Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപൂര്‍വ്വ ഗ്രഹസംഗമം: ചൊവ്വ-വ്യാഴ സംഗമത്തില്‍ ധനം, അറിവ്, വിവാഹം : നല്ലകാലം തുടങ്ങുന്ന 4 രാശിക്കാര്‍
ഗ്രഹങ്ങളുടെ അധിപനാണ് ചൊവ്വ, ചൊവ്വയുടെ രാശിമാറ്റം 12 രാശിക്കാരിലും മാറ്റങ്ങള്‍ നല്‍കും എന്ന് നമുക്കറിയാം. ജൂലൈ 12-നാണ് ചൊവ്വ ഇടവത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഈ സമയം വ്യാഴവും ഇടവം രാശിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ഫലമായി ചൊവ്വയും വ്യാഴവും ഇടവം രാശിയില്‍ സംഗമിക്കുന്നു. ജൂലൈയില്‍ വരുന്ന ഈ സംഗമം 12 രാശിക്കാരില്‍ സംഭവിക്കുന്നതാണ്.
ജ്യോതിഷ പ്രകാരം ചൊവ്വയെ എനര്‍ജി, ശക്തി, ധൈര്യം, ധീരത എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യാഴത്തെ ദയയും ദാനധര്‍മ്മങ്ങളുടെ കാരകനും ആയിട്ടാണ് കണക്കാക്കുന്നത്. ഈ രണ്ട് ഗ്രഹങ്ങളും ശുഭഫലങ്ങള്‍ നല്കുന്നതിനാല് അവയുടെ കൂടിച്ചേരല്‍ അനുകൂലമായ പല മാറ്റങ്ങളും ചില രാശിക്കാര്‍ക്ക് നല്കുന്നു. നാല് രാശിക്കാര്‍ക്ക് അവര്‍ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ ലഭിക്കുന്നു.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ രണ്ട് രാശിക്കാരുടേയും സംഗമം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. പലപ്പോഴും നഷ്ടപ്പട്ടു എന്ന് നിങ്ങള്‍ കണക്കാക്കിയ പണം തിരികെ ലഭിക്കുന്നു. ജോലിയില്‍ ഉണ്ടായിരുന്ന എല്ലാ പ്രതിസന്ധികളും അകലുകയും സ്ഥാനമാനങ്ങള്‍ തേടി വരുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങള്‍ ഒരിക്കലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നില്ല. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന ഒരു സമയാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ രണ്ട് വലിയ ഗ്രഹങ്ങളുടേയും കൂടിച്ചേരല്‍ അനുകൂലമായ നിരവധി നേട്ടങ്ങള്‍ നല്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി മാറുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളും സാമ്പത്തിക സ്ഥിരതയും ഉണ്ടാവുന്നു. ഒരു തരത്തിലും ഇവര്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ ഇല്ലാതാവുകയും സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. കരിയറില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചൊവ്വയുടേയും വ്യാഴത്തിന്റേയും സംഗമം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിരതയുള്ളവരാക്കുകയും ചെയ്യുന്നു. കരിയറില്‍ പ്രമോഷന് ലഭിക്കുകയും സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്ന് നിങ്ങളെ തേടി എത്തും. സമാധാനവും സന്തോഷവും ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുകയും അതിന് വേണ്ടി എല്ലാവരും ഒത്തു ചേരുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ചൊവ്വയും വ്യാഴവും കൂടിച്ചേരുന്നത് വഴി ജോലിയിലും ബിസിനസിലും അനുകൂലമായ നിരവധി മാറ്റങ്ങള്‍ നല്കുന്നു. തൊഴില്‍ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളുണ്ടാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് നിങ്ങളെ ഐശ്വര്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പൂര്‍വ്വിക സ്വത്തുക്കള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. സ്വത്തുക്കള്‍ വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ അനുകൂലമായി മാറുകയും ചെയ്യും. കുടുംബത്തിലെ സന്തോഷം നിങ്ങള്‍ക്കുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
