Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പന്ത്രണ്ട് വര്‍ഷത്തിന് ശേഷമുള്ള സവിശേഷ സംഗമം; ചൊവ്വയും വ്യാഴവും ഇടവത്തിലെത്തുന്നു ആര്‍ക്കാണ് നേട്ടം
mars-jupiter conjunction:ദേവഗുരുവായ വ്യാഴം പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇടവം രാശിയില്‍ സംക്രമണം നടത്തുകയാണ്. ജൂലൈ ആദ്യവാരം നിലവില്‍ മേടം രാശിയിലുള്ള, ഗ്രഹങ്ങളുടെ സേനാപതി എന്നറിയപ്പെടുന്ന ചൊവ്വയും ഇടവത്തിലേക്ക് വന്നെത്തും. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവം രാശി ഈ വിശിഷ്ട ഗ്രഹങ്ങളുടെ സംയോഗത്തിന് സാക്ഷിയാകുന്നു. എല്ലാവരുടെ ജീവിതത്തിലും ഈ ഗ്രഹസംയോഗത്തിന്റെ അലയൊലികള്‍ കാണാമെങ്കിലും പ്രത്യേകിച്ച് മൂന്ന് രാശികള്‍ക്ക് വളരെ മികച്ച ഫലങ്ങളാണ് ഈ അപൂര്‍വ്വ സംഗമത്തിലൂടെ ലഭിക്കുക. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴത്തിന്റെയും ചൊവ്വയുടെയും സംഗമം വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഇവരുടെ ധന ഭാവത്തിലാണ് ഈ സംഗമം നടക്കുന്നത്. അതിനാല്‍ തന്നെ സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ഉണ്ടാകും. അപ്രതീക്ഷിതമായി പല വഴികളില്‍ നിന്നായി പണം വന്നുചേരും. മൃദുഭാഷണത്തിലൂടെയും വാക്സാമര്‍ത്ഥ്യത്തിലൂടെയും മറ്റുള്ളവരുടെ മതിപ്പും ഇഷ്ടവും പിടിച്ചുപറ്റാന്‍ കഴിയുകയും അത് കരിയറില്‍ പലതരത്തിലുള്ള ലാഭങ്ങള്‍ കൊണ്ടുവരികയും ചെയ്യും.ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ കിട്ടാതെ കിടന്നിരുന്ന പണം തിരികെ കിട്ടും. വാക്ചാതുരിയിലൂടെ ബിസിനസില്‍ ആധിപത്യമുണ്ടാക്കാനും ലാഭമുണ്ടാക്കാനും കഴിയും.
മകരം
വ്യാഴവും ചൊവ്വയും ഇടവത്തില്‍ ഒന്നിച്ചെത്തുന്നത് കൊണ്ട് മകരം രാശിയില്‍ ജനിച്ചവര്‍ക്കും നല്ല സമയം തെളിയും. മകരം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ഈ അപൂര്‍വ്വ സംഗമം നടക്കുന്നത്. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗമുണ്ടാകും. ഈ സമയത്ത് വരുമാനം വര്‍ധിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. പുതിയ വരുമാനസ്രോതസ്സുകള്‍ മുന്നില്‍ തെളിയും.ഉദ്യോഗസ്ഥര്‍ക്കും തൊഴിലില്‍ വളരെ അനുകൂലമായ സാഹചര്യങ്ങള്‍ തെളിയും. പ്രമോഷന്, ശമ്പളര്വര്ധന തുടങ്ങിയവയ്ക്ക് അനുകൂലമായ കാലമാണ് മുന്നിലുള്ളത്. സന്താനഭാഗ്യത്തിനായ് കാത്തിരിക്കുന്ന മകരം രാശിക്കാര്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള യോഗവും ഈ കാലയളവില്‍ ഉണ്ടാകും.
കുംഭം
കുംഭം രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഇടവം രാശിയില്‍ നടക്കാനിരിക്കുന്ന അപൂര്‍വ്വ സംഗമം വളരെയധികം നേട്ടങ്ങള്‍ നല്‍കും. കുംഭം രാശിയുടെ നാലാംഭാവത്തിലാണ് ഈ സംഗമം നടക്കുന്നത്. ഈ രാശിയില്‍ പിറന്നവര്‍ക്ക് ജീവിതത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടും. പുതിയ വാഹനമോ പ്രോപ്പര്‍ട്ടിയോ വാങ്ങാനുള്ള യോഗമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് ബിസിനസ് നല്ല നിലയില്‍ കൊണ്ടുപോകാനും ലാഭമുണ്ടാക്കാനും സാധിക്കും. പ്രോപ്പര്‍ട്ടി, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ചും ഈ കാലയളവ് വളരെ അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
