Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ജൂണ്‍ 7 മുതല്‍ 52 ദിവസത്തേക്ക് 3 രാശിക്കാരെ വട്ടംചുറ്റി കഷ്ടപ്പാടും ദുരിതവും: ചേരുന്നത് ചൊവ്വയും കേതുവും
ജ്യോതിഷ പ്രകാരം 12 രാശിക്കാരും ഭയത്തോടെ കാണുന്ന സംയോജനമാണ് പലപ്പോഴും ചൊവ്വയുടേയും കേതുവിന്റേയും. അത്രയധികം വിസ്ഫോടനകരമായ മാറ്റങ്ങളും നാശങ്ങളുമാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതും. പലപ്പോഴും ആരോഗ്യമുള്‍പ്പടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഗ്രഹങ്ങള്‍ ഇടക്കിടെ രാശിമാറുകയും ഒരുമിച്ച് ചേരുകയും ചെയ്യുന്നത് പല വിധത്തിലുള്ള ശുഭയോഗവും അശുഭയോഗവും സൃഷ്ടിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ മനുഷ്യ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളും ഉയര്‍ത്തുന്നു.
ജൂണ്‍ 7-ന് അത്തരത്തില്‍ അശുഭകരമായ ഒരു യോഗം സൃഷ്ടിക്കപ്പെടാന്‍ പോവുകയാണ്. ചിങ്ങം രാശിയില്‍ ചൊവ്വയും കേതുവും സംയോജിക്കുന്നു. ഇതിന്റെ ഫലമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ സാമ്പത്തിക നഷ്ടവും ജോലി നഷ്ടവും ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരുകയും ചെയ്യുന്നു. ജൂണ്‍ 7 മുതല്‍ 52 ദിവസത്തേക്കാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. അത് പക്ഷേ 3 രാശിക്കാരെ അല്പം കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മകരം
മകരം രാശിക്കാര്‍ക്ക് ചൊവ്വയും കേതുവും സൃഷ്ടിക്കുന്ന അശുഭകരമായ യോഗം പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. പലപ്പോഴും എട്ടാം ഭാവത്തിലാണ് ഇത് രൂപപ്പെടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. രോഗാവസ്ഥകള്‍ പ്രശ്നങ്ങളിലേക്ക് എത്തുകയും പഴയ രോഗത്തെ വീണ്ടും ചികിത്സിക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാവാം. അതോടൊപ്പം തന്നെ പങ്കാളിയില്‍ നിന്ന് മോശം ഫലങ്ങള്‍ അനുഭവിക്കേണ്ട അവസ്ഥയും തേടി എത്തും. പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും.
മീനം
മീന രാശിക്കാര്‍ക്ക് സൃഷ്ടിക്കപ്പെടുന്ന ഈ യോഗം വളരെയധികം ദോഷകരമാകാം. കാരണം ഈ യോഗം നിങ്ങളുടെ രാശിയിലെ ആറാം ഭാവത്തിലാണ് രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി നിരന്തരം പരാജയം ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ശത്രുക്കള്‍ നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിച്ചേക്കാം. കൂടാതെ വലിയ അപകടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. പണം കടം വാങ്ങിയത് കൃത്യസമയത്ത് തിരിച്ച് കൊടുക്കാതെ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവും. ഇത് ശത്രുക്കളെ സൃഷ്ടിക്കുന്നതിലേക്കും എത്തും. പല വിധത്തില്‍ ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയുണ്ടാവുന്നു.

കന്നി
കന്നിരാശിക്കാര്‍ക്ക് ഇത്തരത്തിലുള്ള ദുര് യോഗത്തിന്റെ രൂപീകരണം വളരെയധികം ദോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് പലപ്പോഴും ചൊവ്വയുടേയും കേതുവിന്റേയും മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. പന്ത്രണ്ടാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അപകടം ഇവരെ കാത്തിരിക്കുന്നു എന്നതാണ് സത്യം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി കടങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാവുന്നു. പഠന കാര്യങ്ങളില്‍ അമ്പേ പരാജയം ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടാവുന്നു.
പൊതുഫലങ്ങള്‍
പൊതുവായി എല്ലാ രാശിക്കാരിലും ഈ ഗ്രഹസംക്രമണത്തിന്റെ ഫലമായി ദോഷഫലങ്ങള്‍ സ്വാധീനം ചെലുത്തുന്നു. അതില്‍ സാമ്പത്തിക നഷ്ടം നികത്താനാവാത്ത തരത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയം നിങ്ങളില്‍ തകര്‍ച്ചയും തളര്‍ച്ചയും ഉണ്ടാവാം. ഭാഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അനിവാര്യമാണ്. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതിന്റെ ചുവട് പിടിച്ച്ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പ്രശ്നത്തിലേക്കും എത്തുന്നു. വാഹന ഉപയോഗത്തില്‍ അതീവ ശ്രദ്ധ വേണം. അപകടം തൊട്ടു പുറകെ ഉണ്ട് എന്ന് മനസ്സിലാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
