Latest Updates
-
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
12 വര്ഷത്തിന് ശേഷമുള്ള അപൂര്വ്വ സംഗമം,; ഇടവത്തില് ചൊവ്വയും വ്യാഴവും: നല്ലകാലം തുടങ്ങും ഈ രാശികള്ക്ക്
വേദ ജ്യോതിഷ ലോകത്ത് ചൊവ്വ പുരുഷഗുണങ്ങളുള്ള ഒരു ഗ്രഹമാണ്. നേതൃഗുണം, ശക്തി, ആഗ്രഹങ്ങള്, നിശ്ചയദാര്ഢ്യം, ശാരീരികബലം എന്നിവയുടെയെല്ലാം ദേവനായാണ് ചൊവ്വ അറിയപ്പെടുന്നത്. പുതിയ കാര്യങ്ങള് തുടങ്ങാനും വെല്ലുവിളികള് നേരിടാനും തടസ്സങ്ങളെ മറികടക്കാനുമുള്ള ഒരു വ്യക്തിയുടെ കഴിവിനെ നിര്ണ്ണയിക്കുന്നത് ചൊവ്വയാണ്. ചൊവ്വയെ പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ഗ്രഹമാണ് വ്യാഴം. വിശ്വാസം, പോസിറ്റിവിറ്റി, പ്രതീക്ഷ, സന്മാര്ഗികത എന്നിവയുടെയെല്ലാം പ്രതീകമാണ് വ്യാഴം.

ഈ രണ്ട് ഗ്രഹങ്ങളും 12 വര്ഷത്തിന് ശേഷം ഇടവത്തില് കണ്ടുമുട്ടുകയാണ്. വ്യാഴം നിലവില് ഇടവം രാശിയിലാണ് ജൂണില് ചൊവ്വയുടെ ഇടവത്തില് എത്തിച്ചേരും. അങ്ങനെ രണ്ട് ഗ്രഹങ്ങളും ഇടവത്തില് കണ്ടുമുട്ടും. പന്ത്രണ്ട് രാശികളുടെ ജീവിതത്തിലും ഇതിന്റെ പ്രതിഫലനങ്ങള് ഉണ്ടാകുമെങ്കിലും ചില രാശികള്ക്ക് പ്രത്യേകിച്ച് ഇതിന്റെ ഗുണഫലങ്ങള് ലഭിക്കും. ആ രാശികള് ഏതെല്ലാമാണെന്ന് നോക്കാം.
ഇടവം
ചൊവ്വയുടെയും വ്യാഴത്തിന്റെയും സംഗമം ഇടവം രാശിയില് ജനിച്ചവര്ക്ക് ജീവിതത്തില് സൗഭാഗ്യങ്ങളും സന്തോഷവും നല്കും. ഇടവം രാശിയില് തന്നെയാണ് ഈ സംഗമം നടക്കുന്നത് എന്നതിനാല് ഈ രാശിയില് ജനിച്ചവര്ക്ക് അതിന്റെ ഗുണഫലങ്ങള് അനുഭവിക്കാനാകും. ഇവര്ക്ക് ആത്മവിശ്വാസം വര്ദ്ധിക്കുകയും ജീവിതത്തില് മൊത്തത്തില് പ്രതീക്ഷ വര്ദ്ധിക്കുകയും ചെയ്യും. കൂടാതെ ആകസ്മികമായി ധനം വന്നുചേരും. സര്ക്കാര് ജോലിക്കായി പരിശ്രമിക്കുകയും പരീക്ഷ എഴുതി കാത്തിരിക്കുകയും ചെയ്യുന്നവര്ക്ക് അതിനുള്ള യോഗമുണ്ടാകും. അവിവാഹിതര്ക്ക് നല്ല വിവാഹാലോചനകള് വരികയും അതില് തീരുമാനമുണ്ടാകുകയും ചെയ്യും. സമൂഹത്തില് ഇവര്ക്കുള്ള നിലയും വിലയും വര്ദ്ധിക്കും. ഈ സമയത്ത് പൊതുവേ സാമ്പത്തികസ്ഥിതി കൂടുതല് മെച്ചപ്പെടും. ബിസിനസ് മെച്ചപ്പെടുകയും അവിടെ നിന്ന് കൂടുതല് പണം വന്നുചേരുകയും ചെയ്യും.
ചിങ്ങം
ചിങ്ങം രാശിയില് ജനിച്ചവര്ക്കും ചൊവ്വയുടെയും വ്യാഴത്തിന്റെയും കൂടിച്ചേരല് ജീവിതത്തില് നല്ലകാലത്തിന് തുടക്കമിടും. ഈ രാശിക്കാരുടെ കര്മ്മ ഭാവത്തിലാണ് ഈ സംയോഗമുണ്ടാകാന് പോകുന്നത്. അതുകൊണ്ട് ഈ സമയത്ത് ഇവരുടെ ജോലിയിലും ബിസിനസിലുമെല്ലാം അഭിവൃദ്ധി പ്രകടമാകും. തൊഴില്രഹിതരായിട്ടുള്ളവര്ക്ക് ജോലി ലഭിക്കാന് സാധ്യതയുണ്ട്. ബിസിനസ് രംഗത്തുള്ളവര്ക്ക് ബിസിനസ് കൂടുതല് ലാഭകരമായി തീരുകയും അതിലൂടെ കൂടുതല് ധനം ലഭിക്കാന് ഭാഗ്യമുണ്ടാകുകയും ചെയ്യും. കര്മ്മരംഗങ്ങളില് ചിങ്ങം രാശിക്കാര്ക്ക് കൂടുതല് ശോഭിക്കാന് കഴിയും. പാരമ്പര്യമായുള്ള സമ്പത്ത് കൈവരാനുള്ള സാധ്യതയുണ്ട്.
കര്ക്കിടകം
കര്ക്കിടകം രാശിയില് ജനിച്ചവര്ക്കും ചൊവ്വ-വ്യാഴ സംയോഗം നേട്ടമായി തീരും. കര്ക്കിടക രാശിയില് ജനിച്ചവരുടെ വരുമാനവുമായി ബന്ധപ്പെട്ട ഭാവത്തിലാണ് ഈ സംയോഗം നടക്കുന്നത്. അതുകൊണ്ട് ഈ കാലയളവില് ഇവര്ക്ക് കൂടുതല് വരുമാനം നേടാനുള്ള ഭാഗ്യം കൈവരും. ബിസിനസ് രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കും ഇത് ഭാഗ്യത്തിന്റെ സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിലൂടെ പണം കരുതിവെക്കുകയും സാമ്പത്തിക സുരക്ഷിതത്വം വര്ദ്ധിക്കുകയും ചെയ്യും. പ്രേമകാര്യങ്ങളിലും കൂടുതല് സന്തോഷം അനുഭവപ്പെടുന്ന കാലമായിരിക്കും ഇത്. കുടുംബത്തില് സന്തോഷം വര്ധിക്കും. നല്ല വാര്ത്തകള് കേള്ക്കാനുള്ള യോഗമുണ്ടാകും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
