Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മഹാലക്ഷ്മി രാജയോഗം: നെല്ലിട മാറാതെ ഭാഗ്യം കൂടെയുള്ളവര്‍, 3 രാശിക്ക് ബഹുകേമം വര്‍ഷാവസാനം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. ഡിസംബര്‍ 9-ന് ചൊവ്വ ധനു രാശിയിലേക്കും ഡിസംബര്‍ 20-ന് ചന്ദ്രന് ധനു രാശിയിലേക്കും മാറുന്നു. ഇതാണ് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കുന്നത്. ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യവും സമ്പത്തും ഐശ്വര്യവും കൊണ്ട് വരുന്നു. ഈ മാറ്റങ്ങള്‍ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെ വളരെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. സാമ്പത്തിക വര്‍ദ്ധനവും അതോടൊപ്പം തന്നെ ജീവിതത്തില്‍ ഉയര്‍ച്ചയും തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കന്നി, മീനം, വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതില്‍ സംശയം വേണ്ട. അതില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാം നിങ്ങള്‍ക്കുണ്ടാവുന്നു. സാക്ഷാല്‍ മഹാലക്ഷ്മി നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യമാണ് കാത്തിരിക്കുന്നത്. എന്നാല്‍ മൂന്ന് രാശിക്കാര്‍ക്ക് എന്തൊക്കെ ഭാഗ്യ ഫലങ്ങളാണ് ഈ സമയം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം വളരെയധികം പ്രയോജനകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും വാഹന ഉപയോഗത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ സാമ്പത്തിക സ്ഥിതി പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും തേടി എത്തുന്നു. തൊഴില്‍ മേഖലകളില്‍ എതിരാളികളില്‍ നിന്ന് വിജയം തേടി എത്തുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുരോഗതി പല കാര്യങ്ങളിലും പടി കയറി വരും. വാഹനം വാങ്ങുന്നതിനും അതുപോലെ തന്നെ ഭൂമി വാങ്ങുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നു. ബന്ധുക്കളുടെ സഹായവും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ പ്രശ്നത്തിലാക്കേണ്ടതില്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം ശുഭകരമായ ധാരാളം ഫലങ്ങള്‍ നല്കുന്നു. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്പോഴും തേടി എത്തും. അത് മാത്രമല്ല തൊഴില്‍, ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളാണ് തേടി എത്തുന്നത്. ജോലിയില്‍ ഉത്തരവാദിത്വവും സ്ഥാനക്കയറ്റവും തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പുതിയ പദ്ധതികള്‍ ജീവിതത്തില്‍ നിങ്ങളെ മികച്ച് നിര്‍ത്തുന്നു. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് പുതിയതായി ആരംഭിക്കുന്നവര്‍ക്കും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാവിയില്‍ നേട്ടങ്ങള്‍ തേടി എത്തും. പുതിയ സാമ്പത്തിക നേട്ടം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഈ കാലയളവില്‍ സന്തോഷവും കുടുംബത്തില്‍ മംഗള കാര്യങ്ങളും സംഭവിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മഹാലക്ഷ്മി രാജയോഗം പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രണ്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സുഖസൗകര്യങ്ങള്‍ നിങ്ങളില്‍ വരിവരിയായി തേടി എത്തും. ജോലി സ്ഥലത്ത് എതിരാളികളെ തോല്‍പ്പിച്ച് വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കളെല്ലാം തന്നെ നിങ്ങളുടെ മിത്രഭാവത്തിലേക്ക് മാറുന്നു. മാര്‍ക്കറ്റിംഗ്, മാധ്യമം, കല എന്നീങ്ങനെയുള്ള മേഖലകളില്‍ നേട്ടങ്ങളുണ്ടാവുന്നു. ഇതെല്ലാം മികച്ച ലാഭത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ ബാധിക്കുകയില്ല എന്നതാണ് സത്യം.



Click it and Unblock the Notifications
