര്‍ണ്ണ പിന്തുണ ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പലപ്പോഴായി അപ്രതീക്ഷിത ധനലാഭമുണ്ടാകും. വിദേശത്തോ, സ്വദേശത്തോ യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
